നഗര പരിധിയില്‍ കവര്‍ച്ചകള്‍ തുടര്‍കഥയാവുന്നു ,നിഷ്ക്രിയരായി പോലീസും , സമയം ചോദിക്കാനെന്ന വ്യാജേന ബൈക്കിലെത്തിയ സംഘം വൃദ്ധ ദമ്പതികളെ ആക്രമിച്ചു തട്ടിയെടുത്തത് അഞ്ചു പവന്‍ …

ബെംഗലൂരു : ജെ പി നഗറില്‍ കഴിഞ്ഞ ദിവസങ്ങളില്‍ സംഭവിച്ച മാല പൊട്ടിക്കല്‍ കേസുകള്‍ക്ക് പുറമേ നഗരത്തില്‍ പലയിടങ്ങളിലും ഇത്തരം കവര്‍ച്ചാ സംഘങ്ങള്‍ സ്വൈര്യ വിഹാരം നടത്തുകയാണ് ..കഴിഞ്ഞ ഞായറാഴ്ച വിജയ നഗര്‍ നാഗര്‍ ഭാവി ,വിനായക ലേ ഔട്ടിലായിരുന്നു കേസിന് ആസ്പദമായ സംഭവം അരങ്ങേറുന്നത് .. ബംഗ്ലൂര്‍ ലോ കോളേജ് റിട്ടയര്‍ പ്രൊഫസറായ വെങ്കട ദാസപ്പയെയും പത്നി പ്രേമയേയുമാണ് ബൈക്കിലെത്തിയ സംഘം ആക്രമിച്ചു അഞ്ചു പവനോളം വരുന്ന സ്വര്‍ണ്ണ മാല കവര്‍ന്നത് …അത്താഴം കഴിഞ്ഞു ഇരുവരും വളര്‍ത്തു നായയും കൂട്ടി നടക്കാനിറങ്ങിയ സമയമായിരുന്നു ബൈക്കിലെത്തിയ മോഷ്ടക്കാള്‍ സമയം ചോദിച്ചു അടുത്ത് കൂടിയത് ..സമയം ഏകദേശം പത്തര മണി കഴിഞ്ഞിരുന്നു ..എന്നാല്‍ ഇടപെടലുകളില്‍ സംശയം തോന്നാതിരുന്ന ദമ്പതികള്‍ തങ്ങളുടെ പക്കല്‍ വാച്ചില്ല എന്ന് പറഞ്ഞു നീങ്ങിയെങ്കിലും പെട്ടെന്ന് തന്നെ മോഷ്ടാക്കള്‍ പ്രേമയുടെ മാലയില്‍ പിടി മുറുക്കി …ഇരുവരും ഉച്ചത്തില്‍ നിലവിളിക്കുകയും പ്രതിരോധിക്കാന്‍ ശ്രേമിക്കുകയും ചെയ്തെങ്കിലും ആയുധങ്ങള്‍ കാട്ടി ഇരുവരെയും കീഴ്പ്പെടുത്തുകയായിരുന്നു …അടയാളങ്ങള്‍ നല്‍കി പോലീസില്‍ പരാതി നല്‍കിയെങ്കിലും അടുത്തു വര്‍ദ്ധിച്ചു വരുന്ന ഇത്തരം നിരവധി കേസുകളില്‍ ഒന്നിലും തുമ്പ് കണ്ടെത്താന്‍ പോലീസിനു കഴിഞ്ഞിട്ടില്ല എന്നത് നിയമ പാലകരെ വന്‍ പ്രതിരോധത്തിലാക്കുന്നുണ്ട് ….
സാരമായി പരിക്കേറ്റ വെങ്കട ദാസപ്പയെ തുടര്‍ന്ന്‍ പോലീസ് എത്തി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു ….സമീപത്തെ സി സി ടി വി ദൃശ്യങ്ങള്‍ പരിശോധിച്ച് പ്രതികളെ പിടിക്കാന്‍ കഴിയുമെന്ന കണക്കുകൂട്ടലിലാണ് പോലീസ് ..സംഭവം നടന്ന അന്നേ ദിവസം തന്നെ പ്രദേശത്ത് മറ്റൊരു യുവതിയെയും , ബൈക്കിലെത്തിയ സംഘം ആക്രമിച്ചു മൊബൈല്‍ ഫോണും പേഴ്സും കവര്‍ന്നിരുന്നു …ജെ പി നഗറിലെ മോഷണ പരമ്പരകള്‍ക്ക് പുറമേ ഇപ്പോള്‍ നഗരത്തില്‍ ഇത്തരം സംഘങ്ങള്‍ വ്യാപകമാകുകയാണ് .നിരവധി മലയാളികള്‍ വസിക്കുന്ന നഗര പ്രദേശത്ത് മോഷ്ടാക്കള്‍ ലക്‌ഷ്യം വെയ്ക്കുന്നത് സ്ത്രീകളെയാണ് ..സമയമോ ,വഴിയോ ചോദിക്കാനെന്ന വ്യാജേന സംശയാസ്പദമായി ഇരുചക്ര വാഹനങ്ങളില്‍ അപരിചിതര്‍ സമീപിച്ചാല്‍ പ്രതികരിക്കാതെ നീങ്ങുക എന്നത് തന്നെയാണ് മുന്നിലുള്ള വഴിയെന്നു പോലീസ് സ്ത്രീകള്‍ക്ക് മുന്നറിയിപ്പ് നല്‍കുന്നു …..
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Leave a Comment

Click Here to Follow Us