കര്‍ണാടകയില്‍ അടുത്തതായി വരുന്ന സര്‍ക്കാറിനെ കുറിച്ച് ബെംഗളൂരു മലയാളികളുടെ പ്രതീക്ഷകളും പ്രതികരണങ്ങളും.

ബെംഗളൂരു:എന്തായാലും തെരഞ്ഞെടുപ്പു ഇങ്ങടുത്തു ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ ഫലവും വരും ചിലപ്പോള്‍ ഒരു വിഭാഗത്തിന് ഭൂരിപക്ഷം ലഭിക്കുകയും അവര്‍ ഭരിക്കുകയും ചെയ്യും,അഭിപ്രായ സര്‍വേകള്‍ ശരിയാണെങ്കില്‍ ആര്‍ക്കും ഭൂരിപക്ഷമില്ലാത്ത അവസ്ഥ വന്നാല്‍ കൂടി രണ്ടു കക്ഷികള്‍ ചേര്‍ന്ന് ഭരണം നടത്താനുള്ള സാധ്യതയും തള്ളിക്കളയാന്‍ കഴിയില്ല.

മേയ് 15 ന് ശേഷം കര്‍ണാടകയില്‍ രൂപീകൃതമാകുന്ന സര്‍ക്കാരില്‍ നിന്ന് മലയാളികളുടെ പ്രതീക്ഷകള്‍ എന്തെല്ലാം ആണ്..ബെംഗളൂരുവില്‍ താമസിക്കുന്ന വിവിധതുറകളില്‍ നിന്നുള്ള മലയാളികള്‍ പ്രതികരിക്കുന്നു.

താഴെ ഫേസ്ബുക്ക്‌ കമന്റ്‌ ബോക്സില്‍ നിങ്ങള്‍ക്കും പ്രതികരിക്കാം;

പരിസ്ഥിതിക്ക് മുൻഗണന നൽകുന്ന ഒരു ഭരണകൂടം ഉയർന്നു വരട്ടെ.

വീണ്ടും ഒരു ഇലക്ഷൻ കാലം. മുദ്രാവാക്യം വിളികളും റാലികളും തകൃതിയായി നടക്കുമ്പോഴും ഈ ഇലക്ഷൻ എന്തു മാറ്റമാണ് ഇവിടെയുള്ള വലിയ വിഭാഗം മലയാളികൾക്ക് ഉണ്ടാക്കുക എന്നുള്ളത് ഇപ്പോഴും അവ്യക്തമാണ്. എന്നിരുന്നാൽപ്പോലും സുസ്‌ഥിര വികസനം ലക്ഷ്യം വെച്ചുള്ള ദിശാബോധം ഉള്ള ഭരണകൂടം വരണം എന്നുള്ളതാണ് എന്റെ ആഗ്രഹം. വികസനം നഗരങ്ങളിൽ ഒതുക്കാത്ത പരിസ്ഥിതിക്ക് മുൻഗണന നൽകുന്ന ഒരു ഭരണകൂടം ഉയർന്നു വരട്ടെ. മലിനീകരണ പ്രശ്നങ്ങളും ട്രാഫിക് പ്രശ്‌നങ്ങളും ഏതു ഗവണ്മെന്റ് വന്നാലും പരിഹരിക്കാൻ ആവുമോ എന്നറിയില്ല. എങ്കിൽ പോലും അതിനു ഒരു പരിധി വരെ പരിഹാരം കാണാൻ ദിശാബോധമുള്ള ഒരു ഭരണകൂടത്തിന് കഴിയും. ഫണ്ടുകൾ സമയത്തു ഉപയോഗിക്കാതെ ഇലക്ഷൻ അടുക്കുമ്പോൾ നാടടച്ചു വികസിപ്പിക്കാൻ ഉള്ള മുഴുവൻ റോഡുകളും നശിപ്പിക്കുന്ന പ്രവണത ഇനിയെങ്കിലും മാറേണ്ടിയിരിക്കുന്നു. മതത്തെയും ജാതിയെയും ദേശീയതയെയും പോലും വിൽപന ചാരക്കായി കാണുന്ന വോട്ടുബാങ്ക് രാഷ്ട്രീയത്തിന് ഒരറുതി ഉണ്ടാവുന്നതിലേക്കുള്ള ആദ്യ കാൽവെപ്പാക്കട്ടെ ഈ ഇലക്ഷൻ.

എല്ലാവർക്കും തുല്യ നീതി ഉറപ്പാക്കുന്ന ഒരു ഭരണകൂടം ഉയർന്നു വരട്ടെ എന്നു ആഗ്രഹിക്കുന്ന പലരിൽ ഒരാളായി ഞാനും.

