ലോക പരിസ്ഥിതി ദിനം ആഘോഷപൂര്‍വ്വം കൊണ്ടാടി ഉദ്യാന നഗരി ..!!

ബെംഗലൂരു :ലോക പരിസ്ഥിതി ദിനത്തില്‍ പരിസ്ഥിതി പ്രശനങ്ങളെ കുറിച്ച് അവബോധം വരുത്തുവാന്‍ വിവിധ കര്‍മ്മ പരിപാടികള്‍ ആസൂത്രണം ചെയ്തു ഉദ്യാന നഗരിയിലെ നിവാസികള്‍ ..ഇന്നലെ നഗരത്തില്‍ പലയിടങ്ങളിലും വിവിധ സംഘടനകളുടെ നേതൃത്വത്തില്‍ ചെടികള്‍ നട്ടും , റാലികള്‍ സംഘടിപ്പിച്ചും ഈ ദിനത്തിന്റെ സന്ദേശം പൊതു ജനങ്ങളിലേക്ക് പകര്‍ന്നു നല്‍കി..
 
മുഖ്യ മന്ത്രി കുമാരസ്വാമി ജെ പി നഗറിലെ തന്റെ വസതിയില്‍ ചെടി നട്ട് പരിസ്ഥിതി ദിനത്തെ സ്വാഗതം ചെയ്തു ..!ദിവസേന അന്തരീക്ഷത്തിലെത്തുന്ന വാതകങ്ങളുടെ അളവ് കൂടുതോറും ഓസോണ്‍ പാളിക്ക് തകര്‍ച്ച സംഭവിക്കുകയും തന്മൂലം ആഗോള താപനത്തിനു വഴി തെളിക്കുമെന്നും ആയതിനാല്‍ വൃക്ഷങ്ങളുടെ റോള്‍ എത്രത്തോളം വലുതെന്നു ജനങ്ങള്‍ മനസ്സിലാക്കണമെന്നും അദ്ദേഹം പറഞ്ഞു ….
 
”മിഷന്‍ ടൂ ബാംഗ്ലൂര്‍ ഗ്രീനര്‍ ‘ പദ്ധതിയുടെ ഭാഗമായി ഐ ടി പ്രൊഫഷണലുകളില്‍ പെട്ട 25 ഓളം വോളണ്ടിയര്‍മാരടങ്ങുന്ന 170 ഓളം മെമ്പര്‍മാര്‍ സിറ്റിയുടെ പലഭാഗങ്ങളിലും പതിനായിരത്തിലേറെ തൈകള്‍ വെച്ച് പിടിപ്പിച്ചു ..ഇവരുടെ നേത്രുത്വത്തില്‍ എല്ലാ വീക്കെണ്ട് അവധി ദിനങ്ങളിലും നഗരത്തിലെ പല ഭാഗത്തും ഇത്തരത്തില്‍ തൈകള്‍ നട്ട് പിടിപ്പിക്കുന്ന സേവനം നടത്തി വരുന്നുണ്ട് ..ഇതിനായി ബി ബി എം പി യുടെ നേത്രുത്വത്തില്‍ ഫോറസ്റ്റ് ഡിപ്പാര്‍ട്ട്മെന്റുമായി സഹകരിച്ചു ‘ഗ്രീന്‍ ആപ്പ് ” എന്ന അപ്പ്ലിക്കേഷന്‍ വഴി സൌജന്യമായി വൃക്ഷ തൈകള്‍ വിതരണം ചെയ്തു പോകുന്നു ..
 
ഇത് കൂടാതെ വിവിധ സംഘടനകളുടെ നേത്രുത്വത്തിലും ചാരിറ്റികളുടെ പേരിലും വൃക്ഷ തൈകള്‍ നട്ട് ലോക പരിസ്ഥിതി ദിനത്തെ വരവേറ്റു ….റസിഡഷ്യല്‍ ഏരിയ കേന്ദ്രീകരിച്ചു പാരിസ്ഥിതി ദിനത്തിന്റെ പ്രാധാന്യം പകര്‍ന്നു കൊണ്ട് വിവിധ ഇടങ്ങളിലും സൈക്കിള്‍ റാലികളും സംഘടിപ്പിച്ചു ..!
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Leave a Comment

Click Here to Follow Us