കൊച്ചി: ഓണവിപണിയില്‍ 250 കോടി രൂപയുടെ വിറ്റുവരവ് പ്രതീക്ഷിച്ച് പാനസോണിക്.
ഇതിനായി പ്രത്യേക ഓഫറുകളാണ് പാനസോണിക് പ്രഖ്യാപിച്ചിരിക്കുന്നത്. 250 കോടിക്ക് പുറമേ 31 ശതമാനത്തിന്റെ വാര്‍ഷികവരുമാന വളര്‍ച്ചയും പാനസോണിക് ഇതിലൂടെ പ്രതീക്ഷിക്കുന്നുണ്ട്.
ടെലിവിഷന്‍, റെഫ്രിജറേറ്റര്‍, വാഷിംഗ് മെഷീന്, എയര്‍ കണ്ടീഷണര്‍, മൈക്രോവേവ് തുടങ്ങി പാനസോണിക്കിന്റെ ഇലക്ട്രോണിക് ഉത്പന്നങ്ങള്‍ക്ക് ഓഗസ്റ്റ് 31 വരെ ഓണം ഓഫറുകള്‍ ലഭ്യമാണ്.
ഓഫറുകളുടെ ഭാഗമായി എക്സ്റ്റെന്‍ഡഡ് വാറണ്ടിയും ഫിനാന്‍സ് സൗകര്യങ്ങളും കമ്പനി ഏര്‍പ്പെടുത്തിയിട്ടുണ്ട്. കമ്പനിയുടെ ശതാബ്ദി വര്‍ഷ ആഘോഷം കൂടി കണക്കിലെടുത്താണ് ഓണത്തിന് വന്‍ ഓഫറുകള്‍ അവതരിപ്പിച്ചത്.
പാനസോണിക്കിന്റെ എല്ലാ അംഗീകൃത ഔട്ട്ലെറ്റുകളിലും കേരളത്തിലുള്ള സ്റ്റോറുകളിലും ഓഫറുകള്‍ ലഭ്യമാക്കും. പുതിയ ഓഫറുകളിലൂടെ കേരളത്തിലെ ഉപഭോക്താക്കള്‍ക്കിടയില്‍ ഉത്സവ ആഘോഷങ്ങള്‍ കൂടുതല്‍ മാറ്റുള്ളതാക്കുകയാണ് കമ്പനിയുടെ ലക്ഷ്യം.
നൂതന ആശയങ്ങള്‍, സാങ്കേതികവിദ്യ എന്നിവയിലൂടെ ഉപഭോക്താക്കളുടെ ഇഷ്ടത്തിന് അനുസരിച്ച് ഉത്പന്നങ്ങള്‍ നല്‍കാനാണ് തീരുമാനം. കേരളത്തില്‍ ലക്ഷ്യ സംഖ്യയായ 250 കോടി രൂപ നേടാന്‍ ഇത് സഹായിക്കുമെന്നും പാനസോണിക് ഇന്ത്യ, ഹെഡ് ചാനല്‍ ഓപ്പറേഷന്‍സ്, അജയ് സേത് പറഞ്ഞു.
നൂതനമായ ഓഫറുകളും എക്സ്റ്റന്‍ഡഡ് വാറണ്ടിയും, ഉറപ്പായ സമ്മാനങ്ങളും ആകര്‍ഷകമായ ഡീലുകളും ഉപഭോക്താക്കളുടെ സന്തോഷം വര്‍ധിപ്പിക്കുമെന്നുമാണ് കരുതുന്നതെന്നും കൊച്ചി ബ്രാഞ്ച് മാനേജര്‍ റോബി ജോസഫ് ദേവസ്യ പറഞ്ഞു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.