കട്ടെടുത്ത ഫോണ്‍ തിരികെ നല്‍കണമെങ്കില്‍ നഗ്നചിത്രം നല്‍കണം!!

ബംഗളൂരു: മോഷ്ടിച്ച മൊബൈല്‍ തിരികെക്കിട്ടണമെങ്കില്‍ കാശ് കൊടുക്കണം എന്നൊക്കെ പറഞ്ഞ് നമ്മള്‍ കേട്ടിട്ടുണ്ട് എന്നാല്‍ ഈ മോഷ്ടാവിനു വേണ്ടത് മറ്റൊന്നായിരുന്നു. ഫോണ്‍ തിരികെ വേണമെങ്കില്‍ നഗ്നചിത്രം അയച്ചുകൊടുക്കണമെന്നാണ് മോഷ്ടാവിന്‍റെ ആവശ്യം. ബംഗളൂരു ഹൂഡി സ്വദേശിയായ യുവതിക്കാണ് നഗ്നചിത്രം അയച്ചില്ലെങ്കില്‍ ഫോണ്‍ തിരികെ നല്‍കില്ലെന്ന മോഷ്ടാവിന്‍റെ ഭീഷണി നേരിടേണ്ടിവന്നത്. തുടര്‍ന്ന് യുവതി പോലീസില്‍ പരാതി നല്‍കി. കഴിഞ്ഞ വെള്ളിയാഴ്ചയാണ് നഗരത്തിലെ ഒരു സ്റ്റാര്‍ ഹോട്ടലില്‍നിന്ന് യുവതിയുടെ ഫോണ്‍ മോഷണം പോയത്. മറ്റൊരു ഫോണില്‍നിന്ന് തന്‍റെ മൊബൈലിലേക്ക് യുവതി ബെല്ലടിച്ചപ്പോള്‍ മോഷ്ടാവ് ഫോണെടുക്കുകയും യുവതിയോട് നഗ്നചിത്രങ്ങള്‍ അയച്ചു…

Read More

മാലിന്യ നിർമാർജനം ഇനി ക്യാമറ കണ്ണിലൂടെ കാണാം; പദ്ധതി ഉടൻ

ബെംഗളൂരു: ബെം​ഗളുരു ന​ഗരത്തിലെ മാലിന്യം നീക്കുന്നത് ഇനി ക്യാമറാ കണ്ണിൽകാണാം.സംവിധാനം ഉടൻ. നഗരത്തിലെ മാലിന്യം നീക്കംചെയ്യുന്നത് തത്സമയം നിരീക്ഷിക്കാൻ ബെംഗളൂരു കോർപ്പറേഷൻ 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂം തുറക്കുന്നു. ഇതിനായി മാലിന്യം ശേഖരിക്കുന്ന വാഹനങ്ങളിൽ ഘടിപ്പിച്ച ജി.പി.എസ്. സംവിധാനത്തിലൂടെയും മാലിന്യമിടുന്ന സ്ഥലങ്ങളിൽ സ്ഥാപിച്ച ക്യാമറകളിലൂടെയും മാലിന്യനീക്കം തൽസമയം നിരീക്ഷിക്കാനാണ് പദ്ധതിയിലൂടെ ലക്ഷ്യം ഇടുന്നത്. കോർപ്പറേഷൻ ആസ്ഥാനത്ത് 85 കോടി രൂപചെലവിൽ നിർമിക്കുന്ന നിരീക്ഷണകേന്ദ്രത്തിൽ ഇതിനെക്കുറിച്ച്പൊതുജനങ്ങളുടെ പരാതികൾ സ്വീകരിക്കാനുള്ള സംവിധാനവുമുണ്ടാകും.

Read More

ഫ്‌ളൈദുബായ് ഇനി കോഴിക്കോട്ടേക്ക് നേരിട്ടുള്ള സര്‍വീസുകള്‍ ആരംഭിക്കും

കോഴിക്കോട്: ഫ്‌ളൈദുബായ് ഇനി കോഴിക്കോട്ടേക്ക് നേരിട്ടുള്ള സര്‍വീസുകള്‍ ആരംഭിക്കും. ഫെബ്രുവരി ഒന്നുമുതലാണ് ഫ്‌ളൈദുബായ് കോഴിക്കോട്ടേക്ക് സര്‍വീസ് നടത്തുക. ആഴ്ചയില്‍ മൂന്നുദിവസമാവും സര്‍വീസ് നടത്തുക. കോഴിക്കോട് സര്‍വീസിന്റെ ഇക്കോണമി ക്ലാസ് മടക്ക ടിക്കറ്റുകള്‍ 670 ദിര്‍ഹത്തിലും (13,000 രൂപ) ബിസിനസ് ക്ലാസ് മടക്കടിക്കറ്റുകള്‍ 2,659 ദിര്‍ഹത്തിലും (54,075 രൂപ) ആണ് തുടങ്ങുന്നത്. ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിന്‍റെ ടെര്‍മിനല്‍ രണ്ടില്‍നിന്ന് രാത്രി 8.20ന് പുറപ്പെടുന്ന വിമാനം ഇന്ത്യന്‍സമയം 1.45ന് കോഴിക്കോട്ടെത്തും. കോഴിക്കോട്ടുനിന്ന് പുലര്‍ച്ചെ 3.05ന് പുറപ്പെടുന്ന വിമാനം യുഎഇ സമയം 6.05ന് ദുബായിലെത്തും. വാണിജ്യ വിനോദസഞ്ചാര മേഖലയില്‍…

