സിനിമ പിടിക്കാന്‍ കര്‍ണാടകയിലേക്ക് വരൂ,നേടൂ 2.5 കോടി രൂപയുടെ ആനുകൂല്യം.

ബെംഗളൂരു: സംസ്ഥാനത്തെ വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ ആകര്‍ഷണീയമായ വിധത്തില്‍ ക്യാമറയില്‍ പകര്‍ത്താനുള്ള കഴിവ് നിങ്ങള്‍ക്കുണ്ടോ ,കടന്നു വരൂ കര്‍ണാടകയിലേക്ക് നേടൂ രണ്ടര കോടിയോളം രൂപയുടെ ആനുകൂല്യം.

വിനോദ സഞ്ചാരികളെ ആകര്‍ഷിക്കുന്ന വിധത്തില്‍ കര്‍ണാടകയില്‍ ചിത്രീകരിച്ച സിനിമകള്‍ക്ക്‌ ഒരു കോടി മുതല്‍ രണ്ടര കോടി രൂപ വരെ യുള്ള ആനുകൂല്യങ്ങള്‍ നല്‍കാന്‍ കര്‍ണാടക സര്‍ക്കാര്‍ തീരുമാനിച്ചു.മന്ത്രിസഭയുടെ പുതിയ ഫിലിം ടൂറിസം നയത്തിന്റെ ഭാഗമാണ് ഇത് എന്ന് പാര്‍ലിമെന്ററി കാര്യമന്ത്രി കൃഷ്ണ ബയര ഗൌഡ അറിയിച്ചു.ഏതു ഭാഷ ചിത്രങ്ങള്‍ക്കും ഈ ആനുകൂല്യം ലഭിക്കും.

  മരണം തൊട്ടുമുന്നിൽ, രക്ഷകനായി വളർത്തുപൂച്ച; തകർന്നുവീണ മേൽക്കൂരയ്ക്കടിയിൽ നിന്ന് അച്ഛനും മകനും അത്ഭുതകരമായി രക്ഷപ്പെട്ടു

ആനുകൂല്യം നുരുപയോഗം ചെയ്യാതിരിക്കാന്‍ വേണ്ടി സിനിമയുടെ ബജറ്റ് ചുരുങ്ങിയത് 5 കോടിയെങ്കിലും ആയിരിക്കണം എന്ന് നിജപ്പെടുത്തിയിട്ടുണ്ട്.

സംസ്ഥാനത്തെ നിരവധിയായ വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ ഈ രീതിയില്‍ രാജ്യം മൊത്തം അറിയപ്പെടുകയും അതിലൂടെ കൂടുതല്‍ സഞ്ചാരികളുടെ ഒഴുക്ക് ആണ് സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  മൺസൂണിനൊപ്പം നഗരത്തിലേക്ക് ഒഴുകിയെത്തിയ 'പർപ്പിൾ വിപ്ലവം; പ്രമേഹരോഗികൾക്ക് അമൃത്, വ്യാപാരികൾക്ക് വൻ ലാഭം; ബെംഗളൂരുവിനെ കീഴടക്കി പഴത്തിന്റെ പടയോട്ടം!
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  കെട്ടിക്കിടക്കുന്ന ട്രാഫിക് പിഴകൾക്ക് 50% ഇളവ്; ബെംഗളൂരുവിൽ ജൂൺ 21 മുതൽ സുവർണ്ണാവസരം
[masterslider id="10"]

Related posts