പ്രണയദിനത്തെ നെഞ്ചേറ്റാനൊരുങ്ങി ഉദ്യാന നഗരി;എല്ലാ വായനക്കാർക്കും ബെംഗളൂരു വാർത്തയുടെ പ്രണയ ദിനാശംസകൾ.

ബെംഗളൂരു: എത്ര വേനലായാലും എത്ര നട്ടുച്ചയായാലും ഒരു ചെറിയ കുളിര്, അതായിരുന്നു ഒരു കാലത്ത് ബെംഗളൂരു. എവിടെ തിരിഞ്ഞു നോക്കിയാലും പച്ചപ്പും പൂന്തോട്ടങ്ങളും തടാകങ്ങളും ഉള്ള നഗരത്തെ ജനങ്ങൾ ഉദ്യാന നഗരി എന്ന് വിളിച്ചു, ലാൽബാഗ് ബൊട്ടാണിക്കൽ ഗാർഡനും കബ്ബൺ പാർക്കുമടക്കം നഗരഹൃദയത്തിൽ ഏക്കറുകണക്ക് സ്ഥലത്ത് അതിന് മേമ്പൊടിയായി നിലകൊണ്ടു.ജോലിയിൽ നിന്ന് വിരമിച്ചവർ കൂട്ടത്തോടെ നഗരത്തിലേക്ക് കുടിയേറി അപ്പോൾ പേര് “റിട്ടയർമെന്റ് സിറ്റി ” എന്നാക്കി.

തൊണ്ണൂറുകളിൽ വന്ന സോഫ്ട് വെയർ വിപ്ലവം ബെംഗളൂരുവിനെ “സിലിക്കൺ വാലി “യാക്കി കോൺക്രീറ്റ് സൗധങ്ങൾ നിരനിരയായി ഉയർന്നു, മലയാളികൾ തങ്ങൾക്ക് പറ്റിയ ഏറ്റവും നല്ല നഗരമായി ബെംഗളൂരുവിനെ തെരഞ്ഞെടുത്തു, മുതലാളിമാർ തടാകങ്ങൾ കയേറി കെട്ടിടങ്ങൾ പണിതു , അധികാരി വർഗ്ഗത്തിന്റെ മൗനസമ്മതത്തോടെ ബാക്കിയായവ മലിനമാക്കി…

ഈ എല്ലാ കാലത്തും പ്രണയമെന്നത് ബെംഗളൂരുവിന്റെ മുഖമുദ്രയായിരുന്നു പ്രിയദർശന്റെ “വന്ദനം” മുതൽ അവസാന കാലത്തിറങ്ങിയ “100 ലൗസ്റ്റോറി ” വരെ നഗരത്തിന്റെ വിവിധ പ്രണയഭാവങ്ങൾ പകർത്തി മലയാളികൾക്ക് നൽകി.

ഈ പ്രണയ ദിനത്തിലും യുവതീ യുവാക്കൾ ഈ ദിവസം ആഘോഷിക്കാനുള്ള തിരക്കിലാണ് ,ലാൽബാഗിലും കബ്ബൺ പാർക്കിലും മറ്റെല്ലാ മാളുകളിലും ഇന്ന് പ്രണയ ദിനാഘോഷം പൊടി പൊടിക്കും, പല ഹോട്ടലുകളും പ്രണയ ദിനാഘോഷം നടത്തുന്നുണ്ട് 500 രൂപ മുതൽ 4000 രൂപ വരെ ഒരു ” കപ്പിൾ ” ന് ഈടാക്കുന്ന ഹോട്ടലുകൾ നഗരത്തിലുണ്ട്.

എല്ലാ വായനക്കാർക്കും ബെംഗളൂരു വാർത്തയുടെ ഒരിക്കലും ഉറവവറ്റാത്ത പ്രണയ ദിനാശംസകൾ

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Leave a Comment

Click Here to Follow Us