മെട്രോയും വെബ്ടാക്സികളും കളം പിടിച്ചു;ബി എം ടി സി നഷ്ടത്തിലേക്ക് കൂപ്പുകുത്തി;രണ്ട് വർഷം മുൻപ് 14 കോടി ലാഭമുണ്ടാക്കിയ കമ്പനി കഴിഞ്ഞ വർഷം നേരിട്ടത് 261 കോടി നഷ്ടം.

ബെംഗളൂരു∙ നമ്മ മെട്രോയും വെബ് ടാക്സികളും പിടിമുറുക്കിയതോടെ ബിഎംടിസിയുടെ വരുമാനത്തിൽ വീണ്ടും ഇടിവ്. 2016-17 വർഷത്തിൽ 260.91 കോടിരൂപയാണു നഷ്ടം. മെട്രോ ഒന്നാംഘട്ടം പൂർത്തിയായതോടെ ബിഎംടിസിയുടെ സ്ഥിരം യാത്രക്കാരിൽ വൻ കുറവാണു നേരിട്ടത്. കഴിഞ്ഞ വർഷം ജീവനക്കാരുടെ വേതനനിരക്കുകൾ വർധിപ്പിച്ചതോടെ വരുമാനത്തിൽ നിന്ന് ഇതിനും അധികപണം കണ്ടെത്തേണ്ടിവന്നുവെന്ന് ബിഎംടിസി എംഡി വി.പൊന്നുരാജ് പറഞ്ഞു. ഡീസൽ വിലയിൽ അടിക്കടിയുണ്ടായ വർധനയും പ്രതിസന്ധി രൂക്ഷമാക്കി.

2015-16 വർഷത്തിൽ 13.73 കോടിരൂപ ലാഭം നേടിയിരുന്നു. അതിന് മുൻപുള്ള മൂന്ന് വർഷങ്ങളിലും നഷ്ടക്കണക്ക് മാത്രമാണ് ഉണ്ടായിരുന്നത്. കാലപ്പഴക്കമേറിയ ആയിരം ബസുകൾ നിരത്തുകളിൽ നിന്ന് പിൻവലിച്ചതോടെ അറ്റകുറ്റപ്പണികൾക്കായി ചെലവഴിക്കുന്ന പണം ലാഭിക്കാൻ സാധിച്ചു. പ്രതിമാസ പാസിന്റെ വിൽപനയിൽ 20 ശതമാനത്തിന്റെ കുറവാണ് നേരിട്ടത്.

  35,000 രൂപ വാടക നൽകിയിട്ടും എസി ഇട്ടതിന് ഉടമസ്ഥന്റെ ചീത്തവിളി; ബെംഗളൂരുവിൽ വാടകക്കാരന്റെ കുറിപ്പ് വൈറലാകുന്നു
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  യാത്ര സുരക്ഷിതമെന്ന് കരുതിയെങ്കിൽ തെറ്റി; മെട്രോ ട്രെയിനിൽ വെച്ച് യുവാവിന് സംഭവിച്ചത്! ബിഎംആർസിഎല്ലിന് കോടതി ചുമത്തിയ പിഴ എത്രയെന്നറിയാമോ?.
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  സുവർണ്ണ രഥം ഇനി കൂടുതൽ ആകർഷകം: ടിക്കറ്റ് നിരക്കിൽ 20 ശതമാനം ഇളവുമായി ഐആർസിടിസി
[masterslider id="10"]

Related posts