Read More

ഇഞ്ചിത്തോട്ടങ്ങളില്‍ അടിമ വേലചെയ്ത 52 പേരെ പൊലിസ് റെയ്ഡില്‍ രക്ഷിച്ചതിന് പിന്നാലെ കൂടുതല്‍ ഇത്തരം സ്ഥലങ്ങള്‍ ഉള്ളതായി സംശയം;ദിവസം 19 മണിക്കൂര്‍ ജോലി ചെയ്യാന്‍ വിസമ്മതിച്ചവരെ ക്രൂര ലൈംഗിക പീഡനത്തിനും വിധേയമാക്കി;പുറത്ത് വരുന്നത് ഞെട്ടിക്കുന്ന വിവരങ്ങള്‍!

ബെംഗളൂരു : കര്‍ണാടകയിലെ കൃഷിയിടങ്ങളില്‍ ആദിവാസികളെയും ദളിതരെയും കൊണ്ട് അടിമവേല ചെയ്യിച്ചതായി റിപ്പോര്‍ട്ട്.  മൂന്ന് വര്‍ഷത്തോളമായി കര്‍ണാടകയിലെ ഇഞ്ചിത്തോട്ടങ്ങളില്‍ അടിമ വേലയ്ക്ക് വിധേയരായ 52 പേരെയാണ് പൊലിസ് റെയ്ഡില്‍ രക്ഷിച്ചത്. ആദിവാസികളും ദളിതരുമായ 52 പേര്‍  ക്രൂരമായി മര്‍ദ്ദനത്തിനും അടിമവേലയ്ക്കും  ലൈംഗിക പീഡനത്തിന് ഇരയായെന്നാണ് വിവരം . കര്‍ണാടകയിലെ ഹാസനിലാണ് സംഭവം. ദിവസം 19 മണിക്കൂര്‍ ജോലി ചെയ്യാന്‍ വിസമ്മതിച്ചവരെ ക്രൂര ലൈംഗിക പീഡനത്തിന് ഇരയാക്കിയിരുന്നെന്ന്ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ക്രൂരപീഡനത്തിന് ഇരയായതില്‍ 16 സ്ത്രീകളും 4 കുട്ടികളും ഉള്‍പ്പെടും. ആദിവാസികളെയും ദളിതരെയും കൊണ്ട് അടിമ…

Read More

മകന് പേരിട്ടു; മാതാപിതാക്കൾക്ക് തടവുശിക്ഷ!

ലണ്ടൻ: മകന് അഡോൾഫ് ഹിറ്റ്ലറെന്ന് പേരിട്ട നവനാസി ദമ്പതികൾക്ക് തടവുശിക്ഷ. തീവ്രവാദ വിരുദ്ധ നിയമ പ്രകാരം നിരോധിക്കപ്പെട്ട സംഘടനയിലെ അം​ഗങ്ങളായ ദമ്പതിമാരെ ലണ്ടൻ പൊലീസാണ് തടവിന് ശിക്ഷിച്ചത്. പിതാവ് ആദം തോമസിന് ആറ് വർഷത്തെ തടവും മാതാവ് പോർച്ചു​ഗീസ് സ്വദേശിനി ക്ലോഡിയ പട്ടടാസിന് അഞ്ച് വർഷം തടവുമാണ് കോടതി വിധിച്ചിരിക്കുന്നത്. ജനാധിപത്യത്തിന് ഭീഷണിയാകുന്ന സംഘടനയിലെ അം​ഗങ്ങളാണിവരെന്നും ഇത്തരം സംഘടനകൾ മുഴുവനും നിരോധിക്കണമെന്നും കോടതി പറയുന്നു. Adam Thomas says he gave his son the middle name Adolf to show “admiration”…

