ഗൂഗിള്‍ പേയിലൂടെ ഇനി സ്വര്‍ണവും വാങ്ങാന്‍ സാധിക്കും!!!

ഗൂഗിള്‍ പേയിലൂടെ ഇനി സ്വര്‍ണവും വാങ്ങാന്‍ സാധിക്കും!!! ഇതുമായി ബന്ധപെട്ടു ഗൂഗിള്‍   എം എംടിസി- പിഎഎംപി ഇന്ത്യ എന്നിവയുമായികരാറിലെത്തി. വാങ്ങുന്ന സ്വര്‍ണം എംഎംടിസി- പിഎഎംപി ഇന്ത്യയായിരിക്കും ഉപയോക്താക്കള്‍ക്ക് എത്തിച്ച് നൽകുക. 99.99 ശതമാനം 24 കാരറ്റ് സ്വര്‍ണം ഈ സൗകര്യം ഉപയോഗപ്പെടുത്തി വാങ്ങാന്‍ സാധിക്കുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്. സ്വര്‍ണത്തിന്‍റെ വിലയില്‍ ഉണ്ടാകുന്ന മാറ്റങ്ങളും, ആപ്പില്‍ കാണുവാൻ സാധിക്കും. പ്രത്യേക മാനദണ്ഡങ്ങള്‍ അനുസരിച്ചായിരിക്കും ഗോള്‍ഡ് അക്കൗണ്ട് ആക്ടിവേറ്റ് ചെയ്യുവാൻ സാധിക്കുക.

Read More

മോദിക്കെതിരെ വാരണാസിയില്‍ പ്രിയങ്ക!!; സന്നദ്ധത ഹൈക്കമാന്‍ഡിനെ അറിയിച്ചു.

വാരണാസി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ വാരണാസിയില്‍ മത്സരിക്കാന്‍ എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി സന്നദ്ധത അറിയിച്ചു. ഹൈക്കമാന്‍ഡിനെയാണ് പ്രയങ്ക നിലപാട് അറിയിച്ചത്. എന്നാല്‍ ഇക്കാര്യത്തില്‍ സ്ഥിരീകരണം ഉണ്ടായിട്ടില്ല. ഇത് സംബന്ധിച്ച അന്തിമ തീരുമാനം ഹൈക്കമാന്‍ഡിന്റേതാണ്. നേരത്തെ രാഹുലിനോടും പ്രയങ്ക ഇക്കാര്യം അറിയിച്ചിരുന്നുവെന്നാണ് വിവരം. മെയ് 19 ന് ആണ് വാരണാസിയില്‍ തിരഞ്ഞെടുപ്പ്. വരാണസിയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ പ്രിയങ്ക മത്സരിച്ചാല്‍ അത് ബിജെപിയെ കൂടുതല്‍ സമ്മര്‍ദ്ദത്തിലാക്കുമെന്നാണ് കോണ്‍ഗ്രസ് വിലയിരുത്തുന്നത്. പ്രിയങ്ക വന്നാല്‍ പ്രധാനമന്ത്രിക്ക് മണ്ഡലത്തില്‍ കൂടുതല്‍ സമയം ചെലവഴിക്കേണ്ടതായി വരും. ഇതോടെ മറ്റു മണ്ഡലങ്ങളിലെ…

Read More

“ഭൂമിയിലെ മറ്റൊരു സ്വർഗം കൂടി ഇതാ…”; ഒരു യാത്രാ വിവരണം.

ട്രെക്കിങ്ങ് ഇഷ്ടപ്പെടുന്നവർക്കായി പങ്കുവെച്ച ഒരു യാത്രികന്റെ അനുഭവം സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നു… “യാത്ര പുറപ്പെടുമ്പോൾ വലിയ പ്രതീക്ഷകൾ ഇല്ലായിരുന്നു , എത്തിയപ്പോളല്ലേ സംഭവം കിടു… തൂവാനം വെള്ളച്ചാട്ടം – “ഭൂമിയിലെ മറ്റൊരു സ്വർഗം കൂടി ഇതാ”.. മൂന്നാറിൽ നിന്നും 50 കിമി ദൂരവും മറയൂരിൽ നിന്നും 10 കിമി ദൂരവും ആണ് ഇവിടെത്താൻ … ചിന്നാർ വന്യ ജീവി സങ്കേതമായ ഈ സ്ഥലം കേരളാ തമിഴ്നാട് ബോർഡർ ആണ്… ഞാനും സംഘവും മുൻകൂട്ടി ബുക്ക് ചെയ്ത ശേഷമാണ് ഇവിടെ എത്തുന്നത്.. കാടിനുള്ളിൽ ഒരു രാത്രി……

Read More

സംസ്ഥാന സർക്കാർ വേട്ടയാടുന്നു, ‘പോലീസ്’ സർക്കാരിന്റെ പാവയെ പോലെ.. ഇലക്ഷന്‍ കമ്മീഷന് പരാതി നല്‍കാനൊരുങ്ങി സുമലത!

