15 വര്‍ഷത്തില്‍ അധികം പഴക്കം ചെന്ന ബസുകള്‍ നിരോധിക്കാന്‍ നീക്കം;21,000 ബസുകള്‍ റോഡ് ഒഴിയുന്നത് മാണ്ഡ്യ ബസ് ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍.

ബെംഗളൂരു: 15 വര്‍ഷത്തില്‍ അധികം പഴക്കം ചെന്ന ബസുകള്‍ നിരത്തില്‍ നിന്ന് നിരോധിക്കണം എന്ന് ആവശ്യപ്പെട്ട് ഗതാഗത വകുപ്പ് സര്‍ക്കാരിന് കത്തെഴുതി ,മാണ്ഡ്യയില്‍ സ്വകാര്യ ബസ് കനാലിലേക്ക് മറിഞ്ഞു മുപ്പതു പേര്‍ മരിച്ച ന്‍ ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ ആണ് ഇങ്ങനെ ഒരു നീക്കം.അതെ സമയം 1989-ലെ കർണാടക മോട്ടോർ വാഹന നിയമപ്രകാരം വാഹനങ്ങൾ പിൻവലിക്കാൻ നിശ്ചിത കാലാവധി നിശ്ചയിച്ചിട്ടില്ലാത്തതിനാൽ നിലവിൽ വാഹനങ്ങൾ നിരോധിക്കുക എന്നത് അത്ര എളുപ്പമല്ല.

  തുംഗഭദ്ര നദിയിലെ സ്റ്റീൽ പാലം തകർന്നു: റായ്ച്ചൂർ-മന്ത്രാലയം റൂട്ടിൽ ഗതാഗതം തടസ്സപ്പെട്ടു

കർണാടക ആർ.ടി.സി.യും ബി.എം.ടി.സി.യും 10 വർഷത്തിലധികം പഴക്കമുള്ളതും ഒരു ലക്ഷം കിലോമീറ്റർ ഓടിയതുമായ ബസുകൾ പിൻവലിക്കാറുണ്ട്. പഴയ ബസുകൾ പിൻവലിക്കുന്നത് യാത്രക്കാരുടെ സുരക്ഷയുറപ്പാക്കുന്നതോടൊപ്പം തന്നെ വായുമലിനീകരണവും കുറയ്ക്കുന്നതിന് സഹായിക്കും.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  പരിസ്ഥിതി ദിനാചരണവും വനിതാ വിങ് ഉദ്ഘാടനവും നടത്തി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts