ജക്കാര്‍ത്ത: ഏഷ്യന്‍ ഗെയിംസ് 800 മീറ്ററില്‍ സ്വര്‍ണവും വെള്ളിയും സ്വന്തമാക്കി ഇന്ത്യ. ഇന്ത്യക്ക് വേണ്ടി മന്‍ജിത് സിംഗാണ് സ്വര്‍ണം നേടിയത്. മലയാളി താരം ജിന്‍സ് ജോണ്‍സണ്‍ വെള്ളിയും കരസ്ഥമാക്കി. അതേസമയം 400 മീറ്റര്‍ മിക്‌സഡ് റിലേയില്‍ ഇന്ത്യ വെള്ളി കരസ്ഥമാക്കി. ടീമില്‍ മുഹമ്മദ് അനസ്, അരോക്യ രാജീവ്, ഹിമ ദാസ്, ആര്‍. പൂവമ്മ എന്നിവരാണ് മത്സരിച്ചത്. മലയാളി താരം മുഹമ്മദ് അനസിന്റെ രണ്ടാമത്തെ മെഡല്‍ നേട്ടമാണിത്.
Read MoreMonth: August 2018
കേരളം കണ്ട ഏറ്റവും വലിയ പ്രളയ ദുരന്തം മനുഷ്യ നിര്‍മിതം തന്നെ എന്ന് സ്ഥിരീകരിച്ച് നാസയും;ക്രമാനുഗതമായി വെള്ളം തുറന്നുവിടുന്നതിനു പകരം ശക്തമായ മഴ പെയ്യുന്ന സമയത്ത് ഡാമുകള്‍ ഒന്നിച്ച് തുറന്നു വിട്ടത് ദുരന്തത്തിന് കാരണമായി;400 ഓളം പേരുടെ മരണത്തിന് ഉത്തരം പറയേണ്ടത് കേരള സര്‍ക്കാര്‍.
കേരളം കണ്ട ഏറ്റവും വലിയ പ്രളയത്തിന് വഴിവച്ച കാരണങ്ങളിലേക്ക് വെളിച്ചം വീശി നാസ. നസയുടെ എർത്ത്ഒബ്സർവേറ്ററി വെബ്സൈറ്റില്‍ ജൂലൈ 19 മുതൽ ഓഗസ്റ്റ് 18 വരെയുള്ള കണക്കുകൾ വിലയിരുത്തിയാണ് പുതിയ റിപ്പോര്‍ട്ട് വരുന്നത്. ലോകത്തിലെ തന്നെ ഏറ്റവും വലിയ കാലാവസ്ഥാ നിരീക്ഷണ, റിപ്പോർട്ട് തയാറാക്കുന്നവരാണ് നാസയും അനുബന്ധ സ്ഥാപനങ്ങളും. നാസയുടെ റിപ്പോര്‍ട്ടിലെ പ്രധാന കാര്യങ്ങള്‍ ഇവയാണ് 1) തെക്കുപടിഞ്ഞാറൻ കാലാവസ്ഥയുടെ ഭാഗമായി ഇന്ത്യൻ മഹാസമുദ്രത്തിൽ നിന്നും അറബിക്കടലിൽനിന്നും നീങ്ങിയ ഈർപ്പം കലർന്ന കാറ്റ് പശ്ചിമഘട്ട മലനിരകൾ തടുത്തുനിർത്തിയതാണ് മഴയുടെ തോത് വർധിക്കാനിടയാക്കിയ പ്രധാനപ്പെട്ട ഒരു ഘടകം 2)…
Read Moreകേരളത്തെ സഹായിക്കരുതെന്ന് വിദ്വേഷ പ്രചാരണം: ജീവന് ഭീഷണി ഉണ്ടെങ്കിൽ പൊലീസിനെ അറിയിക്കാൻ കൊച്ചാട്ടിലിനോട് സുപ്രീം കോടതി
