ഹൈക്കോടതി നിർദേശം അനുസരിച്ച് വിവിധ സംഘങ്ങളായി പൊലീസ് അന്വേഷണം ഊർജിതമാക്കിയെങ്കിലും ഫലമുണ്ടായില്ല. അജിതാബിനെ കണ്ടെത്താൻ സഹായിക്കുന്നവർക്കു ബന്ധുക്കൾ 10 ലക്ഷം രൂപ ധനസഹായവും പ്രഖ്യാപിച്ചിരുന്നു. ഇതിനിടെയാണ് കേസ് സിഐഡിക്കു കൈമാറാൻ അനുമതി തേടി സിറ്റി പൊലീസ് കമ്മിഷണർ ഹൈക്കോടതിയെ സമീപിച്ചത്. തിരഞ്ഞെടുപ്പു ചുമതല ഉൾപ്പെടെ ഒട്ടേറെ ജോലികൾ സിറ്റി പൊലീസിനുള്ളതിനാൽ, കേസ് സിഐഡിക്കു കൈമാറാൻ തടസ്സമില്ലെന്നു കോടതി അറിയിച്ചു.
കാര്‍ വാങ്ങാന്‍ പോയ ഐടി ജീവനക്കാരന്റെ തിരോധാനം: കേസ് സിഐഡിക്കു കൈമാറാമെന്ന് ഹൈക്കോടതി
