ബോളിവുഡ് ചലച്ചിത്രം കേദാര്‍നാഥിന് നിരോധനം!

സുശാന്ത് സിംഗ് രാജ്പൂത്, സാറ അലി ഖാന്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി  അണിയിച്ചൊരുക്കുന്ന ബോളിവുഡ് ചലച്ചിത്രം കേദാര്‍നാഥിന് നിരോധനം. ഉത്തരാഖണ്ഡിലെ ഏഴ് ജില്ലകളിലാണ് ചിത്രത്തിനു നിരോധനം ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഹിന്ദു മുസ്ലീം പ്രണയം പ്രമേയമായ ചിത്രം ലൗവ് ജിഹാദ് പ്രോത്സാഹിപ്പിക്കുന്നുവെന്ന് സംഘപരിവാര്‍ കേന്ദ്രങ്ങള്‍ ആരോപിച്ചിരുന്നു. 2013ല്‍ ഉത്തരാഖണ്ഡിനെ പിടിച്ചുലച്ച പ്രളയത്തിന്‍റെ പശ്ചാത്തലത്തില്‍ തയാറാക്കുന്ന ചിത്രമാണ് ‘കേദാര്‍നാഥ്‌’. കേദാര്‍നാഥ് ക്ഷേത്രത്തിലെ ഭക്തരെ സഹായിക്കുന്ന മുസ്ലീം യുവാവും അവിടെ ദര്‍ശനത്തിന് എത്തുന്ന യുവതിയും തമ്മിലുള്ള പ്രണയമാണ് ചിത്രത്തിന്‍റെ പ്രമേയം. ചിത്രത്തിനെതിരെ മുന്‍പും പ്രതിഷേധം ഉയര്‍ന്ന സാഹചര്യത്തില്‍ ഉത്തരാഖണ്ഡ് മുഖ്യമന്ത്രി…

Read More

ബെംഗളൂരുവിൽനിന്ന് കുറഞ്ഞ ചിലവിൽ അത്ഭുതദീപിലേക്ക് ഒരു വിനോദയാത്ര

ഹണിമൂണായാലും സൗഹൃദ വിനോദ യാത്രയായാലും ജോലിയില്‍ നിന്നുളള ഇടവേളകളിലും ആഘോഷിക്കാന്‍ ഒരിടം ആലോചിക്കുമ്പോള്‍ നമ്മുടെ മനസില്‍ പൂവണിയുന്നത് ഏതെങ്കിലും ബീച്ചിലേക്ക് (ദ്വീപിലേക്ക് ) യാത്രയാകാം എന്നാണ്. ഈ സ്ഥലം കേൾക്കുമ്പോൾ പലർക്കും തോന്നും ഈ സ്ഥലം വിദേശത്തു വല്ലതും ആണോ എന്ന്! നാം ഇതുവരെ അനുഭവിച്ചറിയാതെ പോയ ഒരു സുന്ദരദ്വീപ്. അവിടേക്കാണ് നമ്മളുടെ ഇനിയുളള യാത്ര. ഇതു കർണാടകയിലെ ഉടുപ്പിയിൽ നിന്നും 15 കിലോമീറ്റർ അകലെ മാൽപെ മത്സ്യബന്ധന തുറമുഖത്തിൽ നിന്നും 6 കിലോമീറ്റർ അകലെ സ്ഥിതി ചെയ്യുന്ന, മനസില്‍ തെളിനീര്‍ ജലത്തിന്‍റെ സന്തോഷ മുത്തുമണികള്‍ പൊഴിക്കുന്ന സെന്റ് മേരിസ്…

Read More

22 ദിവസത്തെ ജയിൽ വാസത്തിന് ശേഷം ബിജെപി ജനറൽ സെക്രട്ടറി കെ സുരേന്ദ്രൻ പുറത്തേക്ക്;വൻ സ്വീകരണമൊരുക്കി പ്രവർത്തകർ.

തിരുവനന്തപുരം: ബി ജെ പി ജനറൽ സെക്രട്ടറി കെ സുരേന്ദ്രൻ ജയിൽ മോചിതനായി. വന്‍വരവേല്‍പ്പിനൊരുങ്ങി ബി ജെ പി ഒരുക്കിയിരിക്കുന്നത്. 22 ദിവസത്തെ ജയിൽവാസത്തിനുശേഷമാണ് കെ സുരേന്ദ്രൻ പുറത്തിറങ്ങുന്നത്. നിയമലംഘനം നടത്തിയിട്ടില്ലെന്നും ശബരിമല പ്രതിഷേധങ്ങളിൽ പങ്കെടുക്കുമെന്നും കെ.സുരേന്ദ്രൻ പ്രതികരിച്ചു. തിരുവനന്തപുരം സെൻട്രൽ ജയിലിന് മുന്നിൽ വന്‍ സ്വീകരണമാണ് ബിജെപി നേതാക്കളും പ്രവർത്തകരും നല്‍കിയത്. ബി ജെ പി സംസ്ഥാന അധ്യക്ഷൻ പി എസ് ശ്രീധരൻ പിളള അടക്കമുളള നേതാക്കൾ സുരേന്ദ്രനെ സ്വീകരിക്കാനെത്തി. ജയിലിൽ നിന്ന് വാഹന റാലിയുടെ അകമ്പടിയോടെ ആദ്യം പഴവങ്ങാടി ഗണപതി ക്ഷേത്രത്തിലും ശേഷം എ എൻ രാധാകൃഷ്ണൻ നിരാഹാരം…

Read More

വാട്സ് ആപ്പില്‍ പുതിയ ഡാര്‍ക്ക് മോഡ് ഫീച്ചര്‍ വരുന്നു.

