ക്രിസ്മസ് അവധി; കേരള ആർടിസിക്ക് അഞ്ച് സ്പെഷലുകൾകൂടി

ബെംഗളൂരു ∙ ക്രിസ്മസ് അവധി പ്രമാണിച്ചു കേരള ആർടിസിക്കു ബെംഗളൂരുവിൽനിന്ന് അ‍ഞ്ചു സ്പെഷൽ ബസുകൾ കൂടി. ഇന്നു മുതൽ 23 വരെ കോഴിക്കോട്, കണ്ണൂർ എന്നിവിടങ്ങളിലേക്കു രണ്ടു സർവീസ് വീതവും നാളെ തിരുവനന്തപുരത്തേക്ക് ഒരു സർവീസുമാണ് അധികമായി പ്രഖ്യാപിച്ചത്. ഈ ദിവസങ്ങളിലായി നേരത്തേ അനുവദിച്ച 72 സ്പെഷലുകൾക്കു പുറമെയാണിത്. തിരുവനന്തപുരത്തേക്കുള്ള വോൾവോയിലും കണ്ണൂർ, കോഴിക്കോട് എന്നിവിടങ്ങളിലേക്കുള്ള ഓരോ സ്പെഷലിലും ടിക്കറ്റ് വിൽപന ഇന്നലെ തുടങ്ങി.

ശേഷിച്ചവയിൽ ഇന്നു രാവിലെ ബുക്കിങ് തുടങ്ങും. തിരക്കനുസരിച്ച് ആവശ്യമെങ്കിൽ കൂടുതൽ സ്പെഷൽ അനുവദിക്കുമെന്നു കെഎസ്ആർടിസി അറിയിച്ചു. ടിക്കറ്റുകൾ കെഎസ്ആർടിസി ഔദ്യോഗിക വെബ്സൈറ്റിലൂടെ ഓൺലൈൻ വഴിയും ബെംഗളൂരുവിലെ കൗണ്ടറുകളിലൂടെ നേരിട്ടും ബുക്ക് ചെയ്യാം.

  പീനിയയിൽ ലഹരിയിൽ ഗുണ്ടകളുടെ അഴിഞ്ഞാട്ടം: , തെളിവുണ്ടായിട്ടും കേസെടുക്കാതെ പോലീസ്!

ഫോൺ: 080–26756666(സാറ്റ്‌ലൈറ്റ് ബസ്‌സ്റ്റാൻഡ്), 9483519508(മജസ്റ്റിക്), 080–22221755(ശാന്തിനഗർ), 080–26709799(കലാശിപാളയം), 8762689508(പീനിയ). മൈസൂരുവിൽ നിന്നു തിരുവനന്തപുരത്തേക്കു ‌നാളെയും 24നും എക്സ്പ്രസ് സ്പെഷൽ ബസും അനുവദിച്ചിട്ടുണ്ട്. റിസർവേഷൻ തുടങ്ങിയ ഇവയിൽ നാളത്തെ സർവീസിലെ മുഴുവൻ ടിക്കറ്റുകളും തീർന്നു. മൈസൂരു കെഎസ്ആർടിസി ഫോൺ: 0821–2440124.

ഇന്നലെ പ്രഖ്യാപിച്ച സ്പെഷലുകൾ

  ബെംഗളൂരു-ചെന്നൈ ബുള്ളറ്റ് ട്രെയിൻ റൂട്ട് മാറുന്നു! നിങ്ങളുടെ നാട്ടിലൂടെയാണോ പുതിയ പാത?"

∙ ഇന്നുമുതൽ 23 വരെ 1. ബെംഗളൂരു–കോഴിക്കോട്, എക്സ്പ്രസ്–രാത്രി 7.30 2. ബെംഗളൂരു–കോഴിക്കോട്, എക്സ്പ്രസ്–രാത്രി 11.15 3. ബെംഗളൂരു–കണ്ണൂർ, എക്സ്പ്രസ്–രാത്രി 9.00 4. ബെംഗളൂരു–കണ്ണൂർ, സൂപ്പർഫാസ്റ്റ്–രാത്രി 10.00

∙ നാളെ മാത്രം 5. ബെംഗളൂരു–തിരുവനന്തപുരം, വോൾവോ–ഉച്ചയ്ക്ക് 3.00

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  13 കോടി വിറ്റുവരവുള്ള ബെംഗളൂരു ജെൻ സി സംരംഭകൻ വാങ്ങിയത് 1.8 കോടിയുടെ ഫ്ലാറ്റ്; 'ഇതൊരു തുടക്കം മാത്രം എന്ന് ബെംഗളൂരു യുവ സംരംഭകൻ
[masterslider id="10"]

Related posts