ന്യൂഡല്‍ഹി: കേരളത്തെ സഹായിക്കരുതെന്ന് ആവശ്യപ്പെട്ട് വിദ്വേഷ പ്രചാരണം നടത്തിയ സുരേഷ് കൊച്ചാട്ടിലിന് സുരക്ഷ നൽകാനാകില്ലെന്ന് സുപ്രീം കോടതി. കൊച്ചാട്ടിലിനെതിരെ വ്യാപക പ്രതിഷേധങ്ങള്‍ ഉണ്ടായതിനെ തുടര്‍ന്ന് തനിക്കും തെലങ്കാനയിലുള്ള തന്‍റെ കുടുംബത്തിനും സുരക്ഷ നൽകണമെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതിയില്‍ ഹർജി സമര്‍പ്പിച്ചിരുന്നു. ജീവന് സുരക്ഷാ ഭീഷണി ഉണ്ടെങ്കിൽ പൊലീസിനെ അറിയിക്കാൻ കൊച്ചാട്ടിലിന് കോടതി നിര്‍ദ്ദേശം നൽകി. നൂറ്റാണ്ടിലെ തന്നെ ഏറ്റവും വലിയ മഹാപ്രളയം കേരളത്തില്‍ ആഞ്ഞടിച്ചതിന് ശേഷം കേരളത്തിന് വേണ്ടത് ഇപ്പോള്‍ കാശോ മറ്റു ഭക്ഷണ വസ്തുക്കളുമല്ല ,ഇലക്ട്രീഷ്യന്‍മാരും പ്ലംബര്‍ ആശരിപ്പണിക്കാര്‍ എന്നിവര്‍ ആണ് അത്യാവശ്യമായി…
Read Moreപ്രളയബാധിത പ്രദേശങ്ങള്‍ രാഹുല്‍ ഗാന്ധി സന്ദര്‍ശിക്കുന്നു
ചെങ്ങന്നൂര്‍: കേരളത്തിലെ പ്രളയബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിക്കാനെത്തിയ കോണ്‍ഗ്രസ് പ്രസിഡന്റ് രാഹുല്‍ ഗാന്ധി ചെങ്ങന്നൂരിലെത്തി. ചെങ്ങന്നൂരിലെ ദുരിതാശ്വാസ ക്യാമ്പുകളില്‍ അദ്ദേഹം സന്ദര്‍ശനം നടത്തി. Congress President Rahul Gandhi visits a relief camp in Chengannur. He is on a 2-day visit to the flood-hit Kerala. #KeralaFloods pic.twitter.com/6G6pCqgBo5 — ANI (@ANI) August 28, 2018 ക്യാമ്പുകളില്‍ ഉള്ളവരുമായി രാഹുല്‍ സംസാരിച്ചു. പ്രതിപക്ഷ നേതാവ് രമേഷ് ചെന്നിത്തല ഉള്‍പ്പടെയുള്ള കോണ്‍ഗ്രസ് നേതാക്കന്‍മാരും അദ്ദേഹത്തോടൊപ്പമുണ്ട്.രാവിലെ എട്ടരയ്ക്ക് തിരുവനന്തപുരത്ത് വിമാനമിറങ്ങിയ രാഹുല്‍…
Read Moreഏഷ്യന്‍ ഗെയിംസ്: അമ്പെയ്ത്തില്‍ വെള്ളിത്തിളക്കവുമായി ഇന്ത്യ
