ബെംഗളുരു: ക്രിപ്റ്റോ കറൻസി എന്നറിയപ്പെടുന്ന ഡിജിറ്റൽ നാണയങ്ങളുടെ ഇടപാട് നടത്താനാകുന്ന രാജ്യത്തെ ആദ്യത്തെ എ ടി എം തുറന്നത് നമ്മ ബെംഗളൂരുവിൽ, ഡിജിറ്റൽ പണമിടപാട് സ്ഥാപനമായ യുനോ കോയിൻ ആണ് ഓൾഡ് എയർപോർട്ട് റോഡിലെ മുരുകേഷ് പാളയയിലെ കെംപ് ഫോർട്ട് മാളിൽ എടിഎം സ്ഥാപിച്ചത്.
1000 രുപയിൽ കുറയാതെ പിൻവലിക്കാനും നിക്ഷേപിക്കാനും ഈ എടിഎം വഴി കഴിയും. നികുതി വെട്ടിപ്പിനായി പുതുവഴിയായി പരക്കേ ക്രിപ്റ്റോ കറൻസി ഉപയോഗിക്കുന്ന സാഹചര്യത്തിൻ അത് നിയന്ത്രിക്കാൻ റിസർച്ച് ബാങ്ക് കർശന നടപടികൾ സ്വീകരിച്ച് വരികയാണ്.
കെവെസി വിവരങ്ങളും മൊബൈൽ നമ്പറും നൽകിയാൽ എ ടി എമ്മിലുടെ യു നോ കോയിൻ അക്കൗണ്ടിൽ പണം നിക്ഷേപിക്കാം. ഈ പണം ഉപയോഗിച്ച് ഡിജിറ്റൽ നാണയങ്ങളായ ബിറ്റ് കോയിൻ, എതേറിയും, യൂനോ ഡാക്സ് തുടങ്ങിയവ വാങ്ങാൻ കഴിയും.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.