ട്രെയിൻ സർവീസ് കനത്ത സാമ്പത്തിക ബാധ്യത വരുത്തിയ സാഹചര്യത്തിലാണ് വരുമാന വർധന ലക്ഷ്യമിട്ടുള്ള പദ്ധതി കെഎസ്ടിഡിസി തയ്യാറാക്കിയത്. പുതിയ പദ്ധതിയനുസരിച്ച് വരുമാനത്തിന്റെ 56 ശതമാനം റെയിൽവേയ്ക്കും 44 ശതമാനം കെഎസ്ടിഡിസിക്കും ലഭിക്കും.
2008ൽ സർവീസ് ആരംഭിച്ച ഗോൾഡൻ ചാരിയറ്റിന്റെ ഉയർന്ന ടിക്കറ്റ് നിരക്കാണ് വിനോദസഞ്ചാരികളെ അകറ്റിയത്.
പ്രതിമാസം ഭീമമായ വാടക റെയിൽവേയ്ക്ക് നൽകേണ്ടിയിരുന്ന സാഹചര്യത്തിൽ നിരക്ക് കുറയ്ക്കാനും കെഎസ്ടിഡിസിക്ക് കഴിഞ്ഞിരുന്നില്ല. പുതിയ പാക്കേജ് പ്രകാരം നിരക്കിൽ കുറവ് വരുത്താൻ സാധിക്കുമെന്ന് ടൂറിസം മന്ത്രി പ്രിയങ്ക് ഖർഗെ പറഞ്ഞു.