അനൂപ്‌ തോമസ്‌

( ബിസിനസ്)

“തണൽമരം” എന്ന കൂട്ടായ്മയിലെ അംഗം.

 

കൊള്ളയും അഴിമതിയും എല്ലാം നാളത്തേക് ഓർമ്മകൾ മാത്രം ആകട്ടെ ..

ബാംഗ്ലൂരിൽ വന്നിട്ട് 3 വര്ഷം ആകുന്നു ..ജോലിസാധ്യതകൾ വളരെ നല്ലരീതിയിൽ ഈ നഗരത്തിൽ ഉള്ളത് കൊണ്ടാണ് ഞങ്ങളെ പോലെ കുറെ പേര് ഇവിടെ കുടിയേറുന്നത് ..അതിനു അനുസരിച്ചുള്ള സൗകര്യങ്ങൾ ഇപ്പോളത്തെ ഭരണകൂടം കൊഴപ്പമില്ലാതെ ഏർപ്പെടുത്തിയിട്ടുണ്ട് .. കൂടാതെ ഇവിടെ ജീവിതാശ്രയത്തിനു വരുന്ന മറുനാടികൾ ആയ എല്ലാവരെയും കർണാടക മക്കളെ പോലെ തന്നെ സംരക്ഷിക്കാനുള്ള ചുമതല വർഷംതോറും കൂടിവരികയാണ് .. കർണാടക ഗവണ്മെന്റ് ജനങ്ങളെ പ്രതിനിതീകരിച്ചു മുന്പോട് പോകണം എന്നാഗ്രഹിക്കുന്നു .. ജനങ്ങൾ ഏറ്റവും കൂടുതകൾ ആശ്രയിക്കുന്ന ഒന്നായ ഗതാഗത ആവിശ്യങ്ങൾ കൂടി കണക്കിലെടുത്താകട്ടെ അടുത്ത ഭരണം എന്നാഗ്രഹിക്കുന്നു ജനങ്ങളുടെ ആവിശ്യങ്ങൾ അറിഞ്ഞും ,പൊതുവികസനങ്ങൾക്കായ് പ്രവർത്തിക്കാൻ, മാറുന്ന ഭരണ വ്യവസ്ഥക് കഴിയട്ടെ എന്ന് ആശംസിക്കുന്നു ..
കൊള്ളയും അഴിമതിയും എല്ലാം നാളത്തേക് ഓർമ്മകൾ മാത്രം ആകട്ടെ ..അഴുക്കു കൂമ്ബാരങ്ങള് നിറഞ്ഞു പോകാതിരിക്കട്ടെ ..ഇന്നത്തെ കുഞ്ഞുങ്ങൾ നാളത്തെ പ്രതീക്ഷികൾ ആകുന്നു എന്ന് ഉണ്ടല്ലോ ..എല്ലാ കുഞ്ഞുങ്ങൾക്കും വിദ്യാഭ്യാസം ,സ്ത്രീ സംരക്ഷണം ,ജാതിമത ഭേദ വ്യവസ്ഥിതി ,എന്നിവ ഒകെ പ്രാവർത്തികമാക്കുന്ന ഭരണകൂടം സ്വപ്നം കാണുകയാണ് ..

അശ്വതി

റേഡിയോ ഗ്രാഫര്‍ ,മണിപ്പാല്‍ ഹോസ്പിറ്റല്‍.

ഏതൊരു സർക്കാരാണങ്കിലും വികസനമായിരിക്കും ലക്ഷ്യം

കര്‍ണാടകയില്‍  ഇനി വരാൻ പോകുന്ന സർക്കാരിനെ കുറിച്ചുള്ള പ്രതീക്ഷയും ആഗ്രഹവുമാണ് വിഷയം .. പ്രതീക്ഷ എന്നതിന് നമ്മൾക്ക് ഒരു അളവുണ്ട് ,പക്ഷേ ആഗ്രഹത്തിന് അതിർവരമ്പുകളില്ലല്ലോ ,അതു കൊണ്ട് എന്റെ ആഗ്രഹം ഞാൻ പറയാം .

