ബെംഗളൂരു : ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കര്‍ണാടകയിലെ സീറ്റ് വിഭജനവുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും ജെഡിഎസ് നേതാവ് എച്ച്.ഡി ദേവഗൗഡയുമായി കൂടിക്കാഴ്ച നടത്തി. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കര്‍ണാടകയില്‍ ജെഡിഎസ് പത്ത് സീറ്റുകള്‍ ആവശ്യപ്പെട്ടതായി കൂടിക്കാഴ്ചയ്ക്കു ശേഷം ദേവഗൗഡ മാധ്യമങ്ങളോട് പറഞ്ഞു. JDS leader and former Prime Minister HD Deve Gowda after his meeting with Rahul Gandhi over seat-sharing in Karnataka for LS polls: There are 28 seats in all. I have clinched…
Read MoreDay: 6 March 2019
ബെംഗളൂരുവിൽ ഒരാഴ്ച്ച ചുറ്റിയടിച്ചപ്പോൾ കുടുംബം വെളുത്തു..; വെളുപ്പിച്ചത് കള്ളനാണെന്നു മാത്രം!!
മംഗളൂരു: ഗൃഹനാഥനില്ലാത്ത വീട്ടില്‍ മോഷണം നടന്നു. മോര്‍ഗന്‍സ് ഗേറ്റിലാണ് സംഭവം. ഗില്‍ബര്‍ട്ട് മെനേസസിന്റെ വീട്ടിലാണ് മോഷണം നടന്നത്. വീട്ടിലെ എല്ലാ സാധനങ്ങളും മോഷണത്തില്‍ പോയതായി ഗില്‍ബര്‍ട്ട് പറഞ്ഞു. ഒരാഴ്ച്ചത്തെ താമസത്തിനായി ബംഗുളൂരുവില്‍ പോയിരിക്കുകയായിരുന്നു ഗില്‍ബര്‍ട്ട്. ഈ സമയം വീട്ടില്‍ ആരുമുണ്ടായിരുന്നില്ല.തിങ്കളാഴ്ച തിരിച്ചെത്തിയപ്പോഴാണ് മോഷണവിവരം അറിയുന്നത്. 30,000 രൂപയും 35,000 രൂപ വിലവരുന്ന വസ്ത്രങ്ങളടങ്ങിയ രണ്ട് പെട്ടികള്‍ ഉള്‍പ്പെടെ വീട്ടിലെ എല്ലാ വസ്തുക്കളും മോഷണം പോയി. താന്‍ പോയതിന് ശേഷം വീട്ടില്‍ ആരുമുണ്ടായിരുന്നില്ലെന്നും ഗില്‍ബര്‍ട്ട് പരാതിയില്‍ പറയുന്നു. ഗില്‍ബര്‍ട്ടിന്റെ പരാതിയില്‍ പാണ്ടേശ്വരം പോലീസ് കേസെടുത്ത് അന്വേഷണം…
Read Moreമാണ്ഡ്യ ജെഡിഎസിന്റെ സിറ്റിംഗ് സീറ്റ് അത് സുമലതയ്ക്ക് നൽകാനാകില്ല കോൺഗ്രസിനെ നിലപാട് വ്യക്തമാക്കി സിദ്ധരാമയ്യ;മണ്ഡലത്തിൽ ജനസമ്പർക്കം നടത്തുന്ന “ക്ലാര” ഇനി സ്വതന്ത്രയായോ ബിജെപി പിന്തുണയോടെ മത്സരിക്കേണ്ടി വരും.
ബെംഗളൂരു :മാണ്ഡ്യ ജെഡിഎസിന്റെ സിറ്റിംഗ് സീറ്റ് ആണെന്നും അവിടെ സുമലതയ്ക്ക് കോൺഗ്രസ് ടിക്കറ്റിൽ മത്സരിക്കാൻ കഴിയില്ല എന്നും സിദ്ധരാമയ്യ തറപ്പിച്ചുപറഞ്ഞു ഈ സീറ്റ് കോൺഗ്രസ് ആവശ്യപ്പെട്ടിട്ടില്ല എന്നാണ് കോൺഗ്രസ് നിയമസഭാകക്ഷി നേതാവ് സിദ്ധരാമയ്യ അറിയിച്ചത് മുഖ്യമന്ത്രി. കുമാരസ്വാമിയുടെ മകനും സിനിമാ നടനുമായ നിഖില്‍ ഗൌഡ ഈ മണ്ഡലത്തിൽ പ്രചാരണം തുടങ്ങിക്കഴിഞ്ഞു മാണ്ഡ്യ ലോക്സഭാ സീറ്റിന് കോൺഗ്രസ് ഒരുഘട്ടത്തിലും അവകാശവാദം ഉന്നയിച്ചിട്ടില്ല. “ജെ ഡി എസ്സിന്റെ സിറ്റിംഗ് സീറ്റ് കൂടിയായ മാണ്ഡ്യ യിൽ അവർ സ്ഥാനാർഥിയെ നിർണയിക്കും”സിദ്ധരാമയ്യ പറഞ്ഞു , സ്ഥാനാർഥിത്വത്തെ പിന്തുണച്ച് നിഖിലിനെ അമ്മയും…
Read Moreപാകിസ്താനെ പിന്തുണച്ച് ഫെയ്സ്ബുക്ക് പോസ്റ്റ് ഇട്ടത് സുഹൃത്ത്!! വൈരാഗ്യം തീർക്കാൻ പോസ്റ്റിട്ട യുവാവ് അറസ്റ്റിൽ.
