ബെംഗളൂരു : സിറ്റി റെയിൽവേ സ്റ്റേഷനിൽ നിന്ന് യാത്ര തുടങ്ങിയിരുന്ന രണ്ട് തീവണ്ടികൾ ബാനവ വാടിയിലേക്ക് മാറ്റിയത് മലയാളീ യാത്രക്കാരെ വളരെയധികം വലച്ചിരുന്നു ,ഒട്ടും സുരക്ഷിതത്വം ഇല്ലാത്തതും യാത്രാ സൗകര്യങ്ങൾക്ക് പരിമിതികളും ഇളളതും ചെറുതുമായ ബാന സവാടിയിൽ നിന്ന് യാത്ര തുടങ്ങേണ്ടി വരുന്നതും തിരിച്ചു വരുമ്പോൾ യാത്ര സൗകര്യങ്ങൾ ലഭ്യമല്ലാതെ വരുന്നതും ഒരു വലിയ പ്രശ്നമായിരുന്നു.
അതിന് ഒരു പരിഹാരമെന്ന നിലക്കാണ് മെട്രോ ട്രെയിൻ സൗകര്യം കൂടിയുള്ള ബയപ്പനഹള്ളിയിൽ സ്റ്റോപ്പ് അനുവദിക്കുക എന്ന ആശയം ഉടലെടുത്തത്, ഈ ആശയവുമായി കഴിഞ്ഞ കുറച്ച് മാസങ്ങളായി കർണാടക- കേരള ട്രാവലേഴ്സ് ഫോറം നിരവധി മീറ്റിംഗുകൾ നടത്തിവരുന്നു, ഈ ശ്രമങ്ങൾക്ക് ഒരു പരിധി വരെ വിജയം ലഭിച്ചിരിക്കുകയാണ് ഇപ്പോൾ.
റെയിൽവേ സുരക്ഷാ വിഭാഗത്തിന്റെ അനുമതി ലഭിച്ചാലുടൻ ബയപ്പനഹള്ളിയിൽ സ്റ്റോപ്പ് അനുവദിക്കാമെന്നു ദക്ഷിണ പശ്ചിമ റയിൽവേ അറിയിച്ചു. ബെംഗളൂരു ഡിവിഷനൽ മാനേജർ ആർ എസ് സക്സേനയും സീനിയർ ഡിവിഷനൽ ഓപറേഷൻ മാനേജർ ഗീത മഹാപത്രയും പെങ്കെടുത്ത ചർച്ചയിൽ കെ കെ ടി എഫിന് ലഭിച്ചതാണ് ഈ ഉറപ്പ്.
കെ ആർ പുരത്തിനും ബയ്യപ്പന ഹള്ളിക്കും ഇടക്ക് ബെംഗളൂരുവിലെ മൂന്നാമത്തെ റെയിൽവേ ടെർമിനൽ ഈ ഡിസംബറോടെ പൂർത്തിയാകും അതോടെ ട്രെയിൻ ബയപ്പനഹള്ളിയിലേക്ക് മാറ്റാവും കഴിയും.
കെകെ ടി എഫിനെ പ്രതിനിധീകരിച്ച് ട്രഷറർ പി എ ഐസക്, ജനറൽ കൺവീനർ ആർ മുരളീധരൻ എന്നിവർ ചർച്ചയിൽ പങ്കെടുത്തു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.