പൊടിയും പുകയും ശബ്ദമലിനീകരണവും മേൽപ്പാലങ്ങളും അടിപ്പാതകളും കോൺക്രീറ്റ് സൗധങ്ങളുമില്ലാത്ത 25 വർഷത്തിന് മുമ്പുള്ള വാക പൂക്കൾ വീണു കിടക്കുന്ന പാതകളും നിറഞ്ഞ് കിടക്കുന്ന ശുദ്ധജല തടാകങ്ങളും മുന്തിരി തോട്ടങ്ങളും ചോളവും റാഗിയും വിളത്ത് കിടക്കുന്ന പാടങ്ങളും പൊതുമേഖലാ സ്ഥാപനങ്ങളും അവയുടെ കോട്ടേഴ്സുകളും സമാധാനപ്രിയരായ മനുഷ്യരും വീണ്ടും അങ്ങനൊരു നഗരമാണ് ഞാൻ ആഗ്രഹിക്കുന്നത് .

അടുത്തത് വരുന്നത് ഏതൊരു സർക്കാരാണങ്കിലും വികസനമായിരിക്കും ലക്ഷ്യം ,വികസനത്തിലൂടെ നമുക്ക് നഷ്ടപ്പെടുന്നത് ഒരു നാടിന്റെ നമ്മകളാണ് ..

ബീനോ ശിവദാസ്‌

(ബിസിനസ്)

 

പൊതുഗതാഗതം നന്നാക്കുക..

ബാംഗ്ലൂർ ഒരു ഐ ടി സിറ്റി  ആണ് എങ്കിലും ലോകത്തേ മറ്റു സിറ്റി കളം ആയി തട്ടിച്ചു നോക്കുമ്പോൾ പരിതാപകരമാണ്, പ്രത്യേകിച്ച് മാറാത്തഹള്ളി,വൈറ്റ് ഫീല്‍ഡ്,ഇലക്ട്രോണിക് സിറ്റി മേഖലകൾ, കുടിവെള്ളം, വൈദ്യുതി ,പൊതുഗതാഗതം ,മാലിന്യ നിർമാർജനം എന്നിവ പരിതാപകരം ആണ്. പഴയ ബാംഗ്ലൂരിൽ കുറച്ചു ഭേദം ആണ്

പുതിയ സര്‍ക്കാര്‍  ചെയ്യേണ്ട കാര്യങ്ങൾ ,1) പൊതുഗതാഗതം നന്നാക്കുക 2) 99% ഫ്ലാറ്റുകൾ നിർമിച്ചത്     plan Violate ചെയ്തിട്ട് ആണ് ,അത് ആകമ സംക്രമ വഴി OC ,A കാത്ത എന്നിവ ഇഷ്യൂ  ചെയ്യുക 3) റോഡ് കയ്യേറ്റം ഒഴിപ്പിച്ച് വീതി കൂട്ടുക 4) മാറാത്തഹള്ളി , എച് എസ് ആര്‍ ലേ ഔട്ട്‌  എന്നീ സ്ഥലങ്ങളില്‍ ബി എം ടി സി ശാന്തി നഗര്‍ മോഡല്‍ ബസ്‌ സ്റ്റാന്റ്കള്‍  ഉണ്ടാക്കുക.4) സര്‍ക്കാര്‍ സര്‍വീസുകള്‍ കൂടുതല്‍ ഓണ്‍ലൈന്‍ ആക്കി കൈക്കൂലി ഇല്ലാതാക്കുക 5) എല്ലാ സ്ഥലത്തും കാവേരി വെള്ളം കൊടുത്ത് വാട്ടർ ടാങ്കർ മാഫിയയുടെ ചൂഷണം തടയുക

ബാംഗ്ലൂരിന് അനുകരിക്കാവുന്ന രണ്ട് മോഡലുകൾ  ബി ആര്‍ ടി എസ് അഹമ്മദബാദ്  ,മാലിന്യ സംസ്കരണം സൂറത്ത്

ദിലീപ് മുതുമന.

സോലുഷന്‍ കൺസൽട്ടന്റ്

 

സമാധാനപരമായ ഒരു തെരെഞ്ഞെടുപ്പ് ആയിരിക്കട്ടെ..

ഞാൻ ബാംഗ്ലൂരിൽ നെലമംഗള എന്ന സ്ഥലത്തു താമസിക്കുന്നു.. .ഒരു തെരഞ്ഞെടുപ്പിൽ നമ്മൾ തെരഞ്ഞെടുക്കേണ്ടത് ജനസമ്മതനായ ഒരു സ്ഥാനാര്‍ഥി ആയിരിക്കണം.

