പത്തനംതിട്ട: സ്ത്രീ പ്രവേശനുമായി ബന്ധപ്പെട്ട് ശബരിമലയിൽ നടന്ന സംഘര്‍ഷത്തിനിടയില്‍ പൊലീസ് ഹെല്‍മെറ്റ് മോഷ്ടിക്കുന്നു എന്നുള്ള വാര്‍ത്തകളും ദൃശ്യങ്ങളും സമൂഹമാധ്യമങ്ങള്‍ വഴിചൂടുപിടിക്കുന്നു. സമരാനുകൂലികളും ട്രോളന്മാരും ഇതിന് വലിയ പ്രചാരണവും നല്കികഴിഞ്ഞു. ഇതോടെ പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് നേരെയുള്ള ആരോപണങ്ങളും കൂടി. എന്നാല്‍ അഗസ്റ്റിൻ ജോസഫ് എന്ന പൊലീസുകാരന് ഫേസ്ബുക്കിലിട്ട പോസ്റ്റ് വൈറലാവുകയാണ്. ആക്രമണത്തില്‍ നിന്ന് രക്ഷ നേടാനാണ് ഹെല്‍മെറ്റ് എടുത്തതെന്ന് ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു. ഫേസ്ബുക്ക് പോസ്റ്റ്.. ഞങ്ങളെയും കാത്തിരിക്കാൻ വീട്ടിൽ അമ്മയും അപ്പനും എല്ലാം ഉണ്ട്… മഴ പെയുന്നതിനേക്കാളും വേഗത്തിലാണ് ഞങ്ങൾക്ക് നേരെ പാറക്കല്ലുകൾ വന്നത്.…
Read MoreDay: 18 October 2018
2020കളില്‍ ചൈനയ്ക്ക് വെളിച്ചമേകാനെത്തും കൃത്രിമ ചന്ദ്രന്
ബീജിങ്: ചൈനീസ് നിരത്തുകളില്‍ രാത്രി വെളിച്ചം പകരാന്‍ കൃത്രിമ ചന്ദ്രന് എത്തുമെന്ന് ചൈനീസ് ശാസ്ത്രലോകം വ്യക്തമാക്കി. 10-80 കിലോമീറ്റര്‍ ദൂരത്തില്‍ വെളിച്ചം അനായാസം പകരാന്‍ കഴിവുള്ള ചന്ദ്രന്റെ വരവ് വര്‍ഷങ്ങളായുള്ള കണ്ടുപിടിത്തത്തിന്റെ ഫലമാണെന്നും ശാസ്ത്രലോകം അറിയിച്ചു. കൂടാതെ ഭൂമിക്ക് മുകളില്‍ കണ്ണാടിച്ചില്ലുകൊണ്ടുള്ള ഒരു നെക്ലെസ് തൂക്കിയതിനു സമാനമുള്ള സൗന്ദര്യമാണ് ഈ കാഴ്ച നല്‍കുകയെന്ന് ഈ ഐഡിയയെ ഫ്രെഞ്ച് കലാകാരന് വിശേഷിപ്പിച്ചതായി ഇതിന്റെ ഉപജ്ഞാതാവ് വൂ ഷുങ്ഫെങ് പറഞ്ഞു. ഇല്യൂമിനേഷന്‍ സാറ്റ്ലൈറ്റ് വഴിയാകും ഇത് സാധ്യമാകുക.
Read Moreഇന്‍സ്റ്റഗ്രാം: ഫോട്ടോ ഷെയറി൦ഗിനൊപ്പം ഷോപ്പി൦ഗും!