ബെംഗളൂരു: പാകിസ്താനെ പിന്തുണച്ച് ഫെയ്സ്ബുക്ക് പോസ്റ്റ് ഇട്ടത് സുഹൃത്ത്! വൈരാഗ്യം തീർക്കാൻ സുഹൃത്തിന്റെ ഫെയ്സ്ബുക്ക് അക്കൗണ്ടിൽ കയറി പാകിസ്താനെ പിന്തുണച്ച് പോസ്റ്റിട്ട യുവാവ് അറസ്റ്റിൽ. രാംദുർഗ് സ്വദേശി നാഗരാജ് മാലി എന്ന യുവാവാണ് മുഹമ്മദ് ഷാഫിയുടെ ഫെയ്സ്ബുക്കിൽ കയറി പാകിസ്താൻ അനുകൂല പോസ്റ്റിട്ടതെന്ന് പോലീസ് അന്വേഷണത്തിൽ വ്യക്തമായി. ഇരുവരും നേരത്തേ സുഹൃത്തുക്കളായിരുന്നെങ്കിലും ഇപ്പോൾ ശത്രുതയിലാണെന്നും ഇതാണ് സംഭവത്തിനിടയാക്കിയതെന്നും പോലീസ് പറഞ്ഞു. സാമ്പത്തികത്തർക്കത്തെത്തുടർന്നുണ്ടായ വൈരാഗ്യം തീർക്കാൻ നാഗരാജ് മുഹമ്മദ് ഷാഫിയുടെ ഫെയ്സ്ബുക്ക് അക്കൗണ്ട് ദുരുപയോഗം ചെയ്യുകയായിരുന്നു. രാംദുർഗിലെ കോൺഗ്രസ് നേതാവ് മുഹമ്മദ് ഷാഫിയുടെ ഫെയ്സ്ബുക്കിൽ പാകിസ്താനെ…
Read Moreയുവാവ് ചുറ്റികകൊണ്ട് ഭാര്യയെ തലയ്ക്കടിച്ചു കൊന്നു!
ബെംഗളൂരു: ചുറ്റികകൊണ്ട് ഭാര്യയെ തലയ്ക്കടിച്ചു കൊലപ്പെടുത്തിയ ശേഷം യുവാവ് ബന്ധുക്കൾക്ക് വീഡിയോ കോളിലൂടെ മൃതദേഹം കാണിച്ചുകൊടുത്തു. വിജയപുര ഗൗഡിചൗക്കിൽ സോനാബായി മല്ലികാർജുൻ (38) ആണ് കൊല്ലപ്പെട്ടത്. യുവതിയുടെ ബന്ധുക്കളുടെ പരാതിയിൽ ഭർത്താവ് മല്ലികാർജുൻ പവാറിനെ (42) പോലീസ് അറസ്റ്റ് ചെയ്തു. മുംബൈയിൽ ബോളിവുഡ് സിനിമകളിലെ മേയ്ക്കപ്പ് ആർട്ടിസ്റ്റാണ് മല്ലികാർജുൻ. വീഡിയോകോൾ വന്നയുടനെ അച്ഛനമ്മമാർ പോലീസിൽ പരാതിപ്പെട്ടു. രക്ഷപ്പെടാൻ ശ്രമിക്കുകയായിരുന്ന മല്ലികാർജുനെ പോലീസ് വീട്ടിലെത്തി പിടികൂടി. യുവതിയുടെ മാതാപിതാക്കളെ വീഡിയോകോൾ വിളിച്ചിട്ട് പ്രധാനപ്പെട്ട ഒരുകാര്യം കാണിക്കാനുണ്ടെന്ന് പറയുകയും തുടർന്ന് രക്തത്തിൽകുളിച്ചു കിടക്കുന്ന യുവതിയെ കാണിച്ചുകൊടുക്കുകയായിരുന്നെന്ന് പോലീസ് പറഞ്ഞു.…
Read Moreമോഡിയെ വധിക്കാൻ നിങ്ങൾക്ക് കഴിയുമോ? പ്രധാനമന്ത്രിക്കെതിരെ കൊലവിളിയുമായി കോൺഗ്രസ് നേതാവ്; രാഹുലിനോട് നടപടിയെടുക്കാൻ ആവശ്യപ്പെട്ട് ബിജെപി.