ബെംഗളൂരു: സംസ്ഥാന സർക്കാരിന്റെ പാവയെ പോലെ പ്രവര്‍ത്തിച്ചുകൊണ്ടിരിത്തുന്ന കര്‍ണാടക പോലീസില്‍ തങ്ങള്‍ക്ക് വിശ്വാസമില്ല. തന്നെ സഹായിച്ച ബിസ്സിനസ്സ് ഉടമയുടെ ട്രേഡ് ലൈസന്‍സ് ക്യാന്‍സല്‍ ചെയ്യുക, ഇതൊക്കെയാണ് ഗവണ്‍മെന്റ് ചെയ്യുന്നതെന്ന് മാണ്ഡ്യ സ്വതന്ത്ര സ്ഥാനാര്‍ഥി സുമലത പറഞ്ഞു. തങ്ങള്‍ക്കെതിരെ നടത്തിയ വ്യാജ പ്രചാരണം നടത്തിയ കര്‍ണ്ണാടക മുഖ്യമന്ത്രി കുമാരസ്വാമിയ്‌ക്കെതിരെ ഇലക്ഷന്‍ കമ്മീഷന് പരാതി നല്‍കുമെന്ന് സുമലത വെളിപ്പെടുത്തി. കുമാരസ്വാമി പ്രകോപനപരമായ പ്രഖ്യാപനങ്ങളാണ് തങ്ങള്‍ക്കെതിരെ നടത്തുന്നതെന്ന് സുമലത പറഞ്ഞു. ജെഡിഎസ് നേതാക്കള്‍ ഏതറ്റം വരെ പോകാനും തയ്യാറാണ്. അതുകൊണ്ട് ഇലക്ഷന്‍ കമ്മീഷന് പരാതി നല്‍കാനും സിആര്‍പിഎഫ് സുരക്ഷ…

Read More

ബാന്ദയില്‍ തീപിടിത്തത്തില്‍ രക്ഷകനായ നായ അതെ തീയില്‍ വെന്തമര്‍ന്നു!

ബാന്ദ: ഉത്തര്‍പ്രദേശിലെ ബാന്ദയില്‍ ജനവാസമേഖലയായ ഇലക്‌ട്രോണിക്സ്‌ ഫര്‍ണിച്ചര്‍ ഷോറൂമിലാണ് തീപിടുത്തമുണ്ടായത്. ബഹുനില കെട്ടിടത്തിലുണ്ടായ തീപിടിത്തം മറ്റ് നിലകളിലേയ്ക്ക് പടരുന്നതിന് മുന്‍പ് കുരച്ചുകൊണ്ട് മറ്റുള്ളവര്‍ക്ക് മുന്നറിയിപ്പ് നല്‍കിയ രക്ഷകനായ നായ അതെ തീയില്‍ വെന്തമര്‍ന്നു. നാലുനിലകളുള്ള കെട്ടിടത്തിന്‍റെ താഴത്തെ നിലയില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനത്തിലാണ് തീപിടുത്തമുണ്ടായത്.  ഷോര്‍ട്ട് സര്‍ക്യുട്ടാണ് തീപിടിത്തത്തിനിടയാക്കിയത് എന്നാണ് പ്രാഥമിക നിഗമനം.  ഉടമ താമസിച്ചിരുന്നത് മുകളിലത്തെ നിലയിലും. തീ പടരുന്നത്‌ കണ്ട നായ നിര്‍ത്താതെ കുരച്ചത് കേട്ടപ്പോള്‍ ആണ് താമസിക്കുന്നവര്‍ ശ്രദ്ധിച്ചത്. അത് കാരണം വിവിധ നിലകളില്‍ താമസിച്ചിരുന്ന മുപ്പതോളം പേര്‍ തീ പടരുന്നത്…

Read More

പ്രധാനമന്ത്രി ഇന്ന് പാലസ് ഗ്രൗണ്ടില്‍ തെരഞ്ഞെടുപ്പു പ്രചാരണത്തിന് എത്തുന്നു;നഗരത്തില്‍ ഗതാഗത നിയന്ത്രണം.

