മധ്യപ്രദേശിലെ നിയമസഭാ തെരരഞ്ഞെടുപ്പില്‍ അട്ടിമറി നടനെന്ന ആരോപണം ഉയര്‍ന്നു നില്ക്കുന്ന സാഹചര്യത്തില്‍ വോട്ടിങ് മെഷീനുകള്‍ സൂക്ഷിച്ചിരുന്ന സ്ട്രോങ് റൂമില്‍ ഒരു മണിക്കൂറോളം സിസിടിവി ക്യാമറകള്‍ പ്രവര്‍ത്തനരഹിതമായിരുന്നെന്ന് സ്ഥിരീകരണം. തെരഞ്ഞെടുപ്പ് കമ്മീഷനാണ് ഇത് സംബന്ധിച്ച വിവരം പുറത്തുവിട്ടത്. അതേസമയം വൈദ്യുത തകരാറാണ് ഇതിന് കാരണമെന്നാണ് അധികൃതരുടെ വിശദീകരണം.
ഭോപ്പാലിലെ സ്ട്രോങ് റൂമിലാണ് മെഷീനുകള്‍ സൂക്ഷിച്ചിരുന്നത്. വെള്ളിയാഴ്ച രാവിലെ 8.19 മുതല്‍ 9.35 വരെയുള്ള സമത്താണ്അസാധാരണമായി വൈദ്യുതി ബന്ധം ഇല്ലാതായതും സിസിടിവികള്‍ പ്രവര്‍ത്തനരഹിതമായതും. ഇതു സംബന്ധിച്ച് കളക്ടര്‍ റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്. ഈ സമത്ത് സിസിടിവി ക്യാമറകളും സ്ട്രോങ് റൂമിന് പുറത്ത് സ്ഥാപിച്ച എല്‍ഇഡി സ്ക്രീനും പ്രവര്‍ത്തനരഹിതമായതായി റിപ്പോര്‍ട്ടിലുണ്ട്.
ഇവിഎമ്മുകള്‍ ഇപ്പോഴും സുരക്ഷിതമാണെന്നും അനധികൃത പ്രവര്‍ത്തനങ്ങള്‍ തടയുന്നതിന് രണ്ടു സുരക്ഷാ ഉദ്യോഗസ്ഥര്‍ കാവലുണ്ടെന്നും തിരഞ്ഞെടുപ്പ് കമ്മീഷന് അറിയിച്ചു. എന്നാല്‍ തെരഞ്ഞെടുപ്പ് കഴിഞ്ഞ് ആഭ്യന്തര മന്ത്രിയുടെ മണ്ഡലത്തിലെ വോട്ടിംഗ് മെഷീനുകള്‍ രണ്ടു ദിവസത്തിന് ശേഷമാണ് സ്ട്രോങ് റൂമില്‍ എത്തിയെന്ന സംഭവത്തില്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി സ്വീകരിച്ചതായി തിരഞ്ഞെടുപ്പ് കമ്മീഷന് അറിയിച്ചു. നവംബര്‍ 28നായിരുന്നു മധ്യപ്രദേശില്‍ തെരഞ്ഞെടുപ്പ്.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.