ബെംഗളൂരു: അനധികൃത ട്രെക്കിങ് നടത്താനൊരുങ്ങിയ ട്രാവൽ പോർട്ടലിനെതിരെ നടപടി. കോലാർ ജില്ലയിലെ അന്തര വനമേഖലയിലേക്കാണ് കഴിഞ്ഞ ദിവസം 80 അംഗ സംഘം ട്രെക്കിങ്ങിന് എത്തിയത്. കാട്ടുതീ ഭീഷണി നിലനിൽക്കുന്ന സാഹചര്യത്തിൽ ഒരു മാസമായി കർണാടക വനംവകുപ്പ് ട്രെക്കിങ്ങിന് നിരോധനമേർപ്പെടുത്തിയിരുന്നു. ബെംഗളൂരുവിൽ നിന്നെത്തിയ സഞ്ചാരികളെ വനത്തിനുള്ളിലേക്കു പ്രവേശിക്കുന്നത് ജീവനക്കാർ തടഞ്ഞു.
ഓൺലൈൻ ടൂർ ഓപ്പറേറ്റർമാരായ ത്രില്ലോഫീലിയ എന്ന സ്ഥാപനത്തിന്റെ ഉടമകൾക്കെതിരെയാണ് കേസെടുത്തത്. കർണാടക ഇക്കോ ടൂറിസം ഡവലപ്മെന്റ് ബോർഡിന്റെ നിയന്ത്രണത്തിലുള്ള 11 ട്രെക്കിങ് പോയിന്റുകൾക്കാണ് വനംവകുപ്പ് അംഗീകാരം നൽകിയിരിക്കുന്നത്.