ആ ആൾ ജനങ്ങളുടെ ആവശ്യങ്ങളും ആ നാടിന്റെ ആവശ്യങ്ങളും അറിഞ്ഞു പ്രവർത്തിക്കുന്ന ആൾ ആയിരിക്കണം ചതിയൊ വഞ്ചനയോ ഇല്ലാത്ത ഒരു തെരെഞ്ഞെടുപ്പ് കാണാനാണ് ജനങ്ങൾ ആഗ്രഹിക്കുന്നത്.. അങ്ങനെ നേരായ മാർഗ്ഗത്തിലൂടെയുള്ള തികച്ചും സമാധാനപരമായ ഒരു തെരെഞ്ഞെടുപ്പ് ആയിരിക്കട്ടെ..

ഐറിൻ

(അധ്യാപിക)

 

ഇടക്എടക്കുള്ള അറ്റകുറ്റപണികൾ അവസാനിപ്പിക്കണം

ബാംഗ്ലൂർ ഈസ് എ റോക്കിങ് സിറ്റി.. ഏതൊരു മലയാളീകളുടെയും സ്വപ്നമാണ് ബാംഗ്ലൂർ ലൈഫ്. അതുകൊണ്ടു തന്നെ അവിടത്തെ ഇലക്ഷന് ഞങ്ങൾ എല്ലാവരും ഉറ്റുനോക്കുന്ന ഒന്നാണ്.
42% എയർ polluted ആയ നമ്മടെ ബാംഗ്ലൂർ 17% ശതമാനം കാരണം റോഡിലെ അറ്റ കുറ്റ പണി മാത്രമാണ് എന്നതിൽ വിഷമമുണ്ട്. ഡെവലപ്പ്മെന്റ് എന്ന പേരിൽ ഇതുണ്ടാക്കുന്ന  മലിനീകരണവും  ട്രാഫിക്‌ ജാമും  മനുഷ്യരെ നട്ടതിരിക്കുന്ന കാഴ്ച്ചകൾ സഹജമാണ്. ഒരു നാടിന്റെ നട്ടെല്ലാണ് നല്ല സുഗമമായ യാത്ര സംവിധാനം. ഈ വട്ടത്തെ എലെക്ഷനിൽ എല്ലാ മണ്ഡലത്തിലും  ഇതിനൊരു മാറ്റം ഞങ്ങൾ ഉറ്റുനോക്കുന്നു. ഇടക്എടക്കുള്ള അറ്റകുറ്റപണികൾ അവസാനിപ്പിക്കണം ഡെവലപ്പ്മെന്റ് എന്നപേരിൽ മനുഷ്യനെ നടംതിരിപികുന്ന ബാംഗ്ലൂർ ലൈഫ് മടുപ്പിക്കുന്ന ബസിലോ കാർ യാത്രയിലോ ഗിയര് ഇട്ടു നശിക്കുന്ന സ്കൂട്ടറിലൊക്കെ ആണ് ഞങ്ങളിപ്പോ ആസ്വദിക്കുന്നത് !
പുതിയ മാറ്റത്തിന് ആവട്ടെ ഈ എലെക്ഷൻ !
#polltoall,

രാഹുല്‍ സി രാജന്‍

(ആര്‍ട്ട്‌ ലീഡ്)

 

മൊബൈലോ ബൈക്കോ മോഷണം പോയാല്‍ എഫ് ഐ ആര്‍ എഴുതുന്നതിന് കൂടി നമ്മള്‍ കൈക്കൂലി കൊടുക്കണം.

ട്രാഫിക് പ്രശ്നം,സ്ഥലവും റിയല്‍ എസ്റ്റേറ്റ്‌ മായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍

റോഡ്‌ വികസനത്തില്‍ കൂടുതല്‍ ശ്രദ്ധഊന്നനം പ്രത്യേകിച്ചു സില്‍ക്ക് ബോര്‍ഡ് ,കെ ആര്‍ പുരം.

റിയല്‍ എസ്റ്റേറ്റ്‌ വിഷയങ്ങളില്‍ ജനങ്ങള്‍ക്ക്‌ കൂടുതല്‍ അവബോധം ആവശ്യമാണ്,മാത്രമല്ല ഒരു മൊബൈലോ ബൈക്കോ മോഷണം പോയാല്‍ എഫ് ഐ ആര്‍ എഴുതുന്നതിന് കൂടി നമ്മള്‍ കൈക്കൂലി കൊടുക്കണം.എല്ലാവരും എന്‍ ആര്‍ ഐ കളോട് ഇന്ത്യയില്‍ നിക്ഷേപിക്കാന്‍ പറയും,എന്നാല്‍ അത്രയും സുഖകരമല്ല ഇവിടുത്തെ കാര്യങ്ങള്‍.