വാട്സ് ആപ്പില്‍ പുതിയ ഡാര്‍ക്ക് മോഡ് ഫീച്ചര്‍ വരുന്നു. വാബീറ്റാ ഇന്‍ഫോയാണ് ഈ വിവരം പുറത്തുവിടുന്നത്. ഈ ഫീച്ചര്‍ ഇപ്പോള്‍ നിര്‍മാണ ഘട്ടത്തിലാണ്. രാത്രികാലങ്ങളിലെ സ്മാര്‍ട്ഫോണ്‍ ഉപയോഗം സുഗമമാക്കുന്നതിനും കണ്ണുകളുടെ ആയാസം കുറയ്ക്കുന്നതിനുമാണ് വാട്സാപ്പ് ഡാര്‍ക്ക് മോഡ് അവതരിപ്പിക്കാനൊരുങ്ങുന്നത്. വാട്സാപ്പിന്‍റെ ആന്‍ഡ്രോയിഡ്, ഐഓഎസ് പതിപ്പുകളില്‍ താമസിയാതെ എത്തുമെന്നാണ് വിവരം. ഒഎല്‍ഇഡി ഡിസ്പ്ലേകളില്‍ ഇത് ഏറെ ആകര്‍ഷകമാകും. കാരണം മറ്റ് ഡിസ്പ്ലേകളേക്കാള്‍ മെച്ചപ്പെട്ട രീതിയില്‍ കറുപ്പ് നിറം പ്രദര്‍ശിപ്പിക്കാന്‍ ഒഎല്‍ഇഡി പാനലിനാവും. ഇത് കൂടാതെ ആന്‍ഡ്രോയിഡ് ഫോണുകളുടെ ബാറ്ററി ശേഷി വര്‍ധിപ്പിക്കാനും ബ്ലാക്ക് മോഡ് കൊണ്ട്…

Read More

ഗൂഗിള്‍ മാപ്പ് കൊടുത്ത എട്ടിന്റെ പണി, കാർ മറിഞ്ഞത്ത് 30 അടി താഴ്ചയിലേക്ക്.

കൊച്ചി: ഗൂഗിള്‍ മാപ്പ് നോക്കി യാത്രചെയ്ത മൂന്നാറിന് പോകുകയായിരുന്നു സംഘം അപകടത്തില്‍പ്പെട്ടു. പാലം പണിക്ക് കുഴിച്ച കിടങ്ങിലെ വെളളക്കെട്ടിലാണ് വീണത്. പാലമറ്റം- ആവോലിച്ചാല്‍ റോഡ് വഴി കോതമംഗലത്ത് പാലമറ്റത്തിന് സമീപം ഇഞ്ചത്തൊട്ടി ഒന്നാം ബ്ലോക്കിന് സമീപം വച്ചാണ് അപകടമുണ്ടായത്. പാലം പണിക്ക് കുഴിച്ച 30 അടി താഴ്ചയിലേക്ക് കാര്‍ തലകീഴായി മറിയുകയായിരുന്നു. യാത്രക്കാര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു. വ്യാഴാഴ്ച അര്‍ധരാത്രിയോടെയാണ് സംഭവം. തൃശൂര്‍ സ്വദേശികളായ ഗോകുല്‍ദാസ്, ഇസഹാഖ്, മുസ്തഫ എന്നിവരാണ് നിസ്സാര പരിക്കുകളോടെ രക്ഷപ്പെട്ടത്. കാര്‍ സാമാന്യം നല്ല വേഗത്തിലായിരുന്നു. തൊട്ടടുത്തെത്തിയപ്പോഴാണ് റോഡില്ലെന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടത്. പെട്ടെന്ന്…

