ബെംഗലൂരു: നന്ദി ഹില്‍സ് കാണാന്‍ ഇറങ്ങിയ ദമ്പതികള്‍ക്ക് അപ്രതീക്ഷിതമായി സംഭവിച്ച ദുരന്തം സന്ദര്‍ശകര്‍ക്ക് ആകെ ഞെട്ടലുളവാക്കി ..53 കാരനായ ഹസന്‍ സ്വദേശികളായ മനോജ് കുമാര്‍ , ഭാര്യ സുനിത (50) എന്നിവര്‍ ഇന്നലെ വൈകുന്നേരം 4.30 ഓടെ ബന്ധുക്കളെ സന്ദര്‍ശിച്ച ശേഷം സമീപമുള്ള നന്ദി ഹില്‍സിലേക്ക് തിരിക്കുന്നത് …!
മലമുകളിലുള്ള സ്ഥലത്ത് സമയം ചിലവഴിച്ച ശേഷം തിരികെ ഇറങ്ങാന്‍ നോക്കുമ്പോള്‍ ചെരുപ്പ് തെന്നി നീങ്ങി …തുടര്‍ന്ന്‍ മനോജിന്റെ സഹായത്തോടെ ചെരുപ്പ് കൈപ്പിടിയിലോതുക്കാന്‍ ശ്രമിക്കുമ്പോഴാണ് കാല്‍ വഴുതി സുനിത 350 ഫീറ്റ് താഴേയ്ക്ക് നിലം പതിക്കുന്നത് …ഭാര്യയുടെ കൈകളില്‍ പിടി ലഭിച്ചു വലിച്ചു കയറ്റാന്‍ ശ്രമിചെങ്കിലും മനോജ് കുമാറിനും നില തെറ്റി ….ഇരുവരും കൊക്കയിലേക്ക് ഊര്‍ന്നു പതിച്ചുവെങ്കിലും മനോജ് പരിക്കുകളോടെ പാറയിടുക്കില്‍ കുടുങ്ങി കിടന്നു ..സംഭവം നടക്കുന്ന സമയം ഏകദേശം 6 മണി കഴിഞ്ഞിരുന്നു ..സമീപ പ്രദേശങ്ങളില്‍ ആരും ഉണ്ടായിരുന്നില്ല എന്ന കാരണം കൊണ്ടും ഇരുവരുടെയും നിലവിളി ആര്‍ക്കും ശ്രവിക്കാന്‍ കഴിഞ്ഞില്ല ..പാറയില്‍ ഇടിച്ചു രക്തം വാര്‍ന്ന മനോജ് ഏകദേശം മൂന്നു മണിക്കൂറോളം സംഭവ സ്ഥലത്ത് തന്നെ ബോധ രഹിതനായി കിടന്നു ..തുടര്‍ന്ന്‍ 9 മണിയോടെ ആണ് സമീപമുള്ള ഹോട്ടല്‍ ജീവനക്കാരെ വിവരമറിയിച്ചത് ..ശേഷം പോലീസ് എത്തി .. ഇന്നലെ പുലര്‍ച്ചയോടെ ഡ്രോണ്‍ ക്യാമറ ഉപയോഗിച്ചുള്ള തിരച്ചിലില്‍ സുനിതയുടെ മൃതദേഹം കണ്ടെത്തുകയായിരുന്നു …സംഭവത്തില്‍ മറ്റു ദുരൂഹത ഇല്ലെന്നു പോലീസ് പറഞ്ഞു ….
നന്ദി ഹില്‍സ് പരിസരങ്ങളില്‍ ഒരിടയ്ക്ക് ആത്മഹത്യയടക്കമുള്ള നിരവധി അപകടങ്ങള്‍ ഉണ്ടാവാറുണ്ടായിരുന്നു ..ശേഷം സന്ധ്യ മയങ്ങുന്നതോടെ സന്ദര്‍ശനം പോലീസ് നിരോധിച്ചിരുന്നു …