സ്ഥലവും അപ്പാര്‍ട്ട്മെന്റുകളും പലപ്പോഴും തെറ്റായ രേഖകള്‍ കാണിച്ചു ജനങ്ങളെ ചതിക്കുഴിയില്‍ വീഴ്തുന്നുണ്ട്.

ആത്മാര്‍ഥമായി ജോലി ചെയ്യുന്ന എല്ലാ സര്‍ക്കാര്‍ ഉദ്യോഗസ്ഥരെയും നമ്മള്‍ സല്യൂട്ട് ചെയ്യുന്നു.

രാജീവ്‌

(ട്രാവല്‍ ആന്‍ഡ്‌ ടൂറിസം ഇന്റസ്ട്രി)

 

ഏറ്റവും കൂടുതൽ തോന്നിയിട്ടുള്ളത് ട്രാഫിക്‌ ബ്ലോക്ക്‌

ഇവിടെ വന്നിട്ട് അധികം ആയിട്ടില്ല,, എന്നാലും നല്ല ഒരു സ്ഥലം ആണ് ബാംഗ്ലൂർ,, എന്നെ പോലെ ഉള്ള ഒരുപാട് പേരുടെ വയറും മനസും നിറക്കുന്ന ഒരു ഇടം,, ഇവിടെ ആര് ജയിച്ചാലും നല്ലത് ചെയുക,, ഏറ്റവും കൂടുതൽ തോന്നിയിട്ടുള്ളത് ട്രാഫിക്‌ ബ്ലോക്ക്‌  അതിനു ഒരു സൊല്യൂഷൻ,, പിന്നെ ഏത് സർക്കാർ ആണെങ്കിലും ഇവിടെ കുറെ അനാഥ ജന്മങ്ങൾ ഉണ്ട് അവർക്കു കൂടി ഒരു ഉറങ്ങാൻ ഉള്ള ഉള്ള അവസരം ഉണ്ടാകുവാണേൽ നന്നായിരിക്കും,, അതിനു ഞങ്ങൾ മലയാളികൽ ആയ എല്ലാവരുടെയും സപ്പോർട്ട് ഉണ്ടാവും,, ഇത്ര ഒക്കെ ഒള്ളു എല്ലാവർക്കും വിജയാശംസകൾ.

സൂരജ് മേനോൻ
(ബിസിനസ്)

 

ആരോഗ്യ രംഗത്ത് ഇനിയും മാറ്റങ്ങൾ വരുത്തുക

ഈ ഇലക്ഷനിൽ വരുന്നത് ഏത് പാർട്ടി ആണേലും ജനങ്ങളുടെ ആവശ്യങ്ങൾ മനസിലാക്കി പ്രവർത്തിക്കുന്ന ഒരു ഗവർമെന്റ് ആയിരിക്കണം, റോഡ്‌, വെള്ളം, ഇലക്ട്രിസിറ്റി, ജനങ്ങളുടെ സംരക്ഷണം അങ്ങനെ, പിന്നെ വ്യവസായം വളർത്തുവാൻ ചെറുകിട കച്ചവടക്കാർക്ക് ഉപകാരപ്പെടുന്ന കാര്യങ്ങൾ ചെയ്യുക, ആരോഗ്യ രംഗത്ത് ഇനിയും മാറ്റങ്ങൾ വരുത്തുക, സ്വകാര്യ ആശുപത്രികളുടെ പിടിച്ചുപറിക്കെതിരെ നിയമങ്ങൾ കൊണ്ടുവരുക, ആരു വന്നാലും അവർക്ക് എല്ലാ ഭാവുകങ്ങളും നേരുന്നു,

എന്ന്
ഷിജു ആന്റണി
(ബിസിനസ്)

 

എല്ലാ മനുഷ്യർക്കും തുല്യ നീതി നടപ്പാക്കാൻ കഴിയുന്ന ഒരു ഭരണ പക്ഷം ഉയർന്നു വരട്ടെ.

