ബന്ദ് ഒഴിവാക്കാൻ വേണ്ട നടപടികൾ സ്വീകരിക്കാൻ സർക്കാരിനോട് നിർദേശിക്കണമെന്നും ഇവർ ആവശ്യപ്പെട്ടു. തുടർന്നാണ് ചീഫ് സെക്രട്ടറിക്കും ബന്ദിന് ആഹ്വാനം ചെയ്ത കന്നഡ ചലുവലി വട്ടാൽ പക്ഷയ്ക്കും ആക്ടിങ് ചീഫ് ജസ്റ്റിസ് എച്ച്.ജി.രമേഷ്, ജസ്റ്റിസ് പി.എസ്.ദിനേഷ്കുമാർ എന്നിവരുടെ ബെഞ്ച് നോട്ടിസ് അയച്ചത്.
ബെംഗളൂരു ബന്ദ്: സർക്കാരിനും കന്നഡ സംഘടനകൾക്കും ഹൈക്കോടതി നോട്ടിസ്കേസ് അടുത്തമാസം രണ്ടിനു വീണ്ടും പരിഗണിക്കും. ഗോവയുമായുള്ള മഹാദായി നദീജല പ്രശ്നം പരിഹരിക്കാൻ പ്രധാനമന്ത്രി നരേന്ദ്രമോദി ഇടപെടണം എന്നാവശ്യപ്പെട്ടാണ് അദ്ദേഹം ബെംഗളൂരുവിൽ എത്തുന്ന ഫെബ്രുവരി നാലിനു ബന്ദിന് ആഹ്വാനം ചെയ്തത്. ഇതേ പ്രശ്നത്തിൽ ഈ മാസം 25നു കർണാടക ബന്ദും ആചരിച്ചിരുന്നു.