ഓണ്‍ലൈന്‍ ഷോപ്പി൦ഗ് മേഖലയിലേക്ക് പുതിയ പരീക്ഷണങ്ങളോടെ ചുവട് വെയ്ക്കാനൊരുങ്ങി സോഷ്യല്‍ മീഡിയാ പ്ലാറ്റ്ഫോമായ ഇന്‍സ്റ്റഗ്രാ൦. ഇതോടെ, ഇന്‍സ്റ്റഗ്രാം വഴി ഇനി ഫോട്ടോ ഷെയറി൦ഗ് മാത്രമല്ല, മറിച്ച് സാധനങ്ങള്‍ കൂടി വാങ്ങുവാന്‍ സാധിക്കും. ഇന്‍സ്റ്റഗ്രാമില്‍ പരസ്യം ചെയ്യുന്ന സാധനങ്ങള്‍ അതിലൂടെ തന്നെ വാങ്ങാനുള്ള സൗകര്യമാണ് പുതിയ ഫീച്ചര്‍ വഴി ലഭ്യമാക്കുന്നത്. ഇന്‍സ്റ്റാഗ്രാം വഴി നിരവധി ഉല്‍പ്പന്നങ്ങളുടെ പ്രചാരണം നല്‍കാറുണ്ട്. പുതിയ ഫീച്ചര്‍ വഴി ബ്രാന്റുകള്‍ക്ക് അവരുടെ ഉല്‍പ്പന്നങ്ങളുടെ ചിത്രങ്ങള്‍ സ്റ്റോറിയായി പങ്കുവെയ്ക്കുമ്പോള്‍ അതില്‍ ഒരു പ്രൊഡക്റ്റ് ടാഗ് നല്കാന് സാധിക്കും. ഈ ടാഗില്‍ ക്ലിക്ക് ചെയ്താല്‍…
Read Moreപ്രളയക്കെടുതിയില്‍ വീട് നഷ്ടപ്പെട്ടവരെ സഹായിക്കും: എമിറേറ്റ്സ് റെഡ് ക്രെസന്റ്
അബുദാബി: പ്രളയക്കെടുതിയില്‍ വീട് നഷ്ടപ്പെട്ടവര്‍ക്ക് വീട് നിര്‍മ്മാണത്തിന് സഹായം നല്‍കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന് എമിറേറ്റ്സ് റെഡ് ക്രസന്റിന്റെ ഉറപ്പ്. റെഡ് ക്രസന്റ് മേധാവിയുമായി പിണറായി വിജയന് ഇന്ന് കൂടിക്കാഴ്ച നടത്തി. ഇന്ന് രാത്രി അബുദാബിയില്‍ മലയാളി സമൂഹത്തെ മുഖ്യമന്ത്രി അഭിസംബോധന ചെയ്യും. എമിറേറ്റ്സ് റെഡ് ക്രസന്റ് വെസ്റ്റേണ്‍ റീജണ്‍ ചെയര്മാന് ശൈഖ് ഹംദാന്‍ ബിന്‍ സായിദ് അല്‍ നഹ്യാനുമായി മുഖ്യമന്ത്രി നടത്തിയ ചര്‍ച്ചയിലാണ് സഹായ വാഗ്ദാനം ലഭിച്ചത്. പ്രളയത്തില്‍ വീടുകള്‍ നഷ്ടമായവര്‍ക്ക്, ഇന്ത്യന്‍ എംബസിയുമായി സഹകരിച്ച് പുനര്‍നിര്‍മാണത്തിനാവശ്യമായ സഹായം നല്‍കും. യുഎഇയിലെ ഫൗണ്ടേഷണല്‍…
Read Moreതാരങ്ങള്‍ക്കൊപ്പം ഭാര്യമാരും: കോലിയുടെ ആവശ്യത്തിന് ഉപാധികളോടെ അനുമതി
വിദേശ പര്യടനങ്ങള്‍ക്ക് പോകുമ്പോള്‍ ഭാര്യമാരെ ഒപ്പം കൊണ്ടുപോകാനുള്ള അനുവാദം വേണമെന്ന ക്രിക്കറ്റ് താരങ്ങളുടെ ആവശ്യത്തിന് ഉപാധികളോടെ ബിസിസിഐയുടെ അനുമതി. വിദേശപരമ്പരകളില്‍ ആദ്യ 10 ദിവസത്തിനുശേഷം കളിക്കാര്‍ക്കൊപ്പം ഭാര്യമാരെയും അനുവദിക്കാമെന്നാണ് ബിസിസിഐയുടെ തീരുമാനം. വിദേശ പര്യടനങ്ങളില്‍ താരങ്ങളോടൊപ്പം ഭാര്യമാര്‍ക്ക് രണ്ടാഴ്ച താമസിക്കാനുള്ള അനുമതിയാണ് ഇതുവരെ നിലവിലുണ്ടായിരുന്നത്. 10 ദിവസത്തിനുശേഷം താരങ്ങള്‍ക്കൊപ്പം ചേരുന്ന ഭാര്യമാര്‍ക്ക് പരമ്പര അവസാനിക്കുന്നതുവരെ അവരുടെ കൂടെ തുടരാം. വെസ്റ്റ് ഇന്‍ഡീസിനെതിരായ രണ്ടാം ടെസ്റ്റിന് മുമ്പ് വിരാട് കൊഹ്ലി, രോഹിത് ശര്‍മ, കോച്ച് രവി ശാസ്ത്രി എന്നിവരുമായി കൂടിക്കാഴ്ച നടത്തിയശേഷമാണ് ബിസിസിഐ തീരുമാനം മാറ്റിയത്. കൊഹ്ലിയോടൊപ്പം വിദേശ…