10 വർഷമായി IT പ്രൊഫഷണൽ ആയി ബാംഗ്ലൂർ ജീവിതം തുടങ്ങിയിട്ട്. മുൻപുള്ളതിനെക്കാൾ വ്യത്യസ്തമായ ഒരു ഇലക്ഷൻ ആണ് കർണാടക നേരിടാൻ പോകുന്നത്. ജാതി മത വർഗ സമവാക്യങ്ങളിൽ നിന്നും മാറി നല്ല സാരഥികൾ ജയിച്ചു വരാൻ ആണ് ആഗ്രഹം. ഈ തിരഞ്ഞെടുപ്പോട് കൂടി ഇവിടെ ഉള്ള വ്യവസ്ഥിതി മുഴുവാനായി മാറും എന്ന പ്രതീക്ഷ ഇല്ല. കൈക്കൂലിയും അഴിമതിയും പൂർണമായി തുടച്ചു നീക്കപ്പെടും എന്നുള്ള വ്യാമോഹം ഇല്ലെങ്കിൽ പോലും ഇന്നിനെക്കാൾ നല്ലൊരു നാളെ എന്ന മോഹം മാത്രം. ജാതി മേലാളന്മാരുടെയും ദശ കോടീശ്വരന്മാരുടെയും കയ്യിലെ കളിപ്പാവകൾ ആവാത്ത, വികസനമെന്നാൽ വലിയ കെട്ടിടങ്ങളാണ് എന്നുള്ള ചിന്താഗതി ഇല്ലാത്ത, എല്ലാ മനുഷ്യർക്കും തുല്യ നീതി നടപ്പാക്കാൻ കഴിയുന്ന ഒരു ഭരണ പക്ഷം ഉയർന്നു വരട്ടെ. പ്രതീക്ഷകൾ ആണല്ലോ നമ്മെ മുന്നോട്ടു നയിക്കുന്നത്. പ്രചാരണ വാഹനങ്ങളുടെയും വാദ്യ ഘോഷങ്ങളുടേയും മുഴക്കങ്ങൾ കേട്ട് ഒരു നല്ല നാളെയുടെ വരവിനായി കാത്തിരിക്കുന്നവരിൽ ഒരുവനായി ഞാനും.

ശരത് രാജ്
(നെറ്റ്‌വര്‍ക്ക് എഞ്ചിനീയര്‍,എച് പി.)

“തണൽമരം ” എന്ന കൂട്ടായ്മയിലെ അംഗം

 

നാടിനും നാട്ടുകാർക്കും നല്ലതു ചെയ്യുമെന്ന് കരുതുന്നവരെ തിരഞ്ഞെടുത്തു വിജയിപ്പിക്കുക

18 വർഷത്തിലേറെ ആയി ബാംഗ്ലൂർ സ്ഥിര താമസം…നാട്ടിൽ ചാലക്കുടി .. ന്റെ ഒഫിഷ്യൽ നെയിം അശ്വതി ജിബി എന്നാണ്… ബാംഗ്ലൂർ രിൽ യെലഹങ്ക യിൽ ആണ് വീട്..   .. മല്ലു ദർബാർ എന്ന ഒരു ലക്ഷത്തിലധികം കൂട്ടുകാരുള്ള ഫേസ്ബുക് സൗഹൃദ ഗ്രൂപ്പിന്റെ മോഡറേറ്റർ കൂടെ യാണ് ഞാൻ… ബാംഗ്ലൂർ ഇലക്ഷന് അടുത്ത് എത്തിയ സാഹചര്യത്തിൽ ഒരു സാധാരണന പൗരനായി നിന്നും കൊണ്ട് എൻറെ ചില അഭിപ്രായങ്ങൾ ഞാൻ ഇവിടെ കുറിക്കുന്നു… ഭരിച്ചിരുന്ന സർക്കാരും ഭരിക്കുന്ന സർക്കാരും ഭരിക്കാനിരിക്കുന്ന സർക്കാരും സാധാരണ ജനങ്ങളെ ബുദ്ധിമുട്ടിക്കുകയല്ലാതെ വേറെന്താണ് ചെയ്തിട്ടുള്ളത്.. രാക്ഷ്ട്രീയക്കാരുടെ പോക്കറ്റ് വീർപ്പിക്കുക എന്ന ലക്ഷ്യത്തോടെ അല്ലാതെ ആരും അധികാരത്തിൽ ഇരിക്കാൻ വരുന്നില്ല… ഈ ഇലക്ഷന് കഴിഞ്ഞു പോയാൽ അടുത്ത ഇലക്ഷന് പൊന്തുന്ന ഇവർ ശരിക്കും പൈസ എറിഞ്ഞു സാധാരണ ക്കാരന്റെ മൗലിക അവകാശത്തെ വിലക്കു വാങ്ങുകയാണ് ചെയ്യുന്നത്…

