ബെംഗളൂരു : മൂന്നു മാസത്തിനിടെ ബെംഗളൂരു രാജ്യാന്തര വിമാനത്താവളത്തിൽ (ബിഐഎഎൽ) യാത്രക്കാരുടെ എണ്ണത്തിൽ 23.4% വർധന. ജൂലൈ–സെപ്റ്റംബർ പാദത്തിൽ 81.3 ലക്ഷം പേരാണ് യാത്ര ചെയ്തത്. 2017–18 വർഷത്തെ സമാന പാദത്തിൽ ഇത് 63.5 ലക്ഷമായിരുന്നു. ഒരു വർഷത്തിനിടെ ഒട്ടേറെ പുതിയ സർവീസുകൾ തുടങ്ങിയതും വിമാനക്കമ്പനികളുടെ ആകർഷകനിരക്കുകളുമാണ് യാത്രക്കാർ കൂടാൻ കാരണം. ആകെ 59814 സർവീസുകളാണ് ബിഐഎഎൽ കൈകാര്യം ചെയ്തത്.
ഓഗസ്റ്റ് 31നു മാത്രം 692 സർവീസുകൾ. ഒറ്റദിവസം ബിഐഎഎൽ ഇത്രയധികം സർവീസുകൾ കൈകാര്യം ചെയ്യുന്നത് ഇതാദ്യം. ഇക്കാലയളവിൽ ചരക്കുനീക്കത്തിലും 16.4% വർധന ഉണ്ടായി. 1.04 ലക്ഷം മെട്രിക് ടൺ സാധനങ്ങളാണ് കാർഗോ വിഭാഗത്തിലൂടെ കയറ്റുമതി ചെയ്തത്. നിലവിൽ രാജ്യത്ത് തിരക്കേറിയ മൂന്നാമത്തെയും വളർച്ചയിൽ ലോകത്തെ രണ്ടാമത്തെയും വിമാനത്താവളമാണ് ബെംഗളൂരുവെന്നു ബിഐഎഎൽ എംഡിയും സിഇഒയുമായ ഹരി മാരാർ പറഞ്ഞു.
23 രാജ്യാന്തര സർവീസുകൾ ഉൾപ്പെടെ ദിവസേന 69 സ്ഥലങ്ങളിലേക്കാണ് ബെംഗളൂരുവിൽ നിന്നു വിമാന സർവീസുള്ളത്. ആഭ്യന്തര റൂട്ടിൽ ഡൽഹി, മുംബൈ, ഹൈദരാബാദ് എന്നിവിടങ്ങളിലേക്കും രാജ്യാന്തര റൂട്ടിൽ ദുബായ്, സിംഗപ്പൂർ, കൊളംബോ എന്നിവിടങ്ങളിലേക്കുമാണ്
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.