സ്വന്തം ദേശീയ റെക്കോര്‍ഡ് തിരുത്തി നീരജ് ചോപ്ര

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയുടെ സുവര്‍ണ ദിനങ്ങളാണ് കടന്ന് പോയക്കൊണ്ടിരിക്കുന്നത്. മികച്ച പ്രകടനത്തിലൂടെ (88.06 മീറ്റര്‍) സ്വന്തം ദേശീയ റെക്കോര്‍ഡ് തിരുത്തി പുരുഷന്‍മാരുടെ ജാവലിന്‍ ത്രോയില്‍ നീരജ് ചോപ്ര സ്വര്‍ണം നേടി.

വനിതകളുടെ ലോങ്ജംപില്‍ 6.51 മീറ്റര്‍ താണ്ടി മലയാളി താരം നീന പിന്റോ വെള്ളി നേടി. 2006ല്‍ അഞ്ജു ബോബി ജോര്‍ജ് വെള്ളി നേടിയ ശേഷം ഈയിനത്തില്‍ മെഡല്‍ നേടുന്ന ആദ്യതാരമാണ് നീന. പുരുഷന്‍മാരുടെ 400 മീറ്റര്‍ ഹര്‍ഡില്‍സില്‍ ധരുണ്‍ അയ്യസ്വാമി, വനിതകളുടെ 3000 മീറ്റര്‍ സ്റ്റീപ്പിള്‍ ചേസില്‍ സുധ സിങ് എന്നിവരും വെള്ളി നേടി.

ട്രാക്കും ഫീല്‍ഡും ഏഷ്യന്‍ ഗെയിംസിന്‍റെ ഒമ്പതാം ദിനം ഇന്ത്യയെ തുണച്ചു. അത്‌ലറ്റിക്‌സില്‍നിന്ന് മാത്രം ഒരു സ്വര്‍ണവും മൂന്നു വെള്ളിയും നേടിയ ദിവസം എട്ട് സ്വര്‍ണവും 13 വെള്ളിയും 20 വെങ്കലവുമായി ഇന്ത്യ ഒമ്പതാം സ്ഥാനത്ത് നിലയുറപ്പിക്കുന്നു. ബാഡ്മിന്റണ്‍ സിംഗിള്‍സില്‍ സൈന നെഹ്‌വാള്‍ നേടിയ വെങ്കലമാണ് ഇന്നലെ ഇന്ത്യയുടെ മറ്റൊരു നേട്ടം. 86 സ്വര്‍ണവുമായി ചൈന ഒന്നാമതും 43 സ്വര്‍ണവുമായി ജപ്പാന്‍ രണ്ടാമതും 28 സ്വര്‍ണവുമായി ദക്ഷിണ കൊറിയ മൂന്നാമതും നില്‍ക്കുന്നു.

  വനിതാ ക്രിക്കറ്റ് താരങ്ങൾക്കും ഇനി പ്രതിമാസം 15,000 രൂപ പെൻഷൻ; ചരിത്രപരമായ തീരുമാനവുമായി കെഎസ് സിഎ

ഇന്ന് ബാഡ്മിന്റണ്‍ ഫൈനലില്‍ പി.വി.സിന്ധു ലോക ഒന്നാം നമ്പര്‍ താരം ചൈനീസ് തായ്‌പേയിയുടെ തായ് സൂയിങ്ങിനെ നേരിടും. വനിതാ ഹോക്കിയില്‍ തായ്ലന്‍ഡിനെ 5-0ന് തോല്‍പിച്ച് ഇന്ത്യന്‍ വനിതകള്‍ ഗ്രൂപ്പ് ജേതാക്കളായി. സെമിയില്‍ മലേഷ്യയെയോ ജപ്പാനെയോ നേരിടും.

സ്‌ക്വാഷ് ടീമിനത്തില്‍ പുരുഷ, വനിതാ ടീമുകള്‍ ആദ്യ റൗണ്ട് മത്സരം ജയിച്ചു. നിലവിലെ സ്വര്‍ണ ജേതാക്കളാണ് പുരുഷ ടീം. വനിതാ 400 മീറ്റര്‍ ഹര്‍ഡില്‍സില്‍ മലയാളിതാരം ആര്‍.അനു നാലാമതായി (56.92 സെക്കന്‍ഡ്). ജൗന മര്‍മു ആറാം സ്ഥാനം നേടി. ഗെയിംസ് റെക്കോര്‍ഡോടെ ബഹ്‌റൈന്റെ ഒലുവാക്കെമി അഡെക്കോയ സ്വര്‍ണം നേടി (54.48). പുരുഷ 800 മീറ്ററില്‍ ജിന്‍സണ്‍ ജോണ്‍സണ്‍ ഫൈനലില്‍ കടന്നു.

  ലോകകപ്പിന് പിന്നാലെ റാങ്കിങ്ങിലും ഇന്ത്യൻ വിപ്ലവം; സഞ്ജുവിന്റെ അശ്വമേധം, ഒന്നാം സ്ഥാനത്ത് മാറ്റമില്ല! ടോപ് 10-ൽ നാല് ഇന്ത്യക്കാർ

ബോക്‌സിങ്ങില്‍ ലൈറ്റ്‌വെയ്റ്റ് 60 കിലോ വിഭാഗത്തില്‍ ശിവ താപ്പ തോറ്റു. മുഹമ്മദ് ഹുസുദ്ദീനും മനോജ് കുമാറും പരാജയമേറ്റു വാങ്ങി. വിവിധ വിഭാഗങ്ങളിലായി അമിത് കുമാര്‍, ധീരജ്, വികാസ് കൃഷ്ണന്‍ എന്നിവര്‍ ക്വാര്‍ട്ടറിലെത്തി. വനിതാ വോളിയില്‍ ഇന്ത്യന്‍ വനിതകള്‍ ചൈനയോട് തോറ്റു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  വനിതാ ക്രിക്കറ്റ് താരങ്ങൾക്കും ഇനി പ്രതിമാസം 15,000 രൂപ പെൻഷൻ; ചരിത്രപരമായ തീരുമാനവുമായി കെഎസ് സിഎ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us