ബെംഗളൂരു: നഗരത്തിൽ ഇലക്ട്രിക് റെന്റൽ ബൈക്കുകള്‍ അവതരിപ്പിച് ‘യുലു’; ആദ്യ ഘട്ടത്തിൽ 250 ബൈക്കുകള്‍!!
ഹ്രസ്വദൂര യാത്രക്കാരെ ലക്ഷ്യമിട്ട് പുതിയ പദ്ധതിയുമായി യുലു ബൈക്ക്സ്. ഇലക്ട്രിക് ബൈക്കുകള്‍ ബ൦ഗളൂരു നിരത്തിലിറക്കാനാണ് യുലുവിന്റെ തീരുമാനം. ബൈക്കുകള്‍ ആവശ്യമുള്ള യാത്രക്കാര്‍ യുലു സോണില്‍ നിന്ന് ബൈക്കുകള്‍ സെലക്ട് ചെയ്തെടുക്കാവുന്നതാണ്. 10 രൂപയാണ് അടിസ്ഥാന നിരക്ക്. തുടര്‍ന്ന് വരുന്ന ഓരോ മിനിറ്റിനും 10 രൂപ വീതം ഈടാക്കുന്നതാണ്.
ബൈക്ക് റീച്ചാര്‍ജിംഗ് കമ്പനി തന്നെയാണ് നടത്തുന്നത്. ഉപയോഗം കഴിഞ്ഞാല്‍ നഗരത്തിലെ ഏതെങ്കിലും യുലു സോണില്‍ ബൈക്കുകള്‍ തിരിച്ചേല്‍പ്പിക്കാനും സാധിക്കും. എം.ജി റോഡിലും ഇന്ദിരാ നഗറിലുമായി മാളുകള്‍, മെട്രോ സ്റ്റേഷനുകള്‍ എന്നിവ കേന്ദ്രീകരിച്ചാണ് ആദ്യ ഘട്ടങ്ങളില്‍ 250 ബൈക്കുകള്‍ ലഭ്യമാക്കുക.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.