ബെംഗളൂരു : പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ വധിക്കാൻ ആഹ്വാനം ചെയ്ത കോൺഗ്രസ് നേതാവ് വെട്ടിലായി. ബേലൂർ ഗോപാലകൃഷ്ണ എന്ന സംസ്ഥാന കോൺഗ്രസിലെ പ്രമുഖനായ നേതാവാണ് കൊലവിളി പ്രസംഗത്തിലൂടെ വിവാദത്തിലായത്. “ഗാന്ധിജിയെ വധിച്ച ഗോഡ്സെ യെക്കുറിച്ച് മതിപ്പോടെ സംസാരിക്കുന്നവർ രാജ്യത്ത് ആവശ്യമില്ല ,പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ വധിക്കാൻ നിങ്ങൾക്ക് കഴിയുമെങ്കിൽ ബിജെപിയിൽ മറ്റാരെയെങ്കിലും കൊല്ലേണ്ട ആവശ്യം വരില്ല.” ഈ പ്രസ്താവന അടങ്ങിയ കന്നഡയിലുള്ള വീഡിയോ ആണ് ബി ജെ പി പുറത്ത് വിട്ടിരിക്കുന്നത് . Well @RahulGandhi we remember you saying you don’t…
Read Moreകണ്ണൂർ തീവണ്ടി ബാനസവാടിയിലേക്ക് മാറ്റിയതിനു ശേഷം യശ്വന്തപുരയിൽനിന്ന് ഇത് മൂന്നാമത്തെ പുതിയ തീവണ്ടി
ബെംഗളൂരു: യശ്വന്തപുരയിൽനിന്ന് വീണ്ടും പുതിയ തീവണ്ടി സർവീസ് തുടങ്ങിയതോടെ കേരളത്തോടുള്ള റെയിൽവേയുടെ അവഗണന വീണ്ടും വ്യക്തമായി. യശ്വന്തപുരയിൽ സ്ഥലമില്ലെന്ന കാരണത്താൽ കണ്ണൂരിലേക്കുള്ള തീവണ്ടി ബാനസവാടിയിൽ നിന്നാക്കിയതിന് പിന്നാലെ ഇവിടെനിന്ന് ആരംഭിച്ച മൂന്നാമത്തെ തീവണ്ടിയാണ് ഇത്. യശ്വന്തപുര – ഹസ്‌റത്ത് നിസാമുദ്ദീൻ എക്സ്‌പ്രസാണ് ചൊവ്വാഴ്ച കേന്ദ്രമന്ത്രി ഡി.വി. സദാനന്ദ ഗൗഡ ഫ്ളാഗ് ഓഫ് ചെയ്തത്. ആഴ്ചയിൽ ഒരു ദിവസമാണ് ഈ സർവീസുള്ളത്. കഴിഞ്ഞമാസം 21-ന് യശ്വന്തപുരയിൽനിന്ന് മംഗളൂരുവിലേക്ക് പുതിയ സർവീസ് ആരംഭിച്ചിരുന്നു. യശ്വന്തപുര – ശിവമോഗ എക്സ്‌പ്രസ്സും അടുത്തിടെയാണ് ആരംഭിച്ചത്. യശ്വന്തപുരയിൽ സൗകര്യമില്ലെന്ന ന്യായംപറഞ്ഞ് കണ്ണൂരിലേക്കുള്ള…
Read Moreയശ്വന്ത്പുര- ടാറ്റാനഗർ എക്സ്പ്രസിൽ തീപിടുത്തം;ആളപായമില്ല.
ബെംഗളൂരു : യശ്വന്ത്പുര – ടാറ്റാനഗർ എക്സ്പ്രസിൽ ഉണ്ടായ തീപിടുത്തത്തിൽ പാൻട്രി കാർ പൂർണമായും കത്തിനശിച്ചു.ആളപായമില്ല. തിങ്കളാഴ്ച പുലർച്ചയോടെ ഈസ്റ്റ് ഗോദാവരി ജില്ലയിലെ രാജമണ്ഡ്രിക്ക് അടുത്ത് വച്ചാണ് അപകടം നടന്നത്. പാൻട്രി കാറിൽ തീ കത്തുന്നത് കണ്ട ജീവനക്കാർ ഉടൻ തന്നെ ബോഗി ട്രെയിനിൽ നിന്ന് വേർപെടുത്തി യതിനാൽ വൻ ദുരന്തം ഒഴിവായി. വിശാഖപട്ടണം വിജയവാഡ റൂട്ടിൽ റെയിൽ ഗതാഗതം കുറച്ച് നേരത്തേക്ക് തടസപ്പെട്ടു.
Read More