ബെംഗളൂരു : പാരമ്പര്യേതര ഊർജ ഉൽപാദന രംഗത്തു രാജ്യത്ത് കർണാടക ഒന്നാമത്. യുഎസ് ആസ്ഥാനമായ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ എനർജി ഇക്കണോമിക്സ് ആൻഡ് ഫിനാൻഷ്യൽ അനാലിസിസ് (ഐഇഇഎഫ്എ) പുറത്തിറക്കിയ റിപ്പോർട്ട് അനുസരിച്ചു വർഷങ്ങളായി മുന്നിലുണ്ടായിരുന്ന തമിഴ്നാടിനെ പിന്തള്ളിയാണ് ഈ സ്ഥാനം കൈവരിച്ചത്. 12.3 ജിഗാവാട്ട് വൈദ്യുതിയാണു പാരമ്പര്യേതര സ്രോതസ്സുകളിലൂടെ കർണാടക ഉൽപാദിപ്പിക്കുന്നത്.
ഇതിൽ അഞ്ചു ജിഗാവാട്ട് കഴിഞ്ഞ വർഷമാണ് ഉൽപാദിപ്പിച്ചു തുടങ്ങിയത്. കാറ്റാടി യന്ത്രം ഉപയോഗിച്ചുള്ള വൈദ്യുതോൽപാദനമാണ് ഇതുവരെ തമിഴ്നാടിനെ മുന്നിൽ നിർത്തിയത്. ഇറക്കുമതി കുറച്ചു സൗരോർജം ഉൾപ്പെടെയുള്ളവയെ കൂടുതൽ ആശ്രയിക്കാനുള്ള ഊർജനയമാണു കർണാടകയ്ക്കു നേട്ടമായത്. മറ്റു സംസ്ഥാനങ്ങൾക്കു വൈദ്യുതി വിൽക്കാൻ കഴിയുംവിധം കർണാടകയ്ക്കു മുന്നേറ്റം നടത്താനാകുമെന്നും ശേഷി 23 ജിഗാവാട്ട് ആയി ഉയർത്താനാകുമെന്നും റിപ്പോർട്ടിലുണ്ട്.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.