കൊല്ലങ്ങളായി ടാർ ഇടാത്ത റോഡുകൾ പെട്ടന്നോടിച്ചു ടാർ ഇടുക,, വെള്ളമില്ലാത്ത വീടുകളുലേക്ക് ടാങ്കറുകൾ എത്തിച്ചു കൊടുക്കുക, വേണമെങ്കിൽ നേരിട്ട് വന്നു സേഫ്റ്റി ടാങ്ക് വരെ ക്ലീൻ ആക്കി കൊടുക്കുന്ന ചില മത്സരാത്ഥികൾ. ഇലക്ഷന് കഴിഞ്ഞാൽ മഷി ഇട്ടു നോക്കിയാൽ പോലും പിന്നെ അവരെ കാണാൻ കഴിയില്ല.. അഞ്ഞുറിനും ആയിരത്തിനും വോട്ടുകൾ വില പേശി പോകുന്നു.. വിദ്യാഭാസമില്ലാത്ത പാവപെട്ട ചില ജനങ്ങൾ ഒരു നേരത്തെ മൃഷ്ടാന്ന ഭോജനത്തിനു വേണ്ടി രാക്ഷ്ട്രീയ ക്കാരുടെ ഇരകളാകുന്നു..കച്ചവട രാക്ഷ്ട്രീയം ഇനിയും മാറേണ്ടിയിരിക്കുന്നു… വിദ്യാഭ്യാസമില്ലത്ത വയസ്സായായവരെ ഗുരു സ്ഥാനത്തു നിർത്തി വിവരവും വിദ്യാഭ്യാസവുമുള്ള ജനങ്ങളെ ദ്രോഹിക്കാത്ത ജനങ്ങൾക്കു വേണ്ടി ശബ്ദമുയര്ത്തുന്ന പുതിയ തലമുറയെ ആണ് നമ്മുക്ക് ഭാവിയിലേക്ക് ആവശ്യം വരുന്നത്… വോട്ട് നമ്മുടെ മൗലിക അവകാശമാണ് നിസാര പൈസക്ക് വേണ്ടി അത് മറിച്ചു വിൽക്കാതെ നാടിനും നാട്ടുകാർക്കും നല്ലതു ചെയ്യുമെന്ന് കരുതുന്നവരെ തിരഞ്ഞെടുത്തു വിജയിപ്പിക്കുക… നന്ദി.

ശ്രീ ദുർഗ്ഗ.

സ്റ്റുഡന്റ് കന്‍സല്‍ടന്റ്റ്

(ബ്രിന്ദാവൻ കോളേജ് ഓഫ് എഞ്ചിനീയറിംഗ് ഇൽ ഇൻഫർമേഷൻ ടെക്നോളജി ഡിപ്പാർട്മെന്റ്)

 

ഒരു മതേതര  സര്‍ക്കാര്‍ ആയിരിക്കണം അടുത്തതായി കര്‍ണാടകയില്‍ വരേണ്ടത്.

നമ്മള്‍ എന്ത് കഴിക്കണം എന്ന് തീരുമാനിക്കാന്‍ ഉള്ള അവകാശം നമുക്ക് വേണം,ഭക്ഷണ സ്വാതന്ത്ര്യത്തിലും ഇഷ്ടമുള്ള വസ്ത്രം ധരിക്കാനുള്ള അവകാശത്തിലും ഇടപെടാത്ത ഒരു മതേതര  സര്‍ക്കാര്‍ ആയിരിക്കണം അടുത്തതായി കര്‍ണാടകയില്‍ വരേണ്ടത്.

പിന്നെ സ്വാഭാവികമായും ട്രാഫിക് തന്നെയാണ് നഗരത്തിലെ പ്രധാന പ്രശ്നം,ആളുകളുടെ വിലപ്പെട്ട സമയം റോഡില്‍ ചിലവഴിക്കേണ്ടി വരുന്നത് ഒരു നീതി നിഷേധമാണ്,അതിനൊരു സോലുഷന്‍ ഉടനടി ആവശ്യമാണ്.

നിരവധി തടാകങ്ങളാല്‍ അനുഗ്രഹീത മായ നഗരത്തില്‍ ഇപ്പോഴും ശുദ്ധജല ലഭ്യത കുറവാണ് എന്നതില്‍ നിന്ന് തന്നെ ഒരു കാര്യം മനസിലാക്കാം തടാകങ്ങളെ എല്ലാം നമ്മള്‍ മലിനമാക്കി കഴിഞ്ഞിരിക്കുന്നു,കുറെയധികം നികത്തുകയും ചെയ്തിരിക്കുന്നു.ഇതിനെ എല്ലാം നേരിടാന്‍ കഴിവുള്ള ഇച്ചശക്തിയുള്ള ഒരു സര്‍ക്കാര്‍ ആണ് അടുത്തതായി കര്‍ണാടകയില്‍ വരേണ്ടത്.