Read More

ജനുവരി 8, 9 ‘ഭാരത് ബന്ദ്’ പ്രഖ്യാപിച്ച് ഓള്‍ ഇന്ത്യ കിസാന്‍ സഭ

മുംബൈ: ജനുവരി 8, 9 തിയതികളില്‍ ‘ഭാരത് ബന്ദ്’ പ്രഖ്യാപിച്ച് ഓള്‍ ഇന്ത്യ കിസാന്‍ സഭ. കഴിഞ്ഞ നാലര വര്‍ഷമായി ബി.ജെ.പി ഭരണത്തിന്‍ കീഴില്‍ ഗ്രാമീണ മേഖല നേരിടുന്ന ദുരിതങ്ങള്‍ക്കെതിരെയും കാര്‍ഷിക കടത്തിന് നേരെ മുഖം തിരിക്കുന്ന കേന്ദ്ര സര്‍ക്കാരിന്‍റെ നയങ്ങള്‍ക്കെതിരേയുമാണ്‌ ബന്ദ് ആഹ്വാനം ചെയ്തിരിക്കുന്നത്. സെന്‍ട്രല്‍ കിസാന്‍ കൗണ്‍സിലില്‍ അവതരിപ്പിച്ച പ്രമേയമനുസരിച്ചാണ് ഗ്രാമീണ്‍ ഭാരത് ബന്ദ് പ്രഖ്യാപിച്ചതെന്ന് എ.ഐ.കെ.എസ് അദ്ധ്യക്ഷന്‍ അശോക് ധവാലെ അറിയിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദി ഭരണത്തിലേറി നാലു വര്‍ഷത്തിലേറെയായിട്ടും ‘വാക്ക് പാലിക്കാത്ത’തിനെതിരെയാണ് ബന്ദ്. കാര്‍ഷിക കടം എഴുതിത്തള്ളുന്ന കാര്യത്തില്‍…

Read More

വാടകഗര്‍ഭപാത്ര നിയന്ത്രണ ബില്‍ ലോക്‌സഭ പാസാക്കി

ന്യൂഡല്‍ഹി: വാടകഗര്‍ഭപാത്ര നിയന്ത്രണ ബില്‍ 2016 ലോക്‌സഭ പാസാക്കി. പ്രതിഫലംപറ്റിയുള്ള വാടകഗര്‍ഭധാരണം പൂര്‍ണമായി നിരോധിക്കുന്നതാണ് ബില്‍. ഗര്‍ഭകാലത്തും പ്രസവത്തിനും ചെലവാകുന്ന തുകയല്ലാതെ പ്രതിഫലമോ പാരിതോഷികങ്ങളോ വാങ്ങാന്‍ പാടില്ല. ഗര്‍ഭപാത്രം വാടകയ്ക്ക് നല്‍കുന്നത് പരോപകാരാര്‍ഥമുള്ള പ്രവൃത്തിയെന്നാണ് ബില്ലില്‍ വിശേഷിപ്പിക്കുന്നത്. നിയമത്തിന്‍റെ അഭാവത്തില്‍ കുറഞ്ഞ ചെലവില്‍ വാടകഗര്‍ഭപാത്രം ലഭിക്കുന്ന നാടെന്ന പ്രചാരണം ഇന്ത്യയെ ചൂഷണകേന്ദ്രമാക്കി മാറ്റിയിരുന്നുവെന്ന് ആരോഗ്യമന്ത്രി ജെ.പി. നഡ്ഡ സഭയില്‍ പറഞ്ഞു. ഇതിനായി വിദേശികള്‍ വന്‍തോതില്‍ ഇങ്ങോട്ടെത്തുന്നു. ഇതിന്‍റെ പേരില്‍ രാജ്യത്തെ സ്ത്രീകള്‍ നേരിടുന്ന അനീതികള്‍ അവസാനിപ്പിക്കാന്‍ ബില്ലിലെ വ്യവസ്ഥകള്‍ ഉപകരിക്കുമെന്നും മന്ത്രി പറഞ്ഞു. നിയമപരമായി…

Read More

പ്രസാദം കഴിച്ച് 15 പേർ മരിച്ച സംഭവം;വിഷം കലർത്തിയത് മുൻപൂജാരി; നിർദ്ദേശം നൽകിയത് ക്ഷേത്ര ട്രസ്റ്റ് പ്രസിഡന്റ് സാലൂർ മഠത്തിലെ സ്വാമി ഇമ്മാഡി മഹാദേവ.

