ഡബ്ലിന്‍ : അയര്‍ലണ്ടിനെതിരായ ഏകദിന പരമ്പരയില്‍ റെക്കോര്‍ഡ് സ്കോര്‍ അടിച്ചു കൂട്ടി ന്യൂസിലണ്ടിന്റെ പെണ്‍കപുലികള്‍ ..! അന്‍പതോവറില്‍ നാലു വിക്കറ്റിനു അവര്‍ നേടിയത് 490 റണ്‍സ് …94 പന്തില്‍ 151 റണ്‍സ് എടുത്ത ക്യാപ്റ്റന്‍ സുസി ബെറ്റ്സ് , 77 പന്തില്‍ 121 റണ്‍സെടുത്ത ഗ്രീന്‍ , 45 പന്തില്‍ 81 കുറിച്ച അമേലിയ എന്നിവരാണ് കിവികളുടെ ഈ പ്രകടനത്തിനു അടിത്തറ പാകിയത് ..
മറുപടി ബാറ്റിംഗിനു ഇറങ്ങിയ അയര്‍ലണ്ട് 35.3 ഓവറില്‍ 144 റണ്‍സിനു എല്ലാവരും പുറത്തായി …ന്യൂസിലന്‍ഡിനു വേണ്ടി കാര്‍പെര്‍ക്ക് നാല് വിക്കറ്റുകള്‍ വീഴ്ത്തി …
മറ്റൊരു മോശം റെക്കോര്‍ഡ് കൂടി മത്സരത്തില്‍ പിറന്നു ..അയര്‍ലണ്ട് ബൌളര്‍ കാര മുറെ ഏകദിന ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് വഴങ്ങുന്ന താരമായി ..പത്തോവറില്‍ 119 റണ്‍സ് ആണ് മുറെ വിട്ടുകൊടുത്തത് .ആദ്യ വിക്കറ്റില്‍ ന്യൂസിലന്‍ഡ് ഓപ്പണര്‍മാര്‍ അടിച്ചു കൂട്ടിയത് 177 റണ്‍സ് ആയിരുന്നു ..ഇത് രണ്ടാം തവണയാണ് ന്യൂസിലന്‍ഡ് ഏകദിനത്തില്‍ നാനൂറു കടക്കുന്നത്..! മുന്പ് പാകിസ്ഥാനെതിരെ 5 വിക്കറ്റിനു 455 റണ്‍സ് എടുത്തിരുന്നു …
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.Centuries by Suzie Bates and Maddy Green with 50s from Amelia Kerr and Jess Watkin boost the WHITE FERNS to a world record total of 490-4 against Ireland in the opening ODI in Dublin ? https://t.co/jcu4t0FTz7 #IREvNZ pic.twitter.com/dg0yIcJGW3
— WHITE FERNS (@WHITE_FERNS) June 8, 2018