ബെംഗളൂരു: അടുത്തുവരുന്ന ലോകസഭാ തിരഞ്ഞെടുപ്പ് മുന്നിൽക്കണ്ട്, കന്നഡവികാരം അനുകൂലമാക്കാൻ കർണാടക സർക്കാർ നീക്കം. സ്വകാര്യസ്ഥാപനങ്ങളിൽ സാങ്കേതികതസ്തികകൾ ഒഴികെയുള്ളവയിൽ കന്നഡക്കാർക്ക് 100 ശതമാനം ജോലിസംവരണം ഉറപ്പാക്കാനാണ് സർക്കാർ തീരുമാനം. മുൻമുഖ്യമന്ത്രി സിദ്ധരാമയ്യയുടെ സർക്കാരാണ് ആദ്യം സംവരണം ഏർപ്പെടുത്താൻ നീക്കംനടത്തിയത്. എന്നാൽ, ഐ.ടി. കമ്പനികൾ എതിർപ്പുമായി രംഗത്തെത്തിയതോടെ സർക്കാർ പിന്നോട്ടുപോകുകയായിരുന്നു. സംവരണം നടപ്പാക്കുന്നതിന് 1961-ലെ വ്യവസായനിയമത്തിൽ ഭേദഗതി കൊണ്ടുവരാനാണ് തീരുമാനം. ഭേദഗതി നടപ്പായാൽ സ്വകാര്യസ്ഥാപനങ്ങളിലെ സി, ഡി ഗ്രൂപ്പുകളിൽ ഉൾപ്പെടുന്ന ജോലികൾ പൂർണമായും കന്നഡക്കാർക്ക് ലഭിക്കും. സർക്കാരിൽനിന്ന് നികുതിയിളവ് അടക്കമുള്ള അനുകൂല്യങ്ങൾ ലഭിക്കുന്ന എല്ലാ സ്വകാര്യസ്ഥാപനങ്ങൾക്കും നിയമം ബാധകമാക്കുമെന്ന് ഗ്രാമവികസനമന്ത്രി…
Read MoreMonth: February 2019
ആപ്പുകൾ ഉപയോഗിച്ചുള്ള പോക്കറ്റടി വർധിക്കുന്നതായി മുന്നറിയിപ്പ്!!
ന്യൂഡൽഹി: മൊബൈൽ ആപ്പുകൾ ഉപയോഗിച്ചുള്ള തട്ടിപ്പ് വർധിക്കുന്നതായി ആർ.ബി.ഐ. മുന്നറിയിപ്പ്. നാഷണൽ പേയ്‌മെന്റ് കോർപ്പറേഷൻ ഓഫ് ഇന്ത്യയുടെ യു.പി.ഐ. പ്ലാറ്റ്‌ഫോമുകളിൽ ഉൾപ്പെടെ നടക്കുന്ന ഈ തട്ടിപ്പ് തടയാൻ കർശന നടപടിയെടുക്കണമെന്നും ഉപഭോക്താക്കൾക്ക് മുന്നറിയിപ്പു നൽകണമെന്നും ആർ.ബി.ഐ.യുടെ സൈബർ സുരക്ഷാവിഭാഗം ബാങ്കുകളോട് നിർദേശിച്ചു. പ്ലേസ്റ്റോറിൽ ലഭിക്കുന്ന എനി ഡെസ്‌ക് പോലുള്ള റിമോട്ട് ആക്സസ് ആപ്പുകൾ ഉപയോഗിച്ചാണ് തട്ടിപ്പ്. ഇത്തരത്തിലുള്ള ആപ്പ് ഡൗൺലോഡ് ചെയ്യാനുള്ള ലിങ്ക് സഹിതം തട്ടിപ്പുകാർ ഫോണിലേക്ക് സന്ദേശം അയക്കും. ആപ്പ് ഇൻസ്റ്റാൾ ചെയ്യുമ്പോൾ ലഭിക്കുന്ന ഒമ്പതക്ക കോഡ് നൽകാൻ ആവശ്യപ്പെടും. ഈ കോഡ് ഉപയോഗിച്ച്…
Read Moreമലയാളി വനിതാ എച്ച്‌ആര്‍ മാനേജർ മരിച്ച സംഭവം; കൊലപാതകമാണെന്ന് സ്ഥിരീകരണം.
