മൈസൂരു : കനത്ത മഴയില്‍ കാവേരി നിറഞ്ഞു കവിഞ്ഞതോടെ വിനോദ സഞ്ചാരികള്‍ക്ക് അധികൃതര്‍ ജാഗ്രത നിര്‍ദ്ദേശം നല്കി …മാണ്ട്യ ജില്ലയിലെ വൃന്ദാവന്‍ ഗാര്‍ഡനും, പക്ഷി സങ്കേതവും ജന സുരക്ഷയെ കരുതി അടച്ചിരിക്കുകയാണ് … കെ ആര് എസ് ഡാമിന്റെ ഷട്ടര്‍ തുറന്നതോടെ ഞായറാഴ്ച രാവിലെ മുതല്‍ വൈകിട്ട് ഏഴു മണി വരെ ധാരാളം വിനോദ സഞ്ചാരികള്‍ ആയിരുന്നു ഡാമിന്റെ താഴെ നയന മനോഹരമായ ഈ ദൃശ്യത്തിനു സാക്ഷ്യം വഹിക്കാന്‍ എത്തിച്ചേര്‍ന്നത് ..എന്നാല്‍ ജല നിരപ്പ് ഉയര്‍ന്നത് അതെ സമയം അപകട സാധ്യത ഉയര്‍ത്തുമെന്ന മുന്നറിയിപ്പ് ആണ് അധികൃതര്‍ നല്‍കിയത് ..കാവേരിയുടെ പോഷക നദിയായ പശ്ചിമ വഹിനിയില്‍ സ്ഥിതി ചെയ്യുന്ന രംഗ ത്തിട്ട് പക്ഷി സങ്കേതത്തില്‍ വെള്ളം കയറിയതിനെ തുടര്‍ന്ന് ബോട്ടിംഗ് അടക്കം നിര്‍ത്തി വെച്ചു …
Related posts
-
ചിത്രം കഥ പറയുന്നു; നഗരത്തിലെ 10 ചുവരുകളിൽ കലാകാരൻമാരുടെ കരവിരുത്
ബെംഗളൂരു : നഗരത്തിലെ 10 ചുവരുകളിൽ പ്രശസ്തരായ കലാകാരന്മാർ വരച്ച ചിത്രങ്ങൾ... -
റിപ്പബ്ലിക് ദിനത്തിൽ നഗരത്തിലെ വിവിധയിടങ്ങളിൽ ബോംബ് സ്ഫോടനം നടക്കുമെന്ന് ഭീഷണി; യുവാവ് അറസ്റ്റിൽ
ബെംഗളൂരു: റിപ്പബ്ലിക് ദിനത്തിൽ ബെംഗളൂരുവിന്റെ വിവിധ ഭാഗങ്ങളിൽ ബോംബ് സ്ഫോടനങ്ങൾ നടത്താൻ... -
ഗോപന് സ്വാമിയുടെ സമാധി സ്ഥലം പൊളിച്ച് പരിശോധന നടത്തണമെന്ന് ഹൈക്കോടതി
കൊച്ചി: നെയ്യാറ്റിന്‍കര ആറാലുംമൂട് സ്വദേശി ഗോപന് സ്വാമിയുടെ സമാധി സ്ഥലം പൊളിച്ച്...