ചെന്നൈ: സുരക്ഷാപരിശോധനയെ എതിർത്തതിനെത്തുടർന്ന് വിമാനത്തിൽനിന്ന് മലയാളിയാത്രക്കാരനെ ഇറക്കിവിട്ടു. ഭീകരാക്രമണ ഭീഷണിയുടെ പശ്ചാത്തലത്തിൽ ചെന്നൈയിൽ ഇറക്കിയ വിമാനത്തിൽ നടത്തിയ പ്രത്യേകപരിശോധനയെയാണ് ഇയാൾ എതിർത്തത്.
ചൊവ്വാഴ്ച വൈകീട്ട് കൊച്ചിയിൽനിന്ന് ഭുവനേശ്വറിലേക്ക് പുറപ്പെട്ട ഇൻഡിഗോ വിമാനത്തിൽനിന്ന് പത്തനംതിട്ട സ്വദേശി അലക്സ് മാത്യുവിനെയാണ് ഇറക്കിവിട്ടത്. തന്റെ ബാഗിലാണോ ബോംബിരിക്കുന്നതെന്ന് ചോദിച്ച് ക്ഷോഭിച്ചതിനെത്തുടർന്നാണ് നടപടി. വിമാനത്തിൽനിന്ന് ഇറക്കിയതിനുശേഷം ബോംബ് സ്ക്വാഡ് അടക്കമുള്ളവർ ഇദ്ദേഹത്തെ വിശദമായി പരിശോധിച്ചു.
ബാഗുകളും പരിശോധനയ്ക്ക് വിധേയമാക്കിയെങ്കിലും സംശയകരമായി ഒന്നുംകണ്ടെത്തിയില്ല. സുരക്ഷാ നടപടിക്രമങ്ങളുടെ ഭാഗമായിട്ടാണ് ഇദ്ദേഹത്തെ വിമാനത്തിൽനിന്ന് ഇറക്കിയതെന്ന് ഇൻഡിഗോ അധികൃതർ അറിയിച്ചു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.