ചെന്നൈയേൻ എഫ് സിയെ അവരുടെ തട്ടകത്തിൽ സമനിലയിൽ തളച്ചു കേരളാ ബ്ലാസ്റ്റേഴ്സ്, ചെന്നൈ ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ഇഞ്ചുറി ടൈമിൻ്റെ അവസാനമിനുട്ടിൽ ചെന്നൈ സ്റ്റേഡിയത്തേയും സൂപ്പർ മച്ചാൻസിനേയും നിശബ്ദരാക്കി കൊണ്ട് മഞ്ഞപ്പടയെ ആവേശത്തിമർപ്പിലാക്കി റമോസ് സ്റ്റൈൽ ഗോളിലൂടെ കേരളത്തിൻ്റ സ്വന്തം സി.കെ വിനീത് ബ്ലാസ്റ്റേഴ്സിൻ്റെ സമനില ഗോൾ നേടി. ഇരുടീമുകളും പതിയെ മധ്യനിര കേന്ദ്രീകരിച്ച് പാസ്സിങ് ഗെയിം കളിച്ചു തുടങ്ങിയ മത്സരത്തിൻ്റെ 23ആം മിനുട്ടിൽ പെക്കൂസൻ്റെ മികച്ച പാസ്സിൽ ഗോൾക്കീപ്പർ മാത്രം മുന്നിൽ, ജാക്കിഛന്ദ് ക്രോസ്ബാറിനു മുകളിലൂടെ അടിച്ചു കളിയിലെ ഏറ്റവും…
Read MoreYear: 2017
തല്ലി തകര്‍ത്ത് രോഹിത് : ടി20 പരമ്പരയും സ്വന്തമാക്കി ടീം ഇന്ത്യ
ഇന്‍ഡോര്‍ : ഇന്നലെ സോഷ്യല്‍ മീഡിയയില്‍ കണ്ട രസകരമായ ഒരു ട്രോള്‍ ആയിരുന്നു..”എല്‍ ടി ടി പോലും ശ്രീലങ്കയെ ഇങ്ങനെ ആക്രമിച്ചിട്ടില്ലത്രേ ….” താളം കണ്ടെത്തിയാല്‍ പിന്നെ കോഹ്ലിയെക്കാളും വലിയ അപകടകാരി താനെന്നു അടി വരയിട്ടു ഉറപ്പിക്കുന്ന പ്രകടനമായിരുന്നു മൊഹാലിയിലെ ഇരട്ട സെഞ്ചുറിക്ക് ശേഷം, അയാള്‍ ഇന്നലെ പുറത്തെടുത്തത്….! വെറും മുപ്പത്തിയഞ്ചു പന്തുകളില്‍ സെഞ്ചുറി തികച്ച രോഹിത് ഒരു ഇന്ത്യന്‍ താരം നേടുന്ന ഏറ്റവും വേഗമേറിയ ശതകത്തിനു ഉടമയായി …! പത്തു സിക്സറുകളും പന്ത്രണ്ട് ഫോറുകളും ഉള്‍പ്പടെ ആകെ 43 പന്തുകളില്‍ 118 റണ്‍സ്…ഒരുപക്ഷെ…
Read Moreബെംഗളുരുവിന് വീണ്ടും പരാജയം..
