നിങ്ങൾക്കുമാകാം കോടീശ്വരൻ എന്ന പരിപാടി ഏഷ്യാനെറ്റിൽ വളരെയധികം ജന പിൻതുണ കിട്ടിയ പ്രോഗ്രാം ആയിരുന്നു ,സിനിമാ നടനും ഇപ്പോൾ ബി ജെ പി പിൻതുണയുള്ള രാജ്യസഭാ എം പി യുമായ സുരേഷ് ഗോപിയുടെ സാന്നിധ്യം അതിന് മാറ്റ് കൂട്ടി.
കഷ്ടപ്പെടുന്നവർക്ക് നേരെ സഹായ ഹസ്തം നീട്ടുന്നതിൽ സുരേഷ് ഗോപി ഒട്ടും പിന്നിലുമല്ല. എൻഡോസൾഫാൻ ദുരിത ബാധിതർക്ക് വീട് വച്ച് കൊടുത്ത് സുരേഷ് ഗോപി സെലിബ്രെറ്റികൾക്കെല്ലാം മാതൃകയായതാണ്.
എന്നാൽ സുരേഷ് ഗോപിക്കെതിരെ പരാതിയുമായി ഒരു യുവതി ഫേസ് ബുക്കിൽ വന്നിരിക്കുകയാണ് ,തനിക്ക് നൽകിയ വാഗ്ദാനം എം പി പാലിച്ചില്ലെന്നാണ് പോസ്റ്റിന്റെ ചുരുക്കം.
“ലക്ഷങ്ങൾ കാണുന്ന ഒരു പരിപാടിയിലൂ ഒരു കുടുംബത്തെ സ്വപ്നത്തിന്ടെ നെറുകയിലെത്തിച്ചു……..
ഒരു വീടെന്ന സ്വപ്നത്തിന് സർ ന്ടെ ഒരു മാസത്തെ എം പി ശമ്പളംനൽകാമെന്ന്…….
ഇന്നും ആ കുടുംബം കാത്തിരിക്കുന്നു…….
അതേ (പതിക്ഷയോടെ……….
സുരേഷ് ഗോപി സർ കാണുമെന്ന (പതീക്ഷയോടെ…………..
സൗമില…
സ്നേഹമുള്ളവർ ഒന്ന് ഷെയർ ചെയ്യൂ…….”
ഇതാണ് യുവതിയുടെ ഫേസ് ബുക്ക് പോസ്റ്റ്.