ബെംഗളൂരു : മൃഗങ്ങൾ പോലും നാണിച്ച് പോകുന്ന കാര്യമാണ് ദൈവത്തിന്റെ പേരിൽ കഴിഞ്ഞ കുറച്ച് ദിവസങ്ങൾക്ക് മുമ്പ് ചാമരാജനഗർ സുൽവഡി കിച്ചു ഗുട്ടി മാരമ്മ ക്ഷേത്രത്തിൽ നടന്നത്, പ്രസാദം കഴിച്ച 15 പേർ മരണപ്പെട്ടു, 70 ഓളം പേർ ഗുരുതരാവസ്ഥയിൽ ചികിൽസയിലാണ്. പുലാവിൽ കീടനാശിനി കലർത്തിയത് മുൻ പൂജാരി ദൊഡ്ഡയയാണെന്നാണ് പോലീസ് നൽകുന്ന വിവരം. ക്ഷേത്ര ട്രസ്റ്റ് പ്രസിഡൻറ് സാലൂർ മഠത്തിലെ സ്വാമിയുമായ ഇമ്മാഡി മഹാദേവയുടെ നിർദ്ദേശപ്രകാരമാണ് ഈ ക്രൂര കൃത്യം ചെയ്തതെന്ന് ദൊഡ്ഡയ്യ സമ്മതിച്ചു. ഇവർക്ക് പുറമെ ക്ഷേത്ര സെക്രട്ടറി മതേഷ് ഭാര്യ…

Read More

സംസ്ഥാന സെക്രട്ടറിയെ വീഴ്ത്തിയത് സ്വഭാവദൂഷ്യം എന്ന പരാതി ;രണ്ടു തവണ എംഎൽഎ ആയ ശ്രീരാമ റെഡ്ഡി കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ബിജെപിയെ നാലാം സ്ഥാനത്തേക്ക് തള്ളിയ നേതാവ്; യെച്ചൂരിക്ക് അതൃപ്തി.

ബെംഗളൂരു :  ഡിവൈഎഫ്‌ഐ വനിതാ നേതാവ് നൽകിയ പരാതിയിൽ സിപിഎം എംഎൽഎ പി കെ ശശിക്കെതിരെ കാര്യമായ നടപടിയൊന്നും ഉണ്ടായിട്ടില്ല. ആറ് മാസത്തേക്ക് പ്രാഥമിക അംഗത്വത്തിൽ നിന്നും സസ്‌പെന്റ് ചെയ്‌തെങ്കിലും എംഎൽഎ എന്ന നിലയിൽ മണ്ഡലത്തിലെ പല പരിപാടികളിലും ശശി കൂളായി പങ്കെടുത്തു കൊണ്ടിരിക്കുന്നു. ഈ സംഭവത്തിൽ വിമർശനം വിവിധ കോണുകളിൽ നിന്നും ഉയരുമ്പോഴും തീവ്രത കുറഞ്ഞ പീഡനമാണ് ശശിയുടേതെന്നും നൽകിയത് വലിയ ശിക്ഷ ആണെന്നുമാണ് യെച്ചൂരി അടക്കമുള്ളവർ വിശദീകരിക്കുന്നത്. എന്നാൽ, ഇത് നേതാവിനെ സംരക്ഷിക്കലാണെന്ന ആക്ഷേപം ഉയരുകയും ചെയ്യുന്നു. ഇതിനിടെ പി.കെ ശശി…

Read More

കേരളത്തിൽ ഇനി ‘ബ്രഹ്മഗിരി കോഴി’; അന്യസംസ്ഥാന കോഴിലോബികൾക്ക് തിരിച്ചടി!

പാലക്കാട്: ‘കേരള ചിക്കൻ പദ്ധതി’യുടെ ജില്ലയിലെ ആദ്യ ബ്രഹ്മഗിരി കോഴി ജനുവരിയിൽ ലഭ്യമാവും. മിതമായ വിലയിൽ കോഴി ലഭ്യമാക്കുന്നതിനായി ബ്രഹ്മഗിരി ഫാർമേഴ്സ് ഫെഡറേഷന്‍റെ ആഭിമുഖ്യത്തില്‍ നടത്തുന്ന പദ്ധതിയാണിത്‌. കഴിഞ്ഞ സംസ്ഥാന ബജറ്റിലാണ് പദ്ധതി പ്രഖ്യാപിച്ചത്. ജനുവരിയിൽ  പാലക്കാട്, മണ്ണാർക്കാട്, അലനല്ലൂർ, തച്ചമ്പാറ എന്നിവിടങ്ങളിലായി തുടങ്ങുന്ന ഔട്ട്‌ലറ്റുകൾ ഘട്ടം ഘട്ടമായി കൂട്ടും. കിലോഗ്രാമിന് 87-90 രൂപ നിരക്കിൽ കോഴി ലഭ്യമാക്കുകയാണ് ഇപ്പോഴത്തെ ലക്ഷ്യം. ആദ്യഘട്ടത്തിൽ വയനാട്ടിൽ നിന്നുള്ള കോഴികളെയാണ് എത്തിക്കുക. പാലക്കാട് ജില്ലയിലെ കൊമ്പം, മലപ്പുറം ജില്ലയിലെ മഞ്ചേരി എന്നിവിടങ്ങളിലെ ഫാമുകളിൽ കോഴികളെ ഇറക്കിയിട്ടുണ്ട്. ഇവിടങ്ങളിൽ…

Read More
Click Here to Follow Us