ഇന്ത്യൻ സൂപ്പർലീഗിലെ തുടക്കക്കാരുടെ ആദ്യ ഏറ്റുമുട്ടലിൽ ജെംഷഡ്പൂരിനു വിജയം, ഇന്ന് കണ്ടീരവയിൽ നടന്ന മത്സരത്തിൽ ഒരു ഗോളിനാണ് ബെംഗളൂരു ജെംഷേദ്പുരിനോട് തോറ്റത്. ടൂർണമെന്റിലെ ഏറ്റവും മികച്ച ഡിഫെൻസ് ഉള്ള കൊപ്പൽ ആശാന്റെ ടീം ഇഞ്ചുറി ടൈമിൽ കിട്ടിയ ഒരു പെനാൽറ്റി ഗോൾ ആക്കി ബെംഗളുരുവിനു തുടർച്ചയായ രണ്ടാം തോൽവി സമ്മാനിക്കുകയായിരുന്നു. ചുരുക്കി പറഞ്ഞാൽ അലസമായിരുന്നു ഫസ്റ്റ് ഹാഫിലെ കളി, തുടക്കം മുതൽ ഒതുങ്ങിയാണ് ജെംഷെഡ്പൂർ കളിച്ചതു, എന്നാൽ ഗോൾ അടിക്കാൻ ശ്രമിച്ചു കൊണ്ടിരുന്ന ബെംഗളുരുവിനു പക്ഷെ ജെംഷെഡ്പൂർ ഡിഫെൻസിനു മുന്നിൽ ക്ലച് പിടിക്കാൻ സാധിച്ചില്ല. മുപ്പത്തി നാലാം മിനുറ്റിൽ മെഹ്താബ് പരിക്കേറ്റു…
Read Moreആകാശപ്പറവകളിൽ ക്രിസ്മസ് കാരൾ
ബെംഗളൂരു ∙ ജക്കൂർ വിശുദ്ധ ഫ്രാൻസിസ് ഡി സാലസ് പള്ളിയിലെ പിതൃവേദിയുടെ നേതൃത്വത്തിൽ ആകാശപ്പറവകളിലെ അന്തേവാസികൾക്കൊപ്പം ക്രിസ്മസ് കാരൾ നടത്തി. വികാരി ഫാ. ജോസഫ് കന്നഡം, പിതൃവേദി ഭാരവാഹികളായ എ.എ.ജോൺസൻ, വിൻസെന്റ്, ജിതേഷ് എന്നിവർ നേതൃത്വം നൽകി.
Read Moreമൂന്നു ദിവസത്തേക്ക് കേരളത്തിലേക്ക് 78 സ്പെഷ്യല്‍ സര്‍വിസുകള്‍;കളം പിടിക്കാന്‍ ഒരുങ്ങി കര്‍ണാടക ആര് ടി സി.
ബെംഗളൂരു: ക്രിസ്മസ്, ശബരിമല തിരക്കു പരിഗണിച്ച് ബെംഗളൂരുവിൽ നിന്നു കൂടുതൽ സ്പെഷലുകളുമായി കർണാടക ആർടിസി. പാലക്കാട്, തൃശൂർ, മൂന്നാർ, പമ്പ, കോഴിക്കോട്, കണ്ണൂർ എന്നിവിടങ്ങളിലേക്ക് ഇന്നു സ്പെഷലുകളിൽ ഒട്ടേറെ ടിക്കറ്റുകൾ ലഭ്യമാണ്. കേരളത്തിലേക്കു മൂന്നു ദിവസങ്ങളിലായി 78 സ്പെഷലുകളാണ് കർണാടക ആർടിസി ഇതുവരെ അനുവദിച്ചത്. നാളെ കണ്ണൂരിലേക്കു മാത്രം 11 സ്പെഷലുകളുണ്ട്. അതേസമയം സ്വകാര്യ ബസുകളുടേതിനു സമാനമായി സ്പെഷൽ ബസുകളിൽ ഉയർന്ന ടിക്കറ്റ് ചാർജാണ് ഈടാക്കുന്നത്. ∙ ബെംഗളൂരുവിൽ നിന്നു കർണാടക ആർടിസി ഇതുവരെ അനുവദിച്ച സ്പെഷലുകൾ. ഇന്ന്, നാളെ, മറ്റന്നാൾ ക്രമത്തിൽ.…
Read Moreബി.എം.ടി.സി.ബസിനുള്ളിൽ യുവതിയുടെ ആത്മഹത്യാശ്രമം
ബെംഗളൂരു∙ ബിഎംടിസി ബസിനുള്ളിൽ യുവതി വിഷം കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചു. ചൊവ്വാഴ്ച രാവിലെ കെആർ പുരത്തുനിന്ന് ദേവനഹള്ളിയിലേക്കുള്ള ബസിൽ വിജയാപുരയിൽ വച്ചാണ് സംഭവം. യാത്രക്കാരിയായ മഞ്ജുള (29) ആണ് വിഷം കഴിച്ചത്. കണ്ടക്ടറും ഡ്രൈവറും ചേർന്ന് യുവതിയെ സമീപത്തെ ആശ്രുപത്രിയിലെത്തിച്ചു. ഇവർ അപകടനില തരണം ചെയ്തു. കുടുംബപ്രശ്നങ്ങളെ തുടർന്നാണ് ജീവനൊടുക്കാൻ ശ്രമിച്ചതെന്നാണ് യുവതി നൽകിയ മൊഴി.
