ബെംഗലൂരു :കുട്ടികളെ തട്ടി കൊണ്ട് പോകുന്ന സംഘത്തില്‍ പെട്ടതെന്നു സംശയിച്ചു ചാമരാജ് പേട്ട് സ്റേഷന്‍ പരിധിയില്‍ രംഗനാഥ ടാക്കീസിന് സമീപം രാജസ്ഥാന്‍ സ്വദേശിയായ യുവാവിനെ ജനക്കൂട്ടം തല്ലികൊന്നു …പാന്‍ വില്പ്പനകാരനായ കലുറാം (26)ആണ് കൊല്ലപ്പെട്ടത് ….! ഇരുമ്പ് വടികളും ,ക്രിക്കറ്റ് ബാറ്റുമുപയോഗിച്ചു മാരകമായി മര്‍ദ്ധനമേറ്റു അവശനായ യുവാവിനെ, ഒടുവില്‍ പോലീസെത്തിയാണ് ആശുപത്രിയിലെത്തിക്കുന്നത് …പക്ഷെ വഴിമധ്യേ മരണം സംഭവിച്ചിരുന്നു ….
വാട്സ് ആപ് സോഷ്യല്‍ മീഡിയ സന്ദേശങ്ങള്‍ ഒരു സമൂഹത്തെ എത്രത്തോളം സ്വാധീനം ചെലുത്തുമേന്നതിനു ഏറ്റവും വ്യക്തമായ ഉദാഹരണമാണ് ഈ അടുത്ത് സംഭവിച്ച കൊലപാതകം എന്ന് സൂചനയുണ്ട് …ചെന്നൈ ,തമിഴ്‌നാട് മേഖലയില്‍ നിന്നും ഈ അടുത്ത് പ്രചരിച്ച വാട്സ് ആപ്പ് സന്ദേശത്തിന്റെ ചുവട് പിടിച്ചാണ് ജനക്കൂട്ടം സംശയകരമായി യുവാവിനെ പിടികൂടിയത് ..പോലീസ് ജനങ്ങള്‍ക്ക് നല്‍കുന്ന നിര്‍ദ്ദേശങ്ങളെന്ന രീതിയിലാണ് ഇത്തരം സന്ദേശങ്ങള്‍ പ്രചരിക്കുന്നത് …എന്നാല്‍ ഇവയില്‍ പലതും വ്യാജമെന്ന് തെളിഞ്ഞു …
കര്‍ണ്ണാടകയുടെ പ്രാന്ത പ്രദേശങ്ങളില്‍ നിന്നും ഇത്തരത്തില്‍ ചില വാര്‍ത്തകള്‍ ഈ അടുത്ത് കേട്ടിരുന്നു ..തുടര്‍ന്ന്‍ ഇത്തരം സന്ദേശങ്ങളുടെ അടിസ്ഥാനത്തില്‍ ചില ആളുകളെ പൊതുജനം ചോദ്യം ചെയ്യുകയും മര്‍ദ്ധിക്കുകയും ചെയ്തതായും റിപ്പോര്‍ട്ടുകള്‍ ഉണ്ട് ….പക്ഷെ അന്വേഷണത്തില്‍ ഇവര്‍ ഭിക്ഷയാചിക്കുന്നവരും , മാനസിക നില തെറ്റി അലഞ്ഞു നടക്കുന്ന വ്യക്തികളായും ബോധ്യപ്പെടും …യുവാവിനെ കൊലപ്പെടുത്തിയതില്‍ ഏകദേശം ഇരുപതോളം അംഗങ്ങള്‍ ഉണ്ടായിരുന്നതായി തെളിഞ്ഞു …ഇതില്‍ കണ്ടാലറിയുന്ന പത്തോളം അംഗങ്ങള്‍ക്ക് എതിരേ കേസ് എടുത്തിട്ടുണ്ട് ..തും കൂരുവിലും ബെല്ലാരിയിലും ,കോലാറിലും സമാനമായ അക്രമങ്ങള്‍ നടന്നതായി പോലീസ് പറഞ്ഞു ….ഇത്തരത്തില്‍ കെട്ടി ചമച്ച വീഡിയോ സന്ദേശങ്ങളുടെ സത്യാവസ്ഥ ജനങ്ങള്‍ മനസ്സിലാക്കണമെന്നും . കര്‍ണ്ണാടകയില്‍ ഇതുവരെ ഇങ്ങനയുള്ള മെസേജുകള്‍ പോലീസിന്റെ ഭാഗത്ത് നിന്നും നല്‍കിയിട്ടില്ല എന്നും ഡി ജി പി വ്യക്തമാക്കി …