Read More

പറക്കാൻ തുടങ്ങിയ വിമാനത്തിന്റെ വാതിൽ തുറന്നു, ഒഴിവായത് വൻദുരന്തം

കൊച്ചി: പറക്കാനാരംഭിച്ച വിമാനത്തിന്റെ വാതില്‍ യാത്രക്കാരന്‍ തുറന്നു. ഒഴിവായത് വൻദുരന്തം. കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഇന്നലെ വൈകിട്ട് നാല് മണിക്കാണ് സംഭവം. സംഭവത്തിൽ ഹുബ്ബള്ളിയിലേക്ക് പോകേണ്ട ഇന്‍ഡിഗോ വിമാനമാണ് ഇന്നലെ റദ്ദാക്കി. ആഷിക് നൗഷാദ് എന്ന യാത്രക്കാരനാണ് പെട്ടെന്നു വിമാനത്തിന്റെ എമര്‍ജന്‍സി വാതില്‍ തുറന്നത്. ടാക്‌സിബേയില്‍നിന്ന് റണ്‍വേയിലേക്കു നീങ്ങുന്നതിനിടെ വിമാനത്തിലെ സീലിങ് ലൈറ്റുകള്‍ അസ്വാഭാവികമാംവിധം മിന്നിയതുമൂലം എന്തോ അത്യാഹിതം ഉണ്ടാകുകയാണെന്ന പേടിയിലാണ് ആഷിക് വാതില്‍ തുറന്നതെന്ന് കരുതുന്നു. 61 യാത്രക്കാരാണ് വിമാനത്തിലുണ്ടായിരുന്നത്. ഇവരെ മറ്റു വിമാനങ്ങളില്‍ യാത്രയാക്കി. എമര്‍ജന്‍സി വാതില്‍ തുറന്നാല്‍ വിമാനത്തിൽനിന്ന് വാതില്‍ അടർന്ന്…

Read More

സിനിമ പിടിക്കാന്‍ കര്‍ണാടകയിലേക്ക് വരൂ,നേടൂ 2.5 കോടി രൂപയുടെ ആനുകൂല്യം.

ബെംഗളൂരു: സംസ്ഥാനത്തെ വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ ആകര്‍ഷണീയമായ വിധത്തില്‍ ക്യാമറയില്‍ പകര്‍ത്താനുള്ള കഴിവ് നിങ്ങള്‍ക്കുണ്ടോ ,കടന്നു വരൂ കര്‍ണാടകയിലേക്ക് നേടൂ രണ്ടര കോടിയോളം രൂപയുടെ ആനുകൂല്യം. വിനോദ സഞ്ചാരികളെ ആകര്‍ഷിക്കുന്ന വിധത്തില്‍ കര്‍ണാടകയില്‍ ചിത്രീകരിച്ച സിനിമകള്‍ക്ക്‌ ഒരു കോടി മുതല്‍ രണ്ടര കോടി രൂപ വരെ യുള്ള ആനുകൂല്യങ്ങള്‍ നല്‍കാന്‍ കര്‍ണാടക സര്‍ക്കാര്‍ തീരുമാനിച്ചു.മന്ത്രിസഭയുടെ പുതിയ ഫിലിം ടൂറിസം നയത്തിന്റെ ഭാഗമാണ് ഇത് എന്ന് പാര്‍ലിമെന്ററി കാര്യമന്ത്രി കൃഷ്ണ ബയര ഗൌഡ അറിയിച്ചു.ഏതു ഭാഷ ചിത്രങ്ങള്‍ക്കും ഈ ആനുകൂല്യം ലഭിക്കും. ആനുകൂല്യം നുരുപയോഗം ചെയ്യാതിരിക്കാന്‍…

Read More

15 വര്‍ഷത്തില്‍ അധികം പഴക്കം ചെന്ന ബസുകള്‍ നിരോധിക്കാന്‍ നീക്കം;21,000 ബസുകള്‍ റോഡ് ഒഴിയുന്നത് മാണ്ഡ്യ ബസ് ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍.

ബെംഗളൂരു: 15 വര്‍ഷത്തില്‍ അധികം പഴക്കം ചെന്ന ബസുകള്‍ നിരത്തില്‍ നിന്ന് നിരോധിക്കണം എന്ന് ആവശ്യപ്പെട്ട് ഗതാഗത വകുപ്പ് സര്‍ക്കാരിന് കത്തെഴുതി ,മാണ്ഡ്യയില്‍ സ്വകാര്യ ബസ് കനാലിലേക്ക് മറിഞ്ഞു മുപ്പതു പേര്‍ മരിച്ച ന്‍ ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ ആണ് ഇങ്ങനെ ഒരു നീക്കം.അതെ സമയം 1989-ലെ കർണാടക മോട്ടോർ വാഹന നിയമപ്രകാരം വാഹനങ്ങൾ പിൻവലിക്കാൻ നിശ്ചിത കാലാവധി നിശ്ചയിച്ചിട്ടില്ലാത്തതിനാൽ നിലവിൽ വാഹനങ്ങൾ നിരോധിക്കുക എന്നത് അത്ര എളുപ്പമല്ല. കർണാടക ആർ.ടി.സി.യും ബി.എം.ടി.സി.യും 10 വർഷത്തിലധികം പഴക്കമുള്ളതും ഒരു ലക്ഷം കിലോമീറ്റർ ഓടിയതുമായ ബസുകൾ പിൻവലിക്കാറുണ്ട്. പഴയ ബസുകൾ പിൻവലിക്കുന്നത്…

Read More
Click Here to Follow Us