ബെംഗളൂരു: വൈറ്റ് ഫീൽഡിലെ ക്രസ്റ്റ് ഹോട്ടലിൽ മലയാളി വനിതാ എച്ച്.ആർ. മാനേജരെ മരിച്ചനിലയിൽ കണ്ടെത്തിയത് കൊലപാതകമാണെന്ന് തെളിഞ്ഞു. മുംബൈയിൽ സ്ഥിരതാമസമാക്കിയ തൃശ്ശൂർ കടപ്പുറം സ്വദേശിനി രജിതയെയാണ് (33) ഫെബ്രുവരി ഒമ്പതിന് ഹോട്ടൽ മുറിയിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. ഹോട്ടൽത്തൊഴിലാളിയെ ചോദ്യംചെയ്തതിൽനിന്നാണ് കൊലപാതകമാണെന്ന് വ്യക്തമായത്. ഹോട്ടലിലെ അലക്കുതൊഴിലാളിയായ മണിപ്പൂർ സ്വദേശിയായ ലെയ്ഷ്‌റാം ഹെംബ സിങ് (21) ആണ് അറസ്റ്റിലായത്. മോഷണശ്രമത്തിനിടെയാണ് കൊലപാതകം നടത്തിയതെന്ന് പോലീസ് പറഞ്ഞു. വൈദേഹി മെഡിക്കൽ കോളേജ് ആശുപത്രിയിൽ നടന്ന മൃതദേഹപരിശോധനയിൽ യുവതിയെ കൊന്നതാണെന്ന് വ്യക്തമായിരുന്നു. ഇരുമ്പുവടികൊണ്ട് രജിതയുടെ തലയിൽ അടിച്ചുവീഴ്ത്തി ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നു. പ്രതിയെ ചോദ്യംചെയ്തുവരികയാണ്. ഫെബ്രുവരി…
Read Moreതീവ്രവാദി ആക്രമണത്തെ അനുകൂലിച്ച് ഫേസ്ബുക്ക് പോസ്റ്റിട്ടു;എൻഡിടിവി ഡെപ്യൂട്ടി ന്യൂസ് എഡിറ്റർ നിധി സേഥിക്ക് സസ്പെൻഷൻ.
ഡൽഹി : നാടിനെ നടുക്കിയ ഭീകരാക്രമണത്തിന് തൊട്ടു പിന്നാലെ തീവ്രവാദി അക്രമണത്തെ സാധൂകരിക്കുന്ന വിധത്തിൽ ഫേസ് ബുക്ക് പോസ്റ്റിട്ട എൻ ഡി ടിവി ഡെപ്യൂട്ടി ന്യൂസ് എഡിറ്റർ നിധി സേഥിയെ എൻഡിടിവി രണ്ടാഴ്ചത്തേക്ക് സസ്പൻറ് ചെയ്തു. NDTV strongly condemns what a Deputy News Editor of our website posted on her personal Facebook page about the tragic and dastardly Pulwama terror attack. She has been suspended for 2 weeks, effective immediately,…
Read Moreപാകിസ്താനെതിരെ കനത്ത പ്രതിഷേധം; കശ്മീരില്‍ വ്യാപക ആക്രമണം, കര്‍ഫ്യൂ പ്രഖ്യാപിച്ചു.
ശ്രീനഗർ: ഭീകരാക്രമണത്തെ തുടര്‍ന്ന് ജമ്മു കശ്മീരിലുണ്ടായ പ്രതിഷേധത്തില്‍ വ്യാപക ആക്രമണം. ആള്‍ക്കൂട്ട ആക്രമണത്തില്‍ പന്ത്രണ്ടോളം ആളുകള്‍ക്ക് പരുക്കേറ്റു. പാക്കിസ്ഥാനെതിരെ കനത്ത പ്രതിഷേധമാണ് പ്രദേശത്ത് ഉയരുന്നത്. വാഹനങ്ങള്‍ കത്തിച്ചും ന്യൂനപക്ഷ വിഭാഗത്തില്‍പ്പെട്ടവരെ ആക്രമിച്ചുമാണ് പലയിടത്തും പ്രതിഷേധം അരങ്ങേറിയത്. രാവിലെ മുതല്‍ തന്നെ കട കമ്പോളങ്ങള്‍ അടഞ്ഞു