റാഞ്ചി: ആര്യസമാജ പണ്ഡിതനും സാമൂഹ്യപ്രവര്‍ത്തകനുമായ സ്വാമി അഗ്നിവേശിന് നേരെ യുവമോര്‍ച്ച പ്രവര്‍ത്തകരുടെ ആക്രമണം. ഝാർഖണ്ഡിലെ പാകൂറില്‍ ഒരു പരിപാടിയില്‍ പങ്കെടുത്ത് മടങ്ങുന്നതിനിടെയാണ് അദ്ദേഹത്തെ ബി.ജെ.പി-യുവമോര്‍ച്ച അക്രമി സംഘം മര്‍ദ്ദിച്ചത്.
ബീഫ് ഉപയോഗത്തെ സംബന്ധിച്ച് അദ്ദേഹം അടുത്തിടെ നടത്തിയ അഭിപ്രായ പ്രകടനത്തിന്റെ പേരിലായിരുന്നു മര്‍ദ്ദനമെന്നാണ് റിപ്പോര്‍ട്ട്. സ്വാമി, പാകൂറിലെ സ്വകാര്യ ഹോട്ടലില്‍ നടന്ന പരിപാടി കഴിഞ്ഞ് പുറത്തിറങ്ങുന്നതിനിടെ മുദ്രാവാക്യങ്ങള്‍ മുഴക്കി, കരിങ്കൊടിയുമായി എത്തിയ പ്രവര്‍ത്തകര്‍ അഗ്നിവേശിനെ മര്‍ദ്ദിക്കുകയായിരുന്നു. സ്വാമിക്ക് നേരെ പാഞ്ഞടുത്ത പ്രവര്‍ത്തകര്‍ അദ്ദേഹത്തെ നിലത്തിട്ടു മര്‍ദ്ദിച്ചു, തുടര്‍ന്ന് റോഡിലിട്ടും മര്‍ദ്ദനം തുടര്‍ന്നു.
കൂടയുണ്ടായിരുന്ന സഹായികളാണ് സ്വാമി അഗ്നിവേശിനെ യുവമോര്‍ച്ച പ്രവര്‍ത്തകരില്‍ നിന്നും രക്ഷിച്ചത്. യുവമോര്‍ച്ചയും എ.ബി.വി.പിയും സ്പോണ്സര് ചെയ്ത ആക്രമണമാണ് തനിക്ക് നേരെ ഉണ്ടായതെന്ന് അഗ്നിവേശ് പറഞ്ഞു. ‘ഞാന്‍ ജീവിച്ചിരുക്കുന്നു. എന്തിനാണ് അവര്‍ എന്നെ മര്‍ദ്ദിച്ചതെന്ന് അറിയില്ല. ഇതില്‍ ഗൂഢാലോചനയുണ്ട്. യുവമോര്‍ച്ചയും എ.ബി.വി.പിയുമാണ് ആക്രമണത്തിന് പിന്നില്‍’, സ്വാമി അഗ്നിവേശ് വ്യക്തമാക്കി.
There was no police personnel present there. Even when I repeatedly called SP & DM they didn't turn up. I was told that ABVP & BJP Yuva Morcha workers want to protest. I told them there's no need to protest, they can come in & talk. No one came in at that time: Swami Agnivesh pic.twitter.com/szs6FK86KO
— ANI (@ANI) July 17, 2018
സംഭവവുമായി ബന്ധപ്പെട്ട് 20 പേരെ കസ്റ്റഡിയിലെടുത്തതായി ത്തിട്ടുണ്ടെന്ന് ഝാർഖണ്ഡ് പൊലീസ് അറിയിച്ചു.
അതേസമയം, ഇത് ആദ്യമായല്ല സ്വാമിക്ക് പരസ്യമായി മര്‍ദ്ദനം ഏറ്റു വാങ്ങേണ്ടി വന്നിട്ടുളളത്. 2011 ല്‍ അമര്‍നാഥ് യാത്രയെ കുറിച്ച് സംസാരിച്ചതിനും അദ്ദേഹത്തിന് ഇത്തരമൊരു അനുഭവം ഉണ്ടായിട്ടുണ്ട്.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.