തകര്‍ന്ന വീടുകള്‍ വാ​സ​യോ​ഗ്യ​മാ​ക്കാന്‍ പലിശ രഹിത വായ്പ; പ്രളയബാധിതര്‍ക്ക് കര്‍മപദ്ധതി: മു​ഖ്യ​മ​ന്ത്രി

തി​രു​വ​ന​ന്ത​പു​രം: പ്ര​ള​യ​ക്കെടുതിയില്‍ കേ​ടു​പാ​ടു​ക​ള്‍ സം​ഭ​വി​ച്ച വീ​ടു​ക​ള്‍ ന​ന്നാ​ക്കു​ന്ന​തി​ന് പ​ലി​ശ​ ര​ഹി​ത വാ​യ്പ ല​ഭ്യ​മാ​ക്കു​മെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍. കേ​ടു​വ​ന്ന വീ​ട്ടു​പ​ക​ര​ണ​ങ്ങ​ള്‍ ന​ന്നാ​ക്കു​ന്ന​തി​ന് ക​ര്‍​മ​പ​ദ്ധ​തി രൂ​പീ​ക​രി​ക്കു​മെ​ന്നും ദു​രി​ത​ബാ​ധി​ത മേ​ഖ​ല​യി​ല്‍ ക​ഴി​യു​ന്ന​വ​രെ മാ​റ്റി​പ്പാ​ര്‍​പ്പി​ക്കാ​നുള്ള നടപടികള്‍ പ​രി​ശോ​ധി​ക്കു​മെ​ന്നും മു​ഖ്യ​മ​ന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

വി​വി​ധ ദു​രി​താ​ശ്വാ​സ ക്യാമ്പുകളില്‍ കഴിയുന്നവര്‍ തി​രി​കെ വീടുകളിലേക്ക് ​എത്തുമ്പോഴു​ള്ള അ​വ​സ്ഥ​യെ​ക്കു​റി​ച്ച്‌ പലര്‍ക്കും ആ​ശ​ങ്ക​യു​ണ്ട്. ഇതിനെ ഗൗ​ര​വമാ​യി സ​ര്‍​ക്കാ​ര്‍ കാ​ണു​ന്നുണ്ട്. സ​മ​യ ​ബ​ന്ധി​ത​മാ​യി ഇതിന് പ​രി​ഹാ​രം കാ​ണും. പ്ര​ള​യ​ത്തി​ല്‍ കേ​ടു​പാ​ടു​ക​ള്‍ സം​ഭ​വി​ച്ച വീ​ടു​ക​ള്‍ വാ​സ​യോ​ഗ്യ​മാ​ക്കു​ന്ന​തി​ന് ബാ​ങ്കു​ക​ളു​മാ​യി സ​ഹ​ക​രി​ച്ച്‌ ആ​വ​ശ്യ​മാ​യ തു​ക ല​ഭ്യ​മാ​ക്കാ​ന്‍ സ​ര്‍​ക്കാ​ര്‍ ശ്ര​മി​ക്കും. ഒ​രു ല​ക്ഷം രൂ​പ വ​രെ കു​ടും​ബ​നാ​ഥ​യ്ക്ക് പ​ലി​ശ​ ര​ഹി​ത വാ​യ്പ ല​ഭ്യ​ക്കും- മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു.

നിലവില്‍ സ്കൂ​ള്‍, കോളേ​ജ് കെ​ട്ടി​ട​ങ്ങ​ളി​ലാ​ണ് ദു​രി​താ​ശ്വാ​സ ക്യാമ്പുകള്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന​ത്. ഓ​ണാ​വ​ധി ക​ഴി​യു​ന്ന​തോ​ടെ ഈ ​കെ​ട്ടി​ട​ങ്ങ​ള്‍ ഒ​ഴി​ഞ്ഞു ന​ല്‍​കേ​ണ്ടി​വ​രും. ഈ അവസ്ഥയില്‍ ക്യാമ്പുകളില്‍ ക​ഴി​യു​ന്ന​വ​ര്‍ക്ക് അവരവരുടെ വീ​ട് സ​ജ്ജ​മാ​കു​ന്ന​തു​വ​രെ താ​മ​സത്തിനായി ഹാ​ളു​ക​ള്‍, ക​ല്യാ​ണ​മ​ണ്ഡ​പ​ങ്ങ​ള്‍ എ​ന്നി​വ ഉ​പ​യോ​ഗ​പ്പെ​ടു​ത്താ​നാണ് സ​ര്‍​ക്കാ​ര്‍ തീ​രു​മാ​നമെന്നും അദ്ദേഹം അറിയിച്ചു.

സ്ഥി​ര​മാ​യി പ്ര​കൃ​തി ദു​രി​ത​ങ്ങ​ള്‍ നേ​രി​ടു​ന്ന മേ​ഖ​ല​ക​ളി​ല്‍ വ​സി​ക്കുന്ന​വ​രെ മാ​റ്റി​പ്പാ​ര്‍​പ്പി​ക്കാ​ന്‍ ന​ട​പ​ടി സ്വീ​ക​രി​ക്കുമെന്നും ഇ​തി​ന് പൊ​തു​വാ​യ അ​ഭി​പ്രാ​യം രൂ​പീ​ക​രി​ക്കുമെന്നും മു​ഖ്യ​മ​ന്ത്രി വ്യ​ക്ത​മാ​ക്കി.

മ​ര​ണ​പ്പെ​ട്ട ക​ന്നു​കാ​ലി​ക​ളു​ടെ ശ​വ​ശ​രീ​രം മ​റ​വു ചെ​യ്യു​ന്ന​തി​ന് സേ​നാ​വി​ഭാ​ഗ​ത്തി​ന്‍റെ സ​ഹാ​യം തേ​ടി​യിട്ടുണ്ടെന്ന് വ്യക്തമാക്കിയ മുഖ്യമന്ത്രി, പ്ര​ള​യ​മേ​ഖ​ല​ക​ളി​ലെ വീ​ടു​ക​ളു​ടെ സു​ര​ക്ഷാ പ​രി​ശോ​ധ​ന ത​ദ്ദേ​ശ​ സ്ഥാ​പ​ന​ങ്ങ​ളി​ലെ എ​ന്‍​ജി​നീ​യ​റിം​ഗ് വി​ഭാ​ഗം ആ​രം​ഭി​ച്ചു​ ക​ഴി​ഞ്ഞതായും ​സൂചിപ്പിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Leave a Comment

Click Here to Follow Us