Read Moreക്രിസ്മസ് അവധി; കേരള ആർടിസിക്ക് അഞ്ച് സ്പെഷലുകൾകൂടി
ബെംഗളൂരു ∙ ക്രിസ്മസ് അവധി പ്രമാണിച്ചു കേരള ആർടിസിക്കു ബെംഗളൂരുവിൽനിന്ന് അഞ്ചു സ്പെഷൽ ബസുകൾ കൂടി. ഇന്നു മുതൽ 23 വരെ കോഴിക്കോട്, കണ്ണൂർ എന്നിവിടങ്ങളിലേക്കു രണ്ടു സർവീസ് വീതവും നാളെ തിരുവനന്തപുരത്തേക്ക് ഒരു സർവീസുമാണ് അധികമായി പ്രഖ്യാപിച്ചത്. ഈ ദിവസങ്ങളിലായി നേരത്തേ അനുവദിച്ച 72 സ്പെഷലുകൾക്കു പുറമെയാണിത്. തിരുവനന്തപുരത്തേക്കുള്ള വോൾവോയിലും കണ്ണൂർ, കോഴിക്കോട് എന്നിവിടങ്ങളിലേക്കുള്ള ഓരോ സ്പെഷലിലും ടിക്കറ്റ് വിൽപന ഇന്നലെ തുടങ്ങി. ശേഷിച്ചവയിൽ ഇന്നു രാവിലെ ബുക്കിങ് തുടങ്ങും. തിരക്കനുസരിച്ച് ആവശ്യമെങ്കിൽ കൂടുതൽ സ്പെഷൽ അനുവദിക്കുമെന്നു കെഎസ്ആർടിസി അറിയിച്ചു. ടിക്കറ്റുകൾ കെഎസ്ആർടിസി…
Read More2ജി അഴിമതി: രാജയും കനിമൊഴിയും ഉൾപ്പടെ എല്ലാ പ്രതികളും കുറ്റവിമുക്തർ.
ന്യൂഡൽഹി ∙ യുപിഎ സര്‍ക്കാരിനെ പിടിച്ചുകുലുക്കിയ 2ജി സ്പെക്ട്രം അഴിമതിക്കേസിൽ മുന്‍ കേന്ദ്ര വാര്‍ത്താവിതരണമന്ത്രി എ. രാജയും ഡിഎംകെ എംപി കനിമൊഴിയും ഉൾപ്പെടെ പ്രതിസ്ഥാനത്തുണ്ടായിരുന്ന എല്ലാവരെയും കുറ്റവിമുക്തരാക്കി. മതിയായ തെളിവുകളുടെ അഭാവം ചൂണ്ടിക്കാട്ടി ഡൽഹിയിലെ സിബിഐ പ്രത്യേക കോടതിയുടേതാണു വിധി. പ്രതികളിൽ 14 വ്യക്തികൾക്കു പുറമേ റിലയൻസ് ടെലികമ്യൂണിക്കേഷൻ, യൂണിടെക് വയർലെസ് പ്രൈവറ്റ് ലിമിറ്റഡ്, സ്വാൻ ടെലികോം (ഇപ്പോൾ ഡിബി എത്തിസലാത്ത്) എന്നീ മൂന്നു കമ്പനികളാണുണ്ടായിരുന്നത്. ഡല്‍ഹിയിലെ സിബിഐ പ്രത്യേക കോടതി ജഡ്ജി ഒ.പി. സെയ്നിയാണ് ഇവരെ എല്ലാവരെയും കുറ്റവിമുക്തരാക്കിയ ചരിത്രവിധി പറഞ്ഞത്. കുറ്റം…
Read Moreഇനി നമ്മ മെട്രോയില്‍ തിക്കി തിരക്കി യാത്ര ചെയ്യേണ്ട;ആറ് കോച്ചുകളുള്ള ട്രെയിൻ ജനുവരി ആദ്യം സർവീസ് ആരംഭിക്കും;വനിതകള്‍ക്ക് പ്രത്യേക കോച്ച്.
