ബെംഗളൂരു : നമ്മ മെട്രോയിൽ ഏറ്റവും കുറവു യാത്രക്കാർ ആശ്രയിക്കുന്ന സ്റ്റേഷൻ പീനിയ ഇൻഡസ്ട്രി. ഏറ്റവും കൂടുതൽ യാത്രക്കാർ ആശ്രയിക്കുന്നതു മജസ്റ്റിക്കിലെ കെംപഗൗഡ ഇന്റർചേഞ്ച് സ്റ്റേഷന് ഗ്രീൻ ലൈനിൽ ഉൾപ്പെടുന്ന പീനിയ ഇൻഡസ്ട്രി സ്റ്റേഷനിൽ ആയിരത്തിൽ താഴെ യാത്രക്കാരാണു പതിവായി മെട്രോയെ ആശ്രയിക്കുന്നതെന്നു ബിഎംആർസിഎൽ പറയുന്നു.
കെഎസ്ആർടിസിയുടെ ബസവേശ്വര ബസ് ടെർമിനലിൽനിന്നു പീനിയ ഇൻഡസ്ട്രി സ്റ്റേഷനിലേക്ക് എത്താനുള്ള യാത്രാ സൗകര്യങ്ങളുടെ അപര്യാപ്തതയാണു യാത്രക്കാർ കുറയാൻ കാരണം. ബസ് ടെർമിനലിനേയും മെട്രോ സ്റ്റേഷനേയും ബന്ധിപ്പിച്ചു മേൽപ്പാലം നിർമിക്കാനുള്ള പദ്ധതി സാങ്കേതിക കുരുക്കിലുമാണ്.യാത്രക്കാരില്‍ മുന്‍പിലുള്ള മജസ്റ്റിക്കിലെ കെംപഗൗഡ ഇന്റർചേഞ്ച് സ്റ്റേഷനില്‍ പ്രതിദിനം 78000 മുതൽ ഒരു ലക്ഷം പേർ വരെ യാത്രക്കാരായുണ്ട്.
തൊട്ടുപിന്നിൽ ബയ്യപ്പനഹള്ളി, മാഗഡി റോഡ്, മൈസൂരു റോഡ്, ഇന്ദിരാനഗർ സ്റ്റേഷനുകളാണ്. കുറവു യാത്രക്കാരുള്ള സ്റ്റേഷനുകളിൽ പീനിയ ഇൻഡസ്ട്രിക്കു പിന്നിൽ ദീപാഞ്ജലി നഗർ, മഹാകവി കുവേമ്പു റോഡ്, ഗൊരഗുണ്ഡെപാളയ സ്റ്റേഷനുകളാണ്.
പർപ്പിൾ ലൈനിൽ പ്രവൃത്തിദിവസങ്ങളിൽ 171 ട്രിപ്പും ഗ്രീൻ ലൈനിൽ 123 ട്രിപ്പുമാണു ട്രെയിൻ സർവീസ് നടത്തുന്നത്. രാവിലെ ഒൻപത് മുതൽ 10 വരേയും വൈകിട്ട് ആറുമുതൽ ഏഴു വരേയുമാണു കൂടുതൽ തിരക്കേറിയ സമയം. യാത്രക്കാരിൽ 55.35 ശതമാനം പേരും സ്മാർട്ട് കാർഡ് ഉപയോഗിക്കുമ്പോൾ 45.39 ശതമാനം പേർ ടോക്കൺ ടിക്കറ്റിനെയാണ് ആശ്രയിക്കുന്നത്.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.