പനാജി : പ്രസിദ്ധമായ കടല്‍ തീരങ്ങളും ,ചരിത്ര മുറങ്ങുന്ന നഗരങളുമടങ്ങിയ ഇന്ത്യയിലെ ഏറ്റവും വികസിച്ച സംസ്ഥാനങ്ങളില്‍ ഒന്നായ ഗോവയില്‍ ലക്ഷക്കണക്കിന് സഞ്ചാരികളാണു ദിനംപ്രതി ഉല്ലസിക്കാന്‍ എത്തിച്ചേരുന്നത് …നുരഞ്ഞു പതയുന്ന തണുപ്പന്‍ ബിയര്‍ മുതല്‍ തനത് ഗോവന്‍ സ്പെഷ്യന്‍’ ഫെനി ‘വരെ ഏറെ പ്രസിദ്ധമാണ് ..വളരെ തുറന്നു ഇടപിഴകുന്ന സ്ഥല വാസികള്‍ കൂടിയാവുമ്പോള്‍ ആഘോഷങ്ങളുടെ പ്രധാന ഇടമായി ഈ സംസ്ഥാനം മാറിയതില്‍ അത്ഭുതമില്ല ..എന്നാല്‍ ഇനി മുതല്‍ പൊതുസ്ഥലങ്ങളില്‍ ഈ ഉന്മാദം അതിരു കടന്നാല്‍ കനത്ത പിഴ ആണ് കാത്തിരിക്കുന്നത് ..അതുപോലെ പ്ലാസ്റ്റിക്ക് ബാഗുകളുടെ നിരോധനവും ഗവണ്മെന്‍റ് അടുത്ത മാസം പ്രാബല്യത്തില്‍ കൊണ്ട് വരും …
പനാജിയില്‍ സംഘടിപ്പിച്ച ഒരു യോഗത്തില്‍ ആയിരുന്നു മുഖ്യ മന്ത്രി മനോഹര്‍ പരീക്കര്‍ നടപ്പാകാന്‍ പോകുന്ന പുതിയ പ്രഖ്യാപനങ്ങള്‍ വിവരിച്ചത് ..നിരവധി വിനോദ സഞ്ചാരികള്‍ എത്തുന്ന സംസ്ഥാനത്ത് പ്ലാസ്റ്റിക്ക് ഉല്‍പ്പന്നങ്ങളുടെ ഉപഭോഗം ദിനം പ്രതി വര്‍ദ്ധിച്ചു വരുകയാണെന്നും ,ഇത് മൂലം നിരവധി ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടാവുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി …. നിരോധനം ലംഘിച്ചു പ്ലാസ്സ്ട്ടിക്ക് ബാഗുകള്‍ വിപണിയില്‍ ഉപയോഗിക്കുന്നത് കണ്ടെത്തിയാല്‍ 2500 ഓളം പിഴ നല്‍കേണ്ടി വരും ..