കിടക്കുകയാണ്. റോഡുകളില്‍ വാഹനങ്ങള്‍ ഇറങ്ങിയിട്ടില്ല. രണ്ട് സൈനികവ്യൂഹത്തിനെ പ്രദേശത്തേക്ക് വിന്യസിച്ചിട്ടുണ്ട്. കൂടാതെ, സമാധാന അന്തരീക്ഷം നിലനിര്‍ത്താന്‍ സൈന്യം ഫ്ലാഗ് മാര്‍ച്ച് നടത്തി. സ്ഥിതിഗതികള്‍ നിയന്ത്രണ വിധേയമായി തുടരാന്‍ മുന്‍കരുതലായാണ് ജമ്മു കശ്മീരില്‍ കര്‍ഫ്യൂ പ്രഖ്യാപിച്ചത്. വര്‍ഗീയ കലാപത്തിലേക്ക് സംഭവങ്ങള്‍ നീങ്ങാതിരിക്കാനാണ് കര്‍ഫ്യൂ പ്രഖ്യാപിച്ചതെന്ന്…
Read Moreകെ.എസ്.ആർ.ടി.സി. ബസ്സിൽ കേരളത്തിലേക്ക് കഞ്ചാവ് കടത്താൻ ശ്രമിച്ച യാത്രക്കാരന്‍ പിടിയിൽ
മൈസൂരില്‍ നിന്നും കല്‍പ്പറ്റയിലേക്ക് വരികയായിരുന്ന കര്‍ണാടക സ്‌റ്റേറ്റ് ട്രാന്‍സ്‌പോര്‍ട് ബസിലെ യാത്രക്കാരന്‍ പിടിയിൽ. എക്‌സൈസ്, വനം, മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥരുടെ സംയുക്ത പരിശോധനയില്‍ തരുവണ പരിയാരംമുക്ക് പള്ളിയാല്‍ പി. കാസിമിനെയാണ് (42) അറസ്റ് ചെയ്തത്. ഇയാളില്‍ നിന്ന് ഒന്നരക്കിലോ കഞ്ചാവാണ് കണ്ടെടുത്തത്. കാട്ടിക്കുളം രണ്ടാം ഗേറ്റിലായിരുന്നു മൂന്ന് വകുപ്പുകളും സംയുക്ത പരിശോധന നടത്തിയത്. കോടതിയില്‍ ഹാജരാക്കിയ ശേഷം പ്രതിയെ റിമാൻഡ് ചെയ്തു.
Read Moreമാനസിക പ്രശ്നമുള്ള സോഫ്റ്റ്‌വെയര്‍ എഞ്ചിനീയര്‍ ബാഗമനെ ടെക്ക് പാര്‍ക്കിന്റെ പതിമൂന്നാം നിലയില്‍ നിന്ന് ചാടി മരിച്ചു.
ബെംഗളൂരു: എംഫാസിസ് എന്നാ സോഫ്റ്റ് വെയര്‍ കമ്പനി ജീവനക്കാരനായ അമലാന്‍ ബര്‍മന്‍ (31) തന്റെ ഓഫീസ് കഫെടീരിയയില്‍ നിന്ന് താഴേക്ക് ചാടി ആത്മഹത്യാ ചെയ്തു.സംഭവം നടന്നത് ഇന്നലെ യാണ്,മഹാദേവ പുരയില്‍ ഉള്ള ബാഗാമനെ ടെക് പാര്‍ക്കില്‍ ആയിരുന്നു യുവാവ് ജോലി ചെയ്തിരുന്നത്. മാനസിക ആരോഗ്യപ്രശ്നങ്ങള്‍ ഉള്ള യുവാവ് മരുന്നുകള്‍ കഴിച്ചിരുന്നു എന്ന് മാതാവ് വ്യക്തമാക്കി ,അസമില്‍ ജനിച്ച ബര്‍മന്‍ വിദ്യാഭ്യാസത്തിനു വേണ്ടി ബംഗാളിലെക്കും അമ്മയുടെ കൂടെ ജോലി ആവശ്യവുമായി നഗരത്തില്‍ ജീവിക്കുകയായിരുന്നു.ആശുപത്രിയില്‍ എത്തിക്കുന്നതിന് മുന്‍പ് തന്നെ മരണം സംഭവിച്ചു.
Read Moreവീഡിയോ: വൈറലായി മലയാളി സൈനികന്റെ വീഡിയോ; ഇന്ത്യന്‍ സൈന്യത്തോട് നേര്‍ക്കനേര്‍ വന്ന് ഏറ്റുമുട്ടാന്‍ കഴിവുള്ള ഒരു സേനയോ ചാര സംഘടനയോ പാക്കിസ്ഥാനില്ലെന്ന് സൈനികന്‍.