ബെംഗളൂരു: തെരഞ്ഞെടുപ്പു പ്രചാരണവുമായി ബന്ധപ്പെട്ട് ഇന്ന് പ്രധാന മന്ത്രി നരേന്ദ്ര മോഡി നഗരത്തില്‍ എത്തുന്നു,ഇന്ന് വൈകുന്നേരം നാലര യുടെ പാലസ് ഗ്രൗണ്ടില്‍ നടക്കുന്ന റാലിയെ അദ്ദേഹം അഭിസംബോധന ചെയ്തു സംസാരിക്കും. ഇതുമായി ബന്ധപ്പെട്ട് പോലീസ് നഗരത്തില്‍ ചില ഗതാഗത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.പാലസ് റോഡിലേക്ക് വരുന്ന വാഹനങ്ങള്‍ക്ക് ഉച്ചക്ക് 2 മണി മുതല്‍ ആണ് നിയന്ത്രണം: യാത്രക്കാര്‍ക്ക് തിരിഞ്ഞ് പോകേണ്ട വഴികള്‍ താഴെ കൊടുക്കുന്നു: South Bengaluru to KIA: Basaveswara Circle – Old High Grounds Police Station Jn – T Chowdaiah…

Read More

സുമലതയെ പിന്തുണച്ച ഏഴ് ബ്ലോക്ക് പ്രസിഡന്‍റുമാരെ കോണ്‍ഗ്രസ് പുറത്താക്കി!!

ബെംഗളൂരു: മാണ്ഡ്യയിൽ സുമലതയെ പിന്തുണച്ച ഏഴ് ബ്ലോക്ക് പ്രസിഡന്‍റുമാരെ കോണ്‍ഗ്രസ് പുറത്താക്കി. കോൺഗ്രസ് സീറ്റ് നിഷേധിച്ചതിനെതുടർന്നാണ് സ്വതന്ത്രസ്ഥാനാർത്ഥിയായി സുമലത മത്സരിക്കുന്നത്. ബിജെപി പിന്തുണയും പ്രഖ്യാപിച്ചിട്ടുണ്ട്. കോണ്‍ഗ്രസ്-ജെഡിഎസ് ധാരണപ്രകാരം മുഖ്യമന്ത്രി എച്ച് ഡി കുമാരസ്വാമിയുടെ മകന്‍ നിഖിലിനെയാണ് ഇവിടെ കോൺഗ്രസ് സ്ഥാനാർത്ഥിയാക്കിയത്. മുന്‍ മുഖ്യമന്ത്രി സിദ്ധരാമയ്യ പോലും നിഖിലിനെ പിന്തുണയ്ക്കണമെന്ന ആവശ്യം ഉന്നയിച്ചെങ്കിലും പ്രവര്‍ത്തകരുടെ എതിര്‍പ്പ് കുറഞ്ഞില്ല. മാത്രമല്ല കോണ്‍ഗ്രസ് പതാകയുമേന്തി തന്നെയാണ് ബിജെപി പിന്തുണയുള്ള സുമലതയ്ക്ക് വേണ്ടി കോൺഗ്രസ് പ്രവർത്തകർ വോട്ട് തേടിയത്.ഇതോടെ ജെഡിഎസ് പിന്തുണ ആവശ്യമുള്ള സ്ഥലങ്ങളില്‍ കോണ്‍ഗ്രസിന് തിരിച്ചടിയുണ്ടാകുമെന്ന് ഉറപ്പായതോടെ കടുത്ത…

Read More

ധവാന്‍-പന്ത് കൂട്ടുകെട്ട് ഡല്‍ഹിക്ക് സമ്മാനിച്ചത്‌ മികച്ച വിജയം!