ജക്കാര്‍ത്ത: ഏഷ്യന്‍ ഗെയിംസ് പത്താം ദിനത്തില്‍ ഇന്ത്യയുടെ ആദ്യ മെഡല്‍ അമ്പെയ്ത്തില്‍ നിന്ന്. അമ്പെയ്ത്ത് കോമ്പൗണ്ട് വിഭാഗത്തില്‍ മുസ്‌കാന്‍ കിറാര്‍, മധുമിത കുമാരി, സുരേഖ ജ്യോതി വെന്നാം എന്നിവരടങ്ങിയ ഇന്ത്യന്‍ വനിതകള്‍ വെള്ളി നേടി. ഫൈനലില്‍ ദക്ഷിണ കൊറിയയോട് 231-228ന് ഇന്ത്യ തോല്‍ക്കുകയായിരുന്നു. ആദ്യ എന്‍ഡില്‍ 59-57ന് ഇന്ത്യ മുന്നിലായിരുന്നു. എന്നാല്‍ രണ്ടാം എന്‍ഡില്‍ കൊറിയ ഒപ്പമെത്തി. (115-115). മൂന്നാം എന്‍ഡിലും (173-173) കൊറിയയും ഇന്ത്യയും ഒപ്പത്തിനൊപ്പം മുന്നേറി. എന്നാല്‍ അവസാന എന്‍ഡില്‍ കൊറിയ മൂന്ന് പത്ത് പോയിന്റ് നേടിയപ്പോള്‍ ഇന്ത്യ ഒരെണ്ണമാണ് പത്തിലെത്തിച്ചത്.…
Read Moreഏഷ്യന്‍ ഗെയിംസ്: പി.വി. സിന്ധുവിന് ചരിത്രനേട്ടം
ജക്കാര്‍ത്ത: ഏഷ്യന്‍ ഗെയിംസ് വനിതാ ബാഡ്മിന്റണില്‍ ഇന്ത്യന്‍ താരം പി.വി. സിന്ധുവിന് വെള്ളി. ഫൈനലില്‍ ചൈനീസ് തായ്‌പേയുടെ തായ് സു യിങ്ങിനോട് നേരിട്ടുള്ള ഗെയിമുകള്‍ക്ക് സിന്ധു പരാജയപ്പെട്ടു. സ്‌കോര്‍ 21-13, 21-16. What a performance by our star shuttler & #TOPSAthlete @Pvsindhu1 as she won a SILVER medal in the women’s singles event. This is the 1st silver medal won by #India in #Badminton at the #AsianGames.@BAI_Media @bwfmedia #SAI…
Read Moreഡാമുകള്‍ തുറക്കുന്നതില്‍ അപാകതയുണ്ടായി;മഴ കനത്തിട്ടും ഡാമുകളില്‍ വെള്ളം സംഭരിക്കേണ്ടിയിരുന്നില്ല:ഇ.ശ്രീധരന്‍.
കൊച്ചി: ഡാമുകള്‍ തുറക്കുന്നതില്‍ അപാകതയുണ്ടായെന്ന് ഇ. ശ്രീധരന്‍. ഡാമുകള്‍ നേരത്തേ തുറന്നുവിടാമായിരുന്നു. മഴ കനത്തിട്ടും ഡാമുകളില്‍ വെള്ളം സംഭരിക്കേണ്ടിയിരുന്നില്ല. കാലാവസ്ഥാ നിരീക്ഷണത്തിലെ അപാകതയും പ്രളയത്തിനു കാരണമായി. നവകേരള നിർമിതിക്ക് പൂർണാധികാരമുള്ള സമിതിയെ നിയോഗിക്കണം. സർക്കാർ ആവശ്യപ്പെട്ടാൽ ഇതിനുവേണ്ട ഉപദേശങ്ങൾ നൽകാമെന്നും ഇ. ശ്രീധരന്‍ പറഞ്ഞു. അതേസമയം, ആവശ്യമായ ഫണ്ട് ഇന്ത്യയ്ക്കുണ്ടെന്നും വിദേശസഹായം സ്വീകരിക്കുന്നത് രാജ്യത്തിന് അപമാനമാണെന്ന നിലപാടും അദ്ദേഹം പങ്കുവച്ചു.
