വാങ്കടെ : ആവേശം അല തല്ലിയ മത്സരത്തില്‍ പഞ്ചാബിനെ മൂന്നു റണ്‍സിന് തകര്‍ത്ത് മുംബൈ ജയം പിടിച്ചു വാങ്ങി …ഇതോടെ അവരുടെ പ്ലേ ഓഫിലേക്ക് ഉള്ള പ്രതീക്ഷകള്‍ ഇരട്ടിയായി ..ആദ്യം ബാറ്റ് ചെയ്ത മുംബൈ ഇരുപതോവറില്‍ 8 വിക്കറ്റിനു 186 റണ്‍സ് സ്വന്തമാക്കി …മറുപടി ബാറ്റിംഗില്‍ അഞ്ചു വിക്കറ്റിനു 183 റണ്‍സ് നേടാനേ പഞ്ചാബിന് കഴിഞ്ഞുള്ളൂ ..ലോകേഷ് രാഹുലിന്റെ തകര്‍പ്പന്‍ ബാറ്റിംഗില്‍ വിജയത്തിലേക്ക് കുതിക്കുമെന്ന് തോന്നിപ്പിച്ച പഞ്ചാബിലെ കടിഞ്ഞാണിട്ട് പിടിച്ചു നിര്‍ത്തിയത് ജസ്പ്രിത് ബൂംറയുടെ മനോഹര ബൌളിംഗ് പ്രകടനമായിരുന്നു ….
ആദ്യം ബാറ്റ് ചെയ്ത മുംബൈക്ക് വേണ്ടി കീറോണ്‍ പൊള്ളാര്‍ട് അര്‍ദ്ധ സെഞ്ചുറി നേടി ….പഞ്ചാബിന് വേണ്ടി വിക്കറ്റ് വേട്ട തുടരുന്ന ആണ്ട്രൂ ടൈ നാലു വിക്കറ്റ് വീഴ്ത്തി …പഞ്ചാബ് നിരയില്‍ റണ്‍ വേട്ട തുടരുന്ന രാഹുല്‍ അറുപതു പന്തില്‍ 94 റണ്‍സാണു നേടിയത് ..വെടിക്കെട്ട് വീരന്‍ ഗെയ്ല്‍ വെറും പതിനെട്ടു റണ്‍സിന് പുറത്തായി …ഇതോടെ പ്ലേ ഒഫിലെക്ക് കടക്കുന്ന ടീമുകളില്‍ നാലാം സ്ഥാനത്ത് മുംബൈ എത്തി ….എങ്കിലും മറ്റു ടീമുകള്‍ക്ക് റണ്‍ നിരക്കിന്റെ അടിസ്ഥാനത്തിലും തുടര്‍ന്നുള്ള നിശ്ചിത മത്സരത്തിലും സാധ്യത കാണുന്നുണ്ട് …