Read Moreലൈംഗിക ബന്ധത്തിന് വിസമ്മതിച്ച മോഡലിനെ വിദ്യാര്‍ത്ഥി കൊന്നു
മുംബൈ: മോഡലിനെ കൊലപ്പെടുത്തി സ്യൂട്ട്കേസിലാക്കിയത് ലൈംഗികബന്ധം നിഷേധിച്ചതിലുള്ള വൈരാഗ്യം മൂലമെന്ന് പത്തൊമ്പതുകാരന്റെ മൊഴി. വിദ്യാര്‍ത്ഥിയായ മുസമ്മില്‍ സയ്യിദ് ആണ് മോഡല്‍ മാന്‍സി ദീക്ഷിതിനെ കൊലപ്പെടുത്തിയത്. തിങ്കളാഴ്ച്ചയാണ് മാനസി ദീക്ഷിത് എന്ന മോഡലിനെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. സംഭവത്തില്‍ പ്രതി സയ്യിദിനെ പൊലീസ് അറസ്റ്റ് ചെയ്തു. മുംബൈയിലെ അന്ധേരിയിലാണ് കൊലപാതകം നടന്നത്. കണ്ടല്‍ചെടിയുടെ ചുവട്ടില്‍ ഉപേക്ഷിച്ച നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. സ്വദേശമായ രാജസ്ഥാനില്‍നിന്ന് ഞായറാഴ്ചയാണ് മാന്‍സി ബംഗൂര്‍ നഗറിലെത്തിയത്. ഹൈദരാബാദ് സ്വദേശിയായ സയ്യിദും ദിവസങ്ങള്‍ക്ക് മുമ്പാണ് നഗരത്തിലെത്തിയത്. മാനസി ദീക്ഷിതിനെ ഇന്റര്‍നെറ്റിലൂടെയാണ് മുസാമില്‍ സയ്യിദ് പരിചയപ്പെട്ടത്.…
Read Moreരാഹുൽ ഈശ്വറിനെ 14 ദിവത്തേക്ക് റിമാൻറ് ചെയ്തു.
റാന്നി: ചൊവ്വാഴ്ച അറസ്റ്റിലായ അയ്യപ്പധര്‍മ സേന നേതാവ് രാഹുല്‍ ഈശ്വറും സംഘവും റിമാന്‍ഡില്‍. പൊലീസിന്റെ കൃത്യനിര്‍വഹണം തടസപ്പെടുത്തിയത് ഉള്‍പ്പടെയുള്ള സംഭവങ്ങളിലാണ് രാഹുല്‍ ഈശ്വറിനും ഒപ്പമുള്ള ഇരുപതോളം പേര്‍ക്കുമെതിരേ പൊലീസ് കേസെടുത്തത്. രാവിലെ റാന്നി മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ പ്രതികളെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. ചൊവ്വാഴ്ച രാവിലെ അവലോകന യോഗത്തിന് എത്തിയ സര്‍ക്കാര്‍ ഉദ്യോഗസ്ഥരായ വനിതകളെ വരെ പ്രതിഷേധക്കാര്‍ തടഞ്ഞുനിര്‍ത്തി പ്രായം തെളിയിക്കുന്ന രേഖകള്‍ പരിശോധിക്കുന്ന സംഭവമുണ്ടായിരുന്നു. ഇക്കാര്യത്തില്‍ പൊലീസിനെതിരേ വിമര്‍ശനം ഉയര്‍ന്നതിന് പിന്നാലെയാണ് രാഹുല്‍ ഈശ്വറിനെയും സംഘത്തെയും അറസ്റ്റ് ചെയ്തത്. സമാന സംഭവത്തില്‍…
Read Moreക്രിപ്റ്റോ കറൻസി ഇടപാട് നടത്താനാകുന്ന രാജ്യത്തെ ആദ്യത്തെ എടിഎം നഗരത്തിൽ തുറന്നു.
