വൈകിട്ട് 5.30നുള്ള സേലം വഴിയുള്ള തിരുവനന്തപുരം സ്കാനിയ പതിവ് പോലെ സർവീസ് നടത്തും. റദ്ദാക്കിയ മൂന്ന് സർവീസുകളിലും ടിക്കറ്റ് ബുക്ക് ചെയ്ത യാത്രക്കാർക്ക് മുഴുവൻ പണവും തിരിച്ചുനൽകും. ഓൺലൈൻ ടിക്കറ്റ് റിസർവ് ചെയ്തവർക്ക് എസ്എംഎസ് വഴി അറിയിപ്പ് നൽകിയിട്ടുണ്ടെന്ന് കേരള ആർടിസി അധികൃതർ അറിയിച്ചു. കേരള ആർടിസിക്കു വേണ്ടി സ്കാനിയ കമ്പനി വാടക കരാർ അടിസ്ഥാനത്തിൽ സർവീസ് നടത്തുന്നതാണു മൂന്നു തിരുവനന്തപുരം സർവീസുകളും.
പണിമുടക്കും ബന്ദും കാരണം സർവീസ് നടത്താൻ കഴിയില്ലെന്നു കാണിച്ചു കമ്പനി പ്രതിനിധികൾ കേരള ആർടിസി എംഡിക്കു കത്ത് നൽകിയിരുന്നു. പണിമുടക്ക് മൂലം സ്കാനിയ സർവീസുകൾക്കു തിരുവനന്തപുരത്തുനിന്നു ബെംഗളൂരുവിലേക്കുള്ള ഇന്നത്തെ സർവീസും നടത്താനാകില്ല. റിപ്പബ്ലിക് അവധി തിരക്ക് പ്രമാണിച്ച് കേരള ആർടിസി നാളെ 11 സ്പെഷൽ ബസുകളാണ് ബെംഗളൂരുവിൽ നിന്ന് ഓടിക്കുന്നത്. പതിവ് സർവീസുകളിലെയും സ്പെഷൽ ബസുകളിലെയും ഭൂരിഭാഗം ടിക്കറ്റുകളും വിറ്റഴിഞ്ഞിട്ടുണ്ട്.