ബെംഗളൂരു: സെപ്റ്റംബർ 30 ന് അവസാനിച്ച പാസിന്റെ കാലാവധിയാണ് ഒക്ടോബർ 31 വരെ നീട്ടിയത്. പഴയ പാസിനൊപ്പം നിലവിൽ പഠിക്കുന്ന വിദ്യാഭ്യാസ സ്ഥാപനത്തിന്റെ തിരിച്ചറിയൽ രേഖയും ഫീസ് രസീതും ബസ് കണ്ടക്ടറെ കാണിച്ചാൽ യാത്രാസൗജന്യം അനുവദിക്കുമെന്നു ബിഎംടിസി എംഡി. വി.പൊന്നുരാജ് പറഞ്ഞു. പുതുതായി പ്രവേശനം നേടിയവർ വിദ്യാഭ്യാസ സ്ഥാപനത്തിന്റെ തിരിച്ചറിയൽ കാർഡും ഫീസ് രസീതും കാണിച്ചാൽ മതി.
മജസ്റ്റിക്ക് കെംപെഗൗഡ ബസ് ടെർമിനലിലെ കൗണ്ടറുകൾക്കു പുറമെ ശിവാജിനഗർ, ബനശങ്കരി ബിഎംടിസി ബസ് ടെർമിനലുകളിലും അടുത്തദിവസം പാസ് കൗണ്ടർ ആരംഭിക്കും. സ്റ്റുഡന്റ് പാസിനു 1.5 ലക്ഷം അപേക്ഷകൾ ലഭിച്ചതിൽ 1.4 ലക്ഷം പേർക്കു സ്റ്റുഡന്റ് സ്മാർട്ട് കാർഡുകൾ വിതരണം ചെയ്തു. അപേക്ഷകളിൽ അപൂർണ വിവരങ്ങൾ അടങ്ങിയ 70,000 പേർക്കു കാർഡ് വിതരണം ചെയ്തിട്ടില്ല. മജസ്റ്റിക് ബസ് ടെർമിനലിൽനിന്നു പത്തുദിവസത്തിനിടെ 45,000 പാസുകളാണു വിതരണം ചെയ്തത്.
തെറ്റായ വിവരങ്ങൾ രേഖപ്പെടുത്തിയവർക്ക് അപേക്ഷ തിരുത്തി നൽകാൻ ഒക്ടോബർ 31 വരെ സമയം അനുവദിച്ചതായും പൊന്നുരാജ് പറഞ്ഞു. പാസ് വാങ്ങാൻ വിദ്യാർഥികൾ കൂട്ടമായി കഴിഞ്ഞ ദിവസങ്ങളിൽ മജസ്റ്റിക് ബസ് ടെർമിനലിൽ എത്തിയതോടെ തിരക്ക് നിയന്ത്രിക്കാൻ കഴിയാതെ ബിഎംടിസി അധികൃതരും വലഞ്ഞിരുന്നു. എസ്സി, എസ്ടി വിഭാഗത്തിലുള്ളവർക്കു സ്റ്റുഡന്റ് പാസ് സൗജന്യമാണെങ്കിലും മറ്റു ജനറൽ, ഒബിസി വിഭാഗങ്ങളിലുള്ളവർക്ക് 25 ശതമാനമാണു നിരക്കിളവ്. സ്റ്റുഡന്റ് പാസ് സംബന്ധിച്ച സംശയനിവാരണത്തിനായി കർണാടക സർക്കാരിന്റെ ടോൾ ഫ്രീ നമ്പറിൽ വിളിക്കാം. 161 എന്ന നമ്പറിൽ ഡയൽ ചെയ്ത് ആറ് അമർത്തിയാൽ ബിഎംടിസിയുടെ ഹെൽപ് ലൈൻ സൗകര്യം ലഭ്യമാകും. വെബ്സൈറ്റ്: www.mybmtc.com. പഴയ പാസിനൊപ്പം കാണിക്കേണ്ടവ; വിദ്യാഭ്യാസ സ്ഥാപനത്തിന്റെ തിരിച്ചറിയൽ രേഖ, ഫീസ് രസീത്.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.