ബെംഗളൂരു : സംസ്ഥാനത്തെ സിബിഎസ്ഇ-ഐസിഎസ്ഇ സ്കൂളുകളിൽ അടുത്ത അധ്യയനവർഷം മുതൽ കന്നടഭാഷ നിർബന്ധമാക്കാൻ നടപടിയുമായി സർക്കാർ കന്നട പഠനം നിർബന്ധമാക്കണമെന്ന് ആവശ്യപ്പെട്ട് സെൻട്രൽ ബോർഡ് ഓഫ് സെക്കൻഡറി എജുക്കേഷൻ കൗൺസിൽ ഫോർ ദി ഇന്ത്യൻ സ്കൂൾ സർട്ടിഫിക്കറ്റ് എക്സാമിനേഷൻസിനും കത്തയക്കും .
2015 ഇൽ നിലവിൽ വന്ന കന്നഡ ഭാഷ പഠന നിയമമനുസരിച്ച് സംസ്ഥാനത്തെ എല്ലാ സ്കൂളുകളും ഒന്നാം ഭാഷയോ രണ്ടാം ഭാഷയുമായി കന്നഡ പഠിപ്പിക്കണം സംസ്ഥാന സിലബസ് പിന്തുടരുന്ന ഭൂരിഭാഗം എല്ലാ സ്കൂളുകളും ഈ നിയമം പിന്തുടരുന്ന ഉണ്ടെങ്കിലും സിബിഎസ്ഇ-ഐസിഎസ്ഇ സ്കൂളുകൾ ഇത് ഇതുവരെ നടപ്പാക്കിയിട്ടില്ല ഒന്നാം ഭാഷയായി ഇംഗ്ലീഷും രണ്ടാം ഭാഷയായി ഹിന്ദിയും പഠിപ്പിക്കാന്‍ കഴിയൂ എന്ന നിലപാടാണ് മാനേജ്മെൻറ് എടുക്കുന്നത് .
കന്നട നിർബന്ധമാക്കുന്നതിനെ സംബന്ധിച്ച പ്രാഥമിക വിദ്യാഭ്യാസ വകുപ്പ് സ്വകാര്യ സ്കൂൾ മാനേജ്മെൻറ് കളുമായി ഈ ആഴ്ച ചർച്ച നടത്തിയിരുന്നു എന്നാൽ അതിൽ അനുകൂല തീരുമാനം ഉണ്ടായില്ല ഇതേതുടർന്നാണ് കർശന നടപടി സ്വീകരിക്കാൻ സർക്കാർ തീരുമാനിച്ചത് അടുത്തവർഷം മുതൽ പഠിപ്പിക്കാത്ത സ്കൂളുകളുടെ എൻ ഒ സി റദ്ദാക്കുന്ന കാര്യം പരിഗണനയിലുണ്ട്
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.