ബെംഗളുരു: ക്രിപ്റ്റോ കറൻസി എന്നറിയപ്പെടുന്ന ഡിജിറ്റൽ നാണയങ്ങളുടെ ഇടപാട് നടത്താനാകുന്ന രാജ്യത്തെ ആദ്യത്തെ എ ടി എം തുറന്നത് നമ്മ ബെംഗളൂരുവിൽ, ഡിജിറ്റൽ പണമിടപാട് സ്ഥാപനമായ യുനോ കോയിൻ ആണ് ഓൾഡ് എയർപോർട്ട് റോഡിലെ മുരുകേഷ് പാളയയിലെ കെംപ് ഫോർട്ട് മാളിൽ എടിഎം സ്ഥാപിച്ചത്. 1000 രുപയിൽ കുറയാതെ പിൻവലിക്കാനും നിക്ഷേപിക്കാനും ഈ എടിഎം വഴി കഴിയും. നികുതി വെട്ടിപ്പിനായി പുതുവഴിയായി പരക്കേ ക്രിപ്റ്റോ കറൻസി ഉപയോഗിക്കുന്ന സാഹചര്യത്തിൻ അത് നിയന്ത്രിക്കാൻ റിസർച്ച് ബാങ്ക് കർശന നടപടികൾ സ്വീകരിച്ച് വരികയാണ്. കെവെസി വിവരങ്ങളും മൊബൈൽ…
Read Moreയെശ്വന്ത്പുര കേരള സമാജം മെഡിക്കൽ ക്യാമ്പ് നടത്തി.
ബെംഗളൂരു : യശ്വന്ത് പുര കേരള സമാജം നടത്തിയ മെഡിക്കൽ ക്യാമ്പ് പ്രസിഡന്റ് സി വി നായർ ഉത്ഘാടനം ചെയ്തു.വി രമേശ്, ശ്രീധരൻ നായർ, മോഹൻദാസ് എന്നിവർ നേതൃത്വം നൽകി.
Read Moreഓസ്കാര്‍ പ്രദര്‍ശനത്തിനൊരുങ്ങി ”ഐക്കരകോണത്തെ ഭിഷഗ്വരന്മാര്”
ലോസ് ആഞ്ചെലെസ്: 2019ലെ ഓസ്കാറിനായി നടക്കുന്ന ചലച്ചിത്ര പ്രദര്‍ശനത്തിനൊരുങ്ങി മലയാള ചലച്ചിത്രം ഐക്കരക്കോണത്തെ ഭിഷഗ്വരന്മാര്. 2019ലെ ഓസ്കാറിലേക്ക് പ്രദര്‍ശനമാരംഭിച്ച ഈ വര്‍ഷത്തെ ആദ്യ മുഴുനീള ഇന്ത്യന്‍ സിനിമയാണ് ഐക്കരക്കോണത്തെ ഭിഷഗ്വരന്മാര് (ദി ഫിസിഷ്യന്‍സ് ഓഫ് ഐക്കരക്കോണം). ഓസ്കാര്‍ മത്സരത്തിനായുള്ള ഏഴ് ദിവസ പ്രദര്‍ശനം നോര്‍ത്ത് ഹോളിവുഡിലെ റിജന്‍സി വാലി പ്ലാസാ സിക്സില് ഒക്ടോബര്‍ 12ന് ആരംഭിച്ചിരുന്നു. സാമൂഹിക പ്രതിബദ്ധത ഫണ്ട് (സിഎസ്ആർ) ഉപയോഗിച്ച് യുഎഇ ആസ്ഥാനമായ ഏരീസ് ഗ്രൂപ്പ് നിർമ്മിച്ച ചിത്രമാണ് ”ഐക്കരകോണത്തെ ഭിഷഗ്വരന്മാര്”. ബിജു മജീദ് സംവിധാന൦ നിര്‍വഹിച്ച ചിത്രത്തിന്റെ തിരക്കഥ കെ…
Read More