ഇരുപത് വര്‍ഷങ്ങള്‍ക്ക് മുന്പ് മലേഷ്യയെ ‘ശവ പറമ്പാക്കിയ’ മാരക രോഗം കുറച്ചു വര്‍ഷങ്ങള്‍ക്ക് ശേഷം ബംഗ്ലാദേശിലും സാന്നിധ്യം അറിയിച്ചു ….ഇതുവരെയും പ്രതിരോധ വാക്സിന്‍ കണ്ടു പിടിക്കാന്‍ കഴിഞ്ഞില്ല ..കോഴിക്കോട് പടരുന്ന മരണപ്പനി ‘നിപ്പാ’ തന്നെയെന്നു പഠനങ്ങള്‍ …..

1998 കാലം, മലേഷ്യയിലെ കാംപുങ്ങ് സുംഗായ് മേഖലയില്‍ നിന്നും ധാരാളം ആളുകള്‍ രോഗബാധിതരായ ഉറ്റവരെയും കൊണ്ട് ചികിത്സ തേടി ആശുപത്രിയിലേക്ക് പ്രവഹിക്കാന്‍ ആരംഭിച്ചു ..’ജപ്പാന്‍ ജ്വരമെന്നു’ മെഡിക്കല്‍ സംഘങ്ങള്‍ വിധിയെഴുതിയ രോഗം മൂലം നിരവധിയാളുകള്‍ ദിവസങ്ങള്‍ക്കുള്ളില്‍ മരിച്ചു കൊണ്ടിരുന്നു ..ലബോറട്ടറിയില്‍ വൈറസുകളെ കുറിചുള്ള പഠനങങ്ങള്‍ രാജ്യവ്യാപകമായി നടന്നു കൊണ്ടിരുന്നു …കടുത്ത കൈകള്‍ വേദന ,മൂക്കൊലിപ്പ് , പനി ,ബോധക്ഷയം എന്നിവയായിരുന്നു പ്രധാന ലക്ഷണങ്ങള്‍ ..കൊതുകുകളില്‍ നിന്നുമാണ് രോഗം പടര്‍ന്നത് എന്നായിരുന്നു ആദ്യമുള്ള നിഗമനം ….തുടര്‍ന്ന് മേഖലകള്‍ കേന്ദ്രീകരിച്ചു കൊതുക് നിര്‍മ്മാര്‍ജ്ജനം ആരംഭിച്ചു ….എന്നാല്‍ ചില മെഡിക്കല്‍ വിദഗ്ദര്‍ക്ക് ഈ നിഗമനത്തില്‍ സംശയം ഉണ്ടായിരുന്നു ..പ്രധാന കാരണം ഈ രോഗം മുസ്ലീങ്ങളില്‍ വളരെ കുറഞ്ഞ നിരക്കില്‍ മാത്രമാണ് കണ്ടെത്തിയത് ..ഇതിനെ ചുറ്റിപ്പറ്റി തുടങ്ങിയ അന്വേഷണം തുടര്‍ന്ന്‍ പന്നി മാംസത്തിലേക്ക് തിരിഞ്ഞു ..കാരണം മുസ്ലീങ്ങള്‍ പന്നി മാംസം ഉപയോഗിക്കാറില്ലായിരുന്നു ….പന്നി ഫാമില്‍ ജോലി ചെയ്തവരെയും , പന്നിയിറച്ചി ഉപയോഗിച്ചവരെയും ഈ ‘അജ്ഞാത രോഗം ‘ കൊലപ്പെടുത്തുന്നതായി അറിയാന്‍ കഴിഞ്ഞു  ….തുടര്‍ന്ന്‍ ഇതൊരു ‘പന്നിയില്‍ നിന്നും പടരുന്ന രോഗമായി  സ്ഥിതീകരിചെങ്കിലും ക്വലാലമ്പൂര്‍ വൈറോളജി വിഭാഗത്തിലെ ഒരു പ്രൊഫസറുടെ കണ്ടെത്തലായിരുന്നു യഥാര്‍ത്ഥ കാരണത്തിലേക്ക് വിരല്‍ ചൂണ്ടിയത് …
 