ബെംഗളൂരു : നമ്മ മെട്രോയിലെ തിരക്ക് കുറയ്ക്കാൻ ആറ് കോച്ചുകളുള്ള ട്രെയിൻ ജനുവരി ആദ്യം സർവീസ് ആരംഭിക്കും. പർപ്പിൾ ലൈനിലാണ് ആറ് കോച്ചുകൾ വീതമുള്ള രണ്ട് ട്രെയിനുകൾ സർവീസ് നടത്തുക. ഭാരത് എർത്ത്മൂവേഴ്സ് ലിമിറ്റഡ് (ബിഇഎംഎൽ) ആണ് ബിഎംആർസിഎല്ലിനായി കോച്ചുകൾ നിർമിക്കുന്നത്. ഒരു മാസം മൂന്ന് കോച്ചുകൾ വച്ചാണ് നിർമിക്കുന്നത്. 2018 ഡിസംബർ അവസാനത്തോടെ മാത്രമേ 150 അധിക കോച്ചുകൾ പൂർണമായി ബിഎംആർസിഎല്ലിന് ലഭിക്കുകയുള്ളൂ. ആറ് കോച്ചുകൾ ഘടിപ്പിക്കുമ്പോൾ ഒരു കോച്ച് വനിതകൾക്കായി മാറ്റിവയ്ക്കും. നിലവിൽ വനിതകൾക്ക് പ്രത്യേക ഇരിപ്പിട സൗകര്യം മെട്രോ ട്രെയിനിലില്ല.…
Read Moreഗിയര്‍ലെസ്സ് സ്കൂട്ടറുകളില്‍ ഉപയോഗിക്കുന്നവര്‍ ശ്രദ്ധിക്കുക;നമ്പർ പ്ലേറ്റിനു പകരം സ്റ്റിക്കർ കണ്ടാല്‍ 500 രൂപ പിഴ ഈടാക്കും;തെറ്റ് ആവര്‍ത്തിച്ചാല്‍ വാഹനം പിടിച്ചെടുക്കും.
ബെംഗളൂരു : ഇരുചക്രവാഹനങ്ങളിൽ നമ്പർ പ്ലേറ്റിനു പകരം സ്റ്റിക്കറുകൾ ഒട്ടിച്ചവർക്കെതിരെ നടപടി ശക്തമാക്കി ട്രാഫിക് പൊലീസ്. ഗിയർലെസ് സ്കൂട്ടറുകളിലാണു മുൻവശത്ത് നമ്പർ പ്ലേറ്റിനു പകരം സ്റ്റിക്കർ പതിക്കുന്നതു വ്യാപകം. പിടിക്കപ്പെട്ടാൽ ആദ്യതവണ 500 രൂപ പിഴയും നമ്പർ പ്ലേറ്റ് മാറ്റാനുള്ള കർശന നിർദേശവും നൽകും. തുടർച്ചയായി വീഴ്ച വരുത്തിയാൽ വാഹനം പിടിച്ചെടുക്കുമെന്നും ട്രാഫിക് അഡീഷനൽ കമ്മിഷണർ എച്ച്.ഹിതേന്ദ്ര പറഞ്ഞു. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ ഇത്തരത്തിൽ 170 വാഹന ഉടമകൾക്കാണു പിഴ ചുമത്തിയത്. കൂടാതെ സർക്കാരിന്റെ ഔദ്യോഗിക മുദ്ര ദുരുപയോഗം ചെയ്തതിനും അനവധി വാഹനങ്ങൾ പിടിച്ചെടുത്തു. ഭരണകാര്യാലയമായ…
Read More