ന്യൂഡല്‍ഹി: ഡൽഹി ഇന്ദിരാഗാന്ധി അന്തര്‍ദേശീയ വിമാനത്താവളത്തിൽ സുരക്ഷാ വീഴ്ച. വിമാനത്താവളത്തിലെ ശുചിമുറിയിൽ നിന്ന് 17 വെടിയുണ്ടകള്‍ കണ്ടെടുത്തു.
വെടിയുണ്ടകള്‍ ശുചിമുറിയില്‍ നിന്ന് പിടിച്ചെടുത്ത് നിമിഷങ്ങള്‍ക്കു ശേഷം ബാഗിൽ വെടിയുണ്ടകളുമായി എത്തിയ ഒരു യാത്രക്കാരനെ സുരക്ഷാ ഉദ്യോഗസ്ഥർ പിടികൂടി. ഇയാളെ കേന്ദ്രീകരിച്ച് അന്വേഷണം നടത്തി വരികയാണ്.
ആയുധങ്ങളുമായി യാത്രക്കാരെ പിടികൂടുന്നത് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ടെങ്കിലും ഇത്രയും വലിയ അളവില്‍ വെടിയുണ്ടകള്‍ കണ്ടെത്തുന്നത് ആദ്യാമായാണെന്ന് സുരക്ഷാ ചുമതലയുള്ള സിഐഎസ്എഫ് പ്രതികരിച്ചു. ഫെബ്രുവരി 13ന് ആംസ്റ്റർഡാമിലേക്ക് പോകാൻ എത്തിയ യാത്രക്കാരനില്‍ നിന്ന് സിഐഎസ്എഫ് വെടിയുണ്ട പിടികൂടിയിരുന്നു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.