പുല്‍വാമ ഭീകരാക്രമണത്തില്‍ രാജ്യത്തെമ്പാടും രോക്ഷം അണപൊട്ടിയൊഴുകുമ്പോള്‍ ഒരു മലയാളി സൈനികന്റെ വീഡിയോയും സമൂഹ മാധ്യമങ്ങളില്‍ വൈറലാവുന്നു. ഇന്ത്യന്‍ സൈന്യത്തോട് നേര്‍ക്കനേര്‍ വന്ന് ഏറ്റുമുട്ടാന്‍ കഴിവുള്ള ഒരു സേനയോ ചാര സംഘടനയോ പാക്കിസ്ഥാനില്ലെന്ന് സൈനികന്‍ വീഡിയോയില്‍ പറയുന്നു. ആര്‍ക്കും ഈ ജവാന്‍മാരുടെ കുടുംബത്തിന്റെ കണ്ണീര്‍ ഒപ്പുവാന്‍ കഴിയില്ല, അനേകം പട്ടാളക്കാരുടെയും അവരുടെ കുടുംബങ്ങളുടെയും സ്വപ്‌നങ്ങളാണ് ഒരു നിമിഷം കൊണ്ട് പൊലിഞ്ഞ് പോയത്. രാജ്യത്തിന് വേണ്ടി ജീവന്‍ ബലി കഴിപ്പിച്ച സൈനികര്‍ക്കായി അനേകം ജീവനുകള്‍ മറ്റു ശരീരങ്ങളിലൂടെ തുടിക്കുകയാണ്. തീര്‍ച്ചയായും ഇതിനൊരു തിരിച്ചടിക്ക് അവസരം കിട്ടുകയാണെങ്കില്‍ ഓരോ…
Read Moreധീരജവാന്‍മാര്‍ക്ക് ആദരാഞ്ജലികള്‍ അര്‍പ്പിച്ച് ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങള്‍
ന്യൂഡല്‍ഹി: ജമ്മു കശ്മീരിലെ പുല്‍വാമയില്‍ നടന്ന തീവ്രവാദി ചാവേര്‍ ആക്രമണത്തില്‍ 44 ജവാന്‍മാരാണ് വീരമൃത്യു വരിച്ചത്. ഈ വാര്‍ത്ത ഏറെ ഞെട്ടലോടെയാണ് കേട്ടതെന്നും വീരമൃത്യു വരിച്ച ജവാന്‍മാര്‍ക്ക് ആദരാഞ്ജലി അര്‍പ്പിക്കുന്നുവെന്നും ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ വിരാട് കോലി ട്വീറ്റ് ചെയ്തു. ഈ വേദന വിവരിക്കാന്‍ വാക്കുകളില്ലെന്നും പരിക്കേറ്റ ജവാന്‍മാര്‍ എത്രയും പെട്ടെന്ന് സുഖം പ്രാപിക്കട്ടെയെന്നും വീരേന്ദര്‍ സെവാഗ് ട്വീറ്റ് ചെയ്തു. ‘സ്നേഹം ആഘോഷിക്കുന്ന ദിനത്തില്‍ തന്നെ ചില ഭീരുക്കള്‍ വെറുപ്പിന്റെ വിത്തുകള്‍ വിതച്ചിരിക്കുന്നു. സൈനികരേയും അവരുടെ കുടുംബത്തേയും എപ്പോഴും പ്രാര്‍ത്ഥനകളില്‍ ഓര്‍ക്കും.’ ഇതായിരുന്നു…
Read Moreസര്‍ക്കാരിന് പൂര്‍ണ്ണ പിന്തുണ, ഒരു ശക്തിയ്ക്കും രാജ്യത്തെ തകര്‍ക്കാന്‍ കഴിയില്ല: രാഹുല്‍ ഗാന്ധി
ന്യൂഡല്‍ഹി: ഭീകരാക്രമണത്തെ ശക്തമായി അപലപിച്ച് കോണ്‍ഗ്രസ്. ലോകത്തിനു ഭീഷണിയായ ഭീകരതയെ ഒറ്റക്കെട്ടായി രാജ്യം ചെറുക്കുമെന്നും ഭീകരര്‍ക്കെതിരായ നടപടിയില്‍ സര്‍ക്കാരിന് ഒപ്പം നില്‍ക്കുമെന്നും അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ഡല്‍ഹിയില്‍ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കവേ ആണ് അദ്ദേഹം ഇപ്രകാരം പറഞ്ഞത്. മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ്, മുന്‍ പ്രതിരോധമന്ത്രി എ.കെ. ആന്‍റണി, മുതിര്‍ന്ന നേതാവ് ഗുലാം നബി ആസാദ് എന്നിവര്‍ക്കൊപ്പമാണ് രാഹുല്‍ മാധ്യമങ്ങളെ കണ്ടത്. രാജ്യത്തിന്‍റെ ആത്മാവിന് നേരെയാണ് ആക്രമണം ഉണ്ടായത്. ഭീകര ദുരന്തമാണ് രാജ്യം നേരിട്ടത്. വെറുപ്പുളവാക്കുന്ന ആക്രമണമാണ് സൈനികര്‍ക്കെതിരേ നടന്നിരിക്കുന്നത്. സൈന്യത്തിനൊപ്പം കോണ്‍ഗ്രസ് പാര്‍ട്ടി…
Read More