വാഷിംഗ്ടണ്‍: ഉത്തരകൊറിയന്‍ ഏകാധിപതി കിം ദോംഗ് ഉന്നുമായുള്ള കൂടിക്കാഴ്ചയിലെ അപകടം തിരിച്ചറിയണമെന്ന് അമേരിക്കന്‍ സെനറ്റംഗം ഹിലരി ക്ലിന്റണ്. കിം ജോംഗ് ഉന്നുമായി ചര്‍ച്ച നടത്തുന്നതിന് അനുഭസ്ഥരായ നയതന്ത്രജ്ഞര്‍ വേണമെന്ന് ഹിലരി ക്ലിന്റണ് അഭിപ്രായപ്പെട്ടു.
കൂടിക്കാഴ്ചയിലെ അപകടങ്ങള്‍ ട്രംപ് ഭരണകൂടം തിരിച്ചറിയുന്നില്ലെന്നും ഹിലരി ക്ലിന്റണ് ആരോപിച്ചു. ഡച്ച് പത്രത്തിന് നല്കിയ അഭിമുഖത്തിലാണ് ഹിലരി ക്ലിന്റണിന്റെ അഭിപ്രായപ്രകടനം.
കിം ജോംഗ് ഉന്നുമായി ഉത്തരകൊറിയന്‍ ഭരണകൂടത്തിന് കൈവശമിരിക്കുന്ന ആണവായുധശേഖരത്തെക്കുറിച്ച് സംസാരിക്കുന്നതിന് അനുഭവസ്ഥരായ നയതന്ത്ര പ്രതിനിധികള്‍ ആവശ്യമാണ്. എന്നാല്‍ അമേരിക്കന്‍ സ്റ്റേറ്റ് ഡിപ്പാര്‍ട്മെന്റില്‍ നിന്ന് മികച്ച നയതന്ത്രജ്ഞര്‍ കൊഴിഞ്ഞുപോയിക്കൊണ്ടിരിക്കുകയാണ്. നയതന്ത്രജ്ഞരില്ലാതെ എങ്ങനെയാണ് നയതന്ത്ര ചര്‍ച്ചകള്‍ മുന്നോട്ടു കൊണ്ടു പോവുകയെന്ന് ഹിലരി ക്ലിന്റണ് ചോദിച്ചു.
കിം-ട്രംപ് കൂടിക്കാഴ്ചയെക്കുറിച്ച് ഐക്യരാഷ്ട്രസഭയിലെ മുന്‍ യു.എസ് അംബാസിഡര്‍ ആയിരുന്ന ബില്‍ റിച്ചാര്‍ഡ്സണിന്റെ വിമര്‍ശനത്തിന് പിറകെയാണ് ഹിലരി ക്ലിന്റണിന്റെ മുന്നറിയിപ്പും. കിം-ട്രംപ് കൂടിക്കാഴ്ച ഒരു റിയാലിറ്റി ടെലിവിഷന്‍ ഷോ അല്ലെന്നായിരുന്നു ബില്‍ റിച്ചാര്‍ഡ്സണിന്റെ വിമര്‍ശനം. വേണ്ടത്ര മുന്നൊരുക്കമില്ലാതെ ട്രംപ് കിം ജോംഗ് ഉന്നുമായി ചര്‍ച്ചയ്ക്ക് തയ്യാറാകുന്നതാണ് വിമര്‍ശനങ്ങള്‍ ക്ഷണിച്ചു വരുത്തുന്നത്.
വിനാശകാരികളായ ആണവായുധങ്ങള്‍ കൈവശം സൂക്ഷിക്കുകയും അമേരിക്കയെ നിരന്തരമായി ഭീഷണിപ്പെടുത്തുകയും ചെയ്യുന്ന ഉത്തരകൊറിയന്‍ ഏകാധിപതിയുമായുള്ള മുഖാമുഖം അത്യന്തം ഗൗരവുമുള്ളതാണെന്ന് ബില്‍ റിച്ചാര്ഡ്സണ് വ്യക്തമാക്കിയിരുന്നു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.