Read Moreസ്വന്തം ദേശീയ റെക്കോര്‍ഡ് തിരുത്തി നീരജ് ചോപ്ര
ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയുടെ സുവര്‍ണ ദിനങ്ങളാണ് കടന്ന് പോയക്കൊണ്ടിരിക്കുന്നത്. മികച്ച പ്രകടനത്തിലൂടെ (88.06 മീറ്റര്‍) സ്വന്തം ദേശീയ റെക്കോര്‍ഡ് തിരുത്തി പുരുഷന്‍മാരുടെ ജാവലിന്‍ ത്രോയില്‍ നീരജ് ചോപ്ര സ്വര്‍ണം നേടി. വനിതകളുടെ ലോങ്ജംപില്‍ 6.51 മീറ്റര്‍ താണ്ടി മലയാളി താരം നീന പിന്റോ വെള്ളി നേടി. 2006ല്‍ അഞ്ജു ബോബി ജോര്‍ജ് വെള്ളി നേടിയ ശേഷം ഈയിനത്തില്‍ മെഡല്‍ നേടുന്ന ആദ്യതാരമാണ് നീന. പുരുഷന്‍മാരുടെ 400 മീറ്റര്‍ ഹര്‍ഡില്‍സില്‍ ധരുണ്‍ അയ്യസ്വാമി, വനിതകളുടെ 3000 മീറ്റര്‍ സ്റ്റീപ്പിള്‍ ചേസില്‍ സുധ സിങ് എന്നിവരും വെള്ളി…
Read Moreപ്രളയക്കെടുതി: കേരളത്തിന് കൈത്താങ്ങായി മുന്‍പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിംഗ്
ന്യൂഡൽഹി: പ്രളയക്കെടുതിയില്‍ വലയുന്ന കേരളത്തിന് കൈത്താങ്ങായി മുന്‍പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിംഗ്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് മുൻപ്രധാനമന്ത്രി ഡോ. മൻമോഹൻ സിംഗ് ഒരുമാസത്തെ ശമ്പളം നൽകും. ഇതിനുപുറമേ എം.പി. ഫണ്ടിൽനിന്ന് ഒരുകോടി രൂപയും അദ്ദേഹം പ്രളയദുരിതാശ്വാസത്തിനായി നൽകുമെന്നു കോൺഗ്രസ് വൃത്തങ്ങൾ പറഞ്ഞു. കേരളത്തിലെ പ്രളയദുരന്തബാധിതരെ സഹായിക്കാൻ പാർട്ടി നേതാക്കളോടും പ്രവർത്തകരോടും കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി ആവശ്യപ്പെട്ടിരുന്നു.
Read Moreനഗരത്തില്‍ കനത്ത മഴയ്ക്ക് സാധ്യത;കഴിഞ്ഞ വര്‍ഷത്തെ അപകടാവസ്ഥ ഒഴിവാക്കാന്‍ മുന്നൊരുക്കങ്ങൾ സജീവം.
ബെംഗളൂരു: കഴിഞ്ഞവർഷം സെപ്റ്റംബർ ഒക്ടടോബർ മാസങ്ങളിലുണ്ടായ കനത്തമഴയുടെ പശ്ചാത്തലത്തിൽ നഗരത്തിൽ മുന്നൊരുക്കങ്ങൾ സജീവം. അടഞ്ഞുകിടക്കുന്ന ഓവുചാലുകളും മറ്റ് തോടുകളും വൃത്തിയാക്കുന്ന പ്രവൃത്തി അതിവേഗം പുരോഗമിക്കുകയാണ്. ബെലന്ദൂർ തടാകക്കരയിലേതുൾപ്പെടെയുള്ള അനധികൃത താമസക്കാരുടെ കുടിലുകൾ പൊളിച്ചുനീക്കിയതും ഇതിന്റെ ഭാഗമാണ്. നഗരത്തിലെ വെള്ളം കയറാൻ സാധ്യതയുള്ള പ്രദേശങ്ങളിൽ പരിശോധന നടത്താൻ മൂന്നുസംഘങ്ങളും ബെംഗളൂരു കോർപ്പറേഷൻ രൂപീകരിച്ചിട്ടുണ്ട്. നഗരത്തിലെ താഴ്ന്ന പ്രദേശങ്ങളിൽ വെള്ളക്കെട്ട് രൂപപ്പെടുന്നത് തടയാനുള്ള മാർഗങ്ങൾ സ്വീകരിക്കുകയാണ് ഈ സംഘങ്ങളുടെ ചുമതല. കോറമംഗല, ചല്ലഘട്ട, വൃഷഭാവതി, ഹെബ്ബാൾ തുടങ്ങിയവയാണ് വെള്ളം കയറാൻ എറ്റവും കൂടുതൽ സാധ്യതയുള്ള പ്രദേശങ്ങളായി പരിഗണിക്കുന്നത്. ചെറുമഴയിൽപ്പോലും…
Read More