ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശില്‍ പതിനാറുകാരിയെ പീഡിപ്പിച്ച കേസിലും ജമ്മു കാശ്മീരിലെ കത്തുവ ജില്ലയില്‍ ക്രൂരമായി കൂട്ടബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട എട്ടുവയസുകാരിയുടെ സംഭവത്തിലും പ്രതികരണവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി.
ഇരുസംഭവത്തിലും ഇരയായ പെണ്‍കുട്ടികള്‍ക്ക് നീതി ലഭിക്കുമെന്ന് അദ്ദേഹം പറഞ്ഞു. കുറ്റവാളികള്‍ക്കെതിരെ ശക്തമായ നടപടി എടുക്കുമെന്ന് അറിയിച്ച പ്രധാനമന്ത്രി, പെണ്‍കുട്ടികള്‍ക്ക് എതിരെ ഉണ്ടാകുന്ന അതിക്രമം രാജ്യത്തിന് നാണക്കേടാണെന്നും വ്യക്തമാക്കി.
ഉത്തര്‍പ്രദേശിലെ ഉന്നാവില്‍ പതിനാറുകാരിയെ പീഡിപ്പിച്ചത് ബിജെപി നിയമസഭാംഗമാണ്. കാശ്മീരില്‍ എട്ടുവയസുകാരി ക്രൂരമായി കൂട്ടബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തിലും സംഘപരിവാര്‍ നേതാക്കന്മാര് ഉള്‍പ്പെട്ടിരുന്നു.
जिस तरह की घटनाएं हमने बीते दिनों में देखीं हैं, वो सामाजिक न्याय की अवधारणा को चुनौती देती हैं।
पिछले 2 दिनो से जो घटनाये चर्चा में है वो निश्चित रूप से किसी भी सभ्य समाज के लिये शर्मनाक है। एक समाज के रूप में, एक देश के रूप में हम सब इस के लिए शर्मसार है: PM— PMO India (@PMOIndia) April 13, 2018
സമാനതകളുള്ള രണ്ട് വ്യത്യസ്ഥ സംഭവങ്ങൾ മാധ്യമങ്ങള്‍ ചൂണ്ടിക്കാട്ടിയതിന് പിന്നാലെയാണ് അദേഹം പ്രതികരണവുമായി രംഗത്തെത്തിയത്.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.