കൊല്‍ക്കത്ത: ഐപിഎല്‍ ക്രിക്കറ്റില്‍ കൊല്‍ക്കത്ത നൈറ്റ്‌ റൈഡേഴ്‌സിനെതിരെ ഡല്‍ഹി ക്യാപിറ്റല്‍സിന് ഏഴ് വിക്കറ്റ് ജയം. 179 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഡല്‍ഹി 18.5 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം കണ്ടു. പന്ത് 46 റണ്‍സ് എടുത്തപ്പോള്‍ ധവാന്‍ 97 റണ്‍സ് എടുത്ത് പുറത്താകാതെ നിന്നു. സീസണിലെ നാലാം ജയമാണ് ഡല്‍ഹിയുടേത്. ധവാന്‍ സെഞ്ചുറി തികയ്ക്കുമെന്ന് തോന്നിച്ചെങ്കിലും സിക്‌സടിച്ച് ഇന്‍ഗ്രാം ജയിപ്പിക്കുകയായിരുന്നു. ഇന്‍ഗ്രാം (6 പന്തില്‍ 14) പുറത്താകാതെ നിന്നു. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത കൊല്‍ക്കത്ത നിശ്ചിത ഓവറില്‍ ഏഴ് വിക്കറ്റ്…

Read More

ബയോകോൺ എം.ഡി. കിരൺ മജുംദാർ ഷായുടെ അമ്മയുടെ പേര് വോട്ടർപട്ടികയിൽനിന്ന് ഒഴിവാക്കിയതായി പരാതി.

ബെംഗളൂരു: ബയോകോൺ എം.ഡി. കിരൺ മജുംദാർ ഷായുടെ അമ്മ യാമിനി മജുംദാറുടെ പേര് വോട്ടർപട്ടികയിൽനിന്ന് ഒഴിവാക്കിയതായി പരാതി. കഴിഞ്ഞവർഷം നടന്ന നിയമസഭാ തിരഞ്ഞെടുപ്പുൾപ്പെടെ എല്ലാ തിരഞ്ഞെടുപ്പുകളിലും 87 വയസ്സുള്ള യാമിനി വോട്ടുചെയ്തിരുന്നു. എന്നാൽ, ലോക്‌സഭാ തിരഞ്ഞെടുപ്പിനുമുമ്പ് പേര് ഒഴിവാക്കിയതായാണ് പരാതി. 19 വർഷമായി യാമിനി മജുംദാർ കോറമംഗലയിലാണ് താമസം. അമ്മയുടെ പേര് വോട്ടർപട്ടികയിൽ കാണുന്നില്ലെന്ന് കുറച്ചുദിവസം മുമ്പ് കിരൺ ട്വീറ്റ് ചെയ്തിരുന്നു. വോട്ടർപട്ടിക പരിശോധിച്ചപ്പോഴാണ് പേര് ഒഴിവാക്കിയ കാര്യം ശ്രദ്ധയിൽപ്പെട്ടത്. എന്തുകാരണത്താലാണ് പേര്‌ നീക്കിയതെന്ന് അറിയില്ലെന്നും 21 വയസ്സുമുതൽ വോട്ടുചെയ്ത് വരികയാണെന്നും അവർ പറഞ്ഞു.…

Read More

എഴുത്തുകാരനും പ്രഭാഷകനുമായ ഡി.ബാബു പോൾ അന്തരിച്ചു.

തിരുവനന്തപുരം: മുന്‍ അഡീഷണല്‍ ചീഫ് സെക്രട്ടറിയും എഴുത്തുകാരനും പ്രഭാഷകനുമായിരുന്ന ഡോ. ഡി ബാബു പോൾ അന്തരിച്ചു. 78 വയസായിരുന്നു. ഹൃദ്രോഗത്തെ തുടർന്ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ വച്ച് ശനിയാഴ്ച പുലര്‍ച്ചയാണ്  അന്ത്യം. അഡീഷനൽ ചീഫ് സെക്രട്ടറിയായി വിരമിച്ച അദ്ദേഹം തദ്ദേശസ്വയംഭരണ വകുപ്പ് ഓംബുഡ്സ്മാനായും സേവനമനുഷ്ഠിച്ചിരുന്നു. എറണാകുളം കുറുപ്പുംപടി ചീരത്തോട്ടത്തിൽ പി.എ.പൗലോസ് കോറെപ്പിസ്കോപ്പയുടെയും മേരി പോളിന്റേയും മകനായി 1941ലാണ് ബാബു പോളിന്‍റെ ജനനം. 21–ാം വയസ്സിൽ സർക്കാർ സർവീസിൽ പ്രവേശിച്ച ബാബുപോൾ 59–ാം വയസ്സിൽ ഐഎഎസിൽനിന്നു സ്വമേധയാ വിരമിച്ച് ഓംബുഡ്സ്‌മാൻ സ്ഥാനം സ്വീകരിച്ചു. 2001 സെപ്റ്റംബറിൽ…

Read More
Click Here to Follow Us