 
ഇത് പക്ഷികളില്‍ നിന്നുമാണ് സാധാരണ പരക്കാന്‍ ഏറെ സാധ്യതയെന്ന അദ്ദേഹത്തിന്റെ കണ്ടെത്തല്‍ മലേഷ്യയുടെ കാംപുങ്ങ് സുംഗായ് മേഖലയിലെ പന്നി ഫാമുകളിലേക്ക് പഠനങ്ങള്‍ നടത്താന്‍ പ്രേരകമായത് ..തുടര്‍ന്ന്‍ ഇടക്കാലത്ത് ഉണ്ടായ ഒരു വരള്‍ച്ച മൂലം കാട്ടു മൃഗങ്ങളും ,പക്ഷികളും മറ്റും അക്കാലത് നാട്ടിലേക്ക് നീങ്ങിയതായി കണ്ടെത്തി …ഇവയില്‍ വവ്വാലില്‍ നിന്നുമാണ് ഇതിന്റെ ഉറവിടം എന്ന് മനസ്സിലാക്കി …ഇവയില്‍ നിന്നും നേരിട്ടും , അല്ലാതെയും  ആഹാര സാധനങ്ങളിലും നിന്നും രോഗം പന്നികളില്‍ എത്തുകയും അവിടെ നിന്ന് മനുഷ്യനിലേക്ക് പകരുകയുമായിരുന്നു ….ഹെനിപാ വൈറസ് ജീനസിലെ ഒരു പുതിയ അംഗം ആയിരുന്നു ഈ വൈറസ്. Kampung Baru Sungai Nipah എന്ന രോഗിയിൽ നിന്ന് ആദ്യം വേർതിരിച്ചെടുത്തതുകൊണ്ട് അതേ പേരാണ് വൈറസിന് ഇട്ടത്- നിപ്പാ വൈറസ്. പാരാമിക്സോവൈറിഡേ ഫാമിലിയിലെ അംഗമായ ആർഎൻഎ വൈറസ് ആണിത്…തുടര്‍ന്ന്‍ രോഗ നിര്‍മ്മര്‍ജ്ജനതിന്റെ ഭാഗമായി ലക്ഷക്കണക്കിന്‌ പന്നികളെ സര്‍ക്കാരിനെ നേതൃത്വത്തില്‍ കൊന്നു തള്ളി ..
അതിനു ശേഷം ലോകത്തിൻ്റെ പലഭാഗത്തും ഇത്തരത്തിലുള്ള പനി റിപ്പോർട്ട് ചെയ്തു. ഏറ്റവും കൂടുതൽ മരണം റിപ്പോർട്ട് ചെയ്യപ്പെട്ടത് ബംഗ്ലാദേശിലാണ്. 2001ന് ശേഷമുള്ള കണക്കനുസരിച്ച് 150 ലേറെ പേരാണ് ബംഗ്ലാദേശിലും സമീപ സ്ഥലങ്ങളിലും മരിച്ചത്. എന്നാൽ ഇന്ത്യയിൽ ഇത്തരത്തിലൊരു പനി ഇത് ആദ്യമായാണ്. പനി ബാധിച്ച് രണ്ട് ദിവസം കൊണ്ട് അബോധാവസ്ഥയിലാകുകയും തുടര്‍ന്ന്‍ മരണപ്പെടുകയുമാണു പതിവ് ……ഇതിനെ പ്രതിരോധിക്കാനുള്ള വാക്സിന്‍ ഇതുവരെ കണ്ടെത്തിയിട്ടില്ല ….വവ്വാൽ കടിച്ച പഴങ്ങളിൽ നിന്നും വവാലിൻ്റെ കാഷ്ടത്തിൽ നിന്നുമാണ് വൈറസ് പടരുന്നത്. മനുഷ്യനിലേക്ക് ഈ വൈറസ് കയറിയാൽ ഏകദേശം ഏഴു മുതൽ 14 ദിവസം വരെ ഇൻക്യുബേഷൻ ഉണ്ടാകാം.
 
രോഗിയുമായി സമ്പർക്കം ഉണ്ടായതിന് ശേഷം കൈകൾ സോപ്പും വെള്ളവും ഉപയോഗിച്ച് നന്നായി കഴുകുക,രോഗിയുമായി ഒരു മീറ്റർ എങ്കിലും ദൂരം പാലിക്കുകയും, രോഗി കിടക്കുന്ന സ്ഥലത്തു നിന്നും അകലം പാലിക്കുകയും ചെയ്യുക, രോഗിയുടെ വ്യക്തിപരമായ ആവശ്യങ്ങൾക്കുള്ള സാമഗ്രികൾ പ്രത്യേകം സൂക്ഷിക്കുകയും ഉപയോഗിക്കുകയും ചെയ്യുക….ഇവയൊക്കെയാണ് പ്രധാന മുന്‍കരുതലായി പറയുന്നത് …
 
കോഴിക്കോടും മലപ്പുറത്തുമായി ഇതോടെ ഒന്‍പത് പേര്‍ മരണപെട്ടതാണ് ഭീതിയുണര്‍ത്തുന്നത് …സംസ്ഥാന ആരോഗ്യവകുപ്പ് സ്ഥിതി നിയന്ത്രണാതീതമെന്നു പറയുമ്പോഴും ആശങ്കകള്‍ വിട്ടോഴിയുന്നില്ല
 
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Leave a Comment

Click Here to Follow Us