വെള്ളിത്തിരയിൽ 20 വിജയവർഷങ്ങൾ പൂർത്തിയാക്കി ഐശ്വര്യ റായ്; ആശംസകളുമായി രേഖയും.

വെള്ളിത്തിരയിൽ 20 വിജയവർഷങ്ങൾ പൂർത്തിയാക്കി നമ്മുടെ സ്വന്തം ഐശ്വര്യ റായ്.  ഇരുവറിലൂടെ സിനിമാലോകത്ത് കാൽവച്ച ഐശ്വര്യയ്ക്ക് 44 വയസ്സായെങ്കിലും ഇന്നും താരറാണിമാരിൽ മുൻനിരയിൽ തന്നെയുണ്ട്.

1994ല്‍ ലോകസുന്ദരിപ്പട്ടം ജയിച്ചുവന്ന ഐശ്വര്യ 1997ല്‍ ആണ് സിനിമയില്‍ വന്നത്. അപ്പോള്‍ അവര്‍ക്ക് 23 വയസ്സായിരുന്നു.  രാജ്യാന്തര ചലച്ചിത്രമേളകളിലും അന്താരാഷ്‍ട്ര പരസ്യ ബ്രാൻഡുകളിലും മിന്നുംതാരമായി ഐശ്വര്യ റായ് ആഗോള പ്രശസ്‍തി നേടി. 2007-ല്‍  അഭിഷേക് ബച്ചനുമായുള്ള വിവാഹശേഷവും അഭിനയം ഐശ്വര്യ റായ് തുടര്‍ന്നു. ആരാധ്യക്ക് ജൻമം നല്‍‌കി അധികം വൈകാതെ ക്യാമറയ്‍‌ക്ക് മുന്നിലേക്ക്. നാല്‍‌പ്പത്തിനാലാം വയസ്സിലും യുവതാരങ്ങളെ പോലും പിന്തള്ളി ഐശ്വര്യ റായ് വെള്ളിത്തിരയില്‍ തുടരുന്നു. 20 വര്‍ഷം തികച്ച ഐശ്വര്യക്ക് ആശംസകൾ അറിയിച്ച് നടി രേഖ അടക്കമുള്ളവർ രംഗത്തെത്തി.

രേഖ അയച്ച കത്തില്‍ തുടക്കത്തില്‍ എന്‍റെ ഐശ്വര്യയ്ക്ക് എന്നും അവസാനം രേഖ മാ (അമ്മ രേഖ) എന്നുമാണ്‌ എഴുതിയിരുന്നത്.  അത്രയ്ക്ക് നല്ല ബന്ധമാണ്‌ ഐശ്വര്യയും രേഖയും തമ്മിലുള്ളത് എന്നാണ് കേള്‍വി.

രേഖയുടെ കത്തിന്‍റെ ചുരുക്ക രൂപം ഇങ്ങനെ ‘നീ ഒരു പുഴ പോലെയാണ്. എവിടെ പോകണമെന്ന് ആശിക്കുന്നുവോ അവിടെത്തെന്നെ ഒഴുകിയെത്തുന്നു. ഏറെ ദൂരം മുന്നോട്ടുപോയിക്കഴിഞ്ഞു. ഒരുപാട് പ്രതിസന്ധികള്‍ നേരിട്ടു. എന്നിട്ടും ഒരു ഫീനിക്സ് പക്ഷിയെ പോലെ ഉദിച്ചുയര്‍ന്നുവെന്നും’ എഴുതിയിട്ടുണ്ട്. രേഖയുടെ എഴുത്തില്‍ ഏറ്റവും ആകര്‍ഷിക്കപെട്ട വരി ‘ജീവിതത്തില്‍ നമ്മള്‍ എത്ര ശ്വാസം എടുത്തുവെന്നതല്ല മുഖ്യമെന്നും നമ്മുടെ ഓരോ ശ്വാസത്തിലും എന്തെല്ലാം ഓര്‍മ്മകള്‍ നമ്മള്‍ ഉണ്ടാക്കി’യെന്നതാണെന്നുമുള്ളതാണ്. മാത്രമല്ല ആരാധ്യയുടെ അമ്മ എന്നതാണ് നിങ്ങളുടെ ജീവിതത്തിലെ നല്ല കഥാപാത്രമെന്നും രേഖ പറഞ്ഞു. വെള്ളിത്തിരയില്‍‌ 20 വിജയവര്‍‌ഷം പിന്നിട്ട ഐശ്വര്യയെ വികാരനിര്‍‌ഭരമായ വാക്കുകളോടെയാണ് അതുല്യ നടി രേഖ അടയാളപ്പെടുത്തുന്നത്. മായാജാലം തുടരട്ടെയെന്നും ആഷിന് രേഖയുടെ സ്‍നേഹത്തില്‍‌ ചാലിച്ച കത്തില്‍ പറഞ്ഞിട്ടുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Leave a Comment

Click Here to Follow Us