ഉമര്‍ ഉള്‍ ഫാറൂക്ക്

(ബിസിനസ്)

 

ഗതാഗതക്കുരുക്കുകൾക്കുള്ള ശാശ്വത പരിഹാരം

വരാനിരിക്കുന്ന മെയ് 12 ലെ ഇലക്ഷനിൽ ജയിച്ചു വരുന്ന സർക്കാരിൽ നിന്നും പ്രതീക്ഷിക്കുന്ന ചില കാര്യങ്ങൾ

1.ബാംഗ്ലൂരിലെ ജനജീവിതം ദു:സ്സഹമാക്കുന്ന ഗതാഗതക്കുരുക്കുകൾക്കുള്ള ശാശ്വത പരിഹാരം

2.മലയാളികളടക്കമുള്ള അന്യസംസ്ഥാനക്കാർ നേരിടേണ്ടി വരുന്ന അന്തർ സംസ്ഥാന പ്രൈവറ്റ് ബസ്സുകളുടെ കഴുത്തറപ്പൻ നിരക്കുകൾക്കു മേലുള്ള നിയന്ത്രണവും ഏകീകരണവും

വിനയ ദാസ്‌

(സീനിയര്‍ റിസേര്‍ച് ആന്‍ഡ്‌ ഡെവലപ്പ്മെന്റ് എക്സിക്യൂട്ടീവ്

ആര്‍ ബീ സ്ട്രക് ചര്‍ പ്രൈവറ്റ് ലിമിറ്റഡ്)

(മീഡിയ കണ്‍വീനെര്‍ ,ബി എം എഫ് ചാരിറ്റബിള്‍ ട്രസ്റ്റ്‌)

 

ഭിക്ഷക്കാരെ കാൾ കഷ്ടം. ഇവിടത്തെ നിയമപാലകർ.

ബാംഗ്ലൂർ എന്നത് എല്ലാർക്കും ഒരു സ്വപ്ന നഗരം ആണ്… ഇവിടെ എല്ലാം നല്ലത് തന്നെ പക്ഷേ ഇവിടത്തെ നിയമപാലകർ വെറും കഷ്ടം തന്നെ…. പലപ്പോഴും ഞാൻ നേരിൽ കണ്ടിട്ടുള്ള കാര്യം ആണ്…. അന്നത്തിനു വേണ്ടി രാത്രി ഉറക്കം ഒഴിച്ച് റോഡ് സൈഡിൽ സൈക്കിളിൽ ചായ വിക്കാൻ വരുന്നവന്റെ കയ്യിൽ നിന്ന് വരെ ഹഫ്ത വാങ്ങുന്നവൻ. ഒരു ഹെൽമെറ്റ്‌ വച്ചില്ലെങ്കിൽ 50 രൂപ കൊടുത്താൽ ഊരി പോകാം…. നഗരത്തിലെ ഓരോ കടക്കാരും കൊടുക്കുന്ന ദിവസ പിരിവു വേറെ…. കാശിനു മുന്നിൽ എല്ലാ നിയമങ്ങളും കാറ്റിൽ പറത്തുന്ന ഈ വ്യെവസ്ഥിതിക്ക്‌ പുതിയ സർക്കാരിലൂടെയെങ്കിലും ഒരു മാറ്റാം വരട്ടെ എന്ന് ആഗ്രഹിക്കുന്ന ഒരു പാവം ബാംഗ്ലൂർ മലയാളി.

ഷിരന്‍ ഇബ്രാഹിം

(ബിസിനെസ് അനലിസ്റ്റ്)

 

 ബെംഗളൂരു മലയാളികളുടെ പ്രശ്നങ്ങളിൽ ഇടപെടാൻ ബെംഗളൂരു വാർത്ത എന്നും മുന്നിൽ തന്നെയുണ്ട്.

താഴെ നിങ്ങള്‍ക്കും പ്രതികരിക്കാം,ലഭ്യമായ എല്ലാ പ്രതികരണങ്ങളും ക്രോഡീകരിച്ച് ,മൊഴിമാറ്റം ചെയ്തതിന് ശേഷം അടുത്ത വരുന്ന സര്‍ക്കാരിന് ഞങ്ങള്‍ ഒരു നിവേദനമായി സമര്‍പ്പിക്കുന്നതാണ്.

എല്ലാ വായനക്കാരുടെയും രാഷ്ട്രീയത്തിന് അതീതമായ പ്രതികരണങ്ങള്‍ പ്രതീക്ഷിക്കുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Leave a Comment

Click Here to Follow Us