ഇനി നമ്മ മെട്രോയില്‍ തിക്കി തിരക്കി യാത്ര ചെയ്യേണ്ട;ആറ് കോച്ചുകളുള്ള ട്രെയിൻ ജനുവരി ആദ്യം സർവീസ് ആരംഭിക്കും;വനിതകള്‍ക്ക് പ്രത്യേക കോച്ച്.

ബെംഗളൂരു : നമ്മ മെട്രോയിലെ തിരക്ക് കുറയ്ക്കാൻ ആറ് കോച്ചുകളുള്ള ട്രെയിൻ ജനുവരി ആദ്യം സർവീസ് ആരംഭിക്കും. പർപ്പിൾ ലൈനിലാണ് ആറ് കോച്ചുകൾ വീതമുള്ള രണ്ട് ട്രെയിനുകൾ സർവീസ് നടത്തുക. ഭാരത് എർത്ത്മൂവേഴ്സ് ലിമിറ്റഡ് (ബിഇഎംഎൽ) ആണ് ബിഎംആർസിഎല്ലിനായി കോച്ചുകൾ നിർമിക്കുന്നത്. ഒരു മാസം മൂന്ന് കോച്ചുകൾ വച്ചാണ് നിർമിക്കുന്നത്. 2018 ഡിസംബർ അവസാനത്തോടെ മാത്രമേ 150 അധിക കോച്ചുകൾ പൂർണമായി ബിഎംആർസിഎല്ലിന് ലഭിക്കുകയുള്ളൂ.

  നഗരത്തിൽ ഐ.ടി.ആർ സമർപ്പിക്കുന്നവർ സൂക്ഷിക്കുക; വാട്‌സ്ആപ്പിൽ ഈ സന്ദേശം വന്നോ? ഒറ്റ ക്ലിക്കിൽ ബാങ്ക് അക്കൗണ്ട് പൂജ്യമാകും

ആറ് കോച്ചുകൾ ഘടിപ്പിക്കുമ്പോൾ ഒരു കോച്ച് വനിതകൾക്കായി മാറ്റിവയ്ക്കും. നിലവിൽ വനിതകൾക്ക് പ്രത്യേക ഇരിപ്പിട സൗകര്യം മെട്രോ ട്രെയിനിലില്ല. 1421 കോടി രൂപയാണ് പുതിയ കോച്ചുകൾക്കായി ബിഎംആർസിഎൽ ചെലവഴിക്കുന്നത്. മെട്രോയുടെ ഒന്നാംഘട്ടം പൂർത്തിയായതോടെ പർപ്പിൾ ലൈനിലും ഗ്രീൻ ലൈനിലുമായി അൻപത് ട്രെയിനുകളാണ് സർവീസ് നടത്തുന്നത്. തിരക്കുള്ള സമയങ്ങളിൽ നാല് മിനിറ്റ് ഇടവേളയിലും തിരക്ക് കുറവുള്ള നേരങ്ങളിൽ ഏഴ് മുതൽ 15 മിനിറ്റ് ഇടവേളയിലുമാണ് സർവീസ് ക്രമീകരിച്ചിരിക്കുന്നത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കൈയിൽ വാളുമായി ആരെയും പേടിപ്പിക്കുന്ന രൂപം; ഭയക്കേണ്ട, ഇത് മനുഷ്യരെ രക്ഷിക്കാനെത്തിയ യന്ത്രമനുഷ്യൻ!
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഗരുഡ മാളിന് സമീപം അപ്പാർട്ട്മെന്റിൽ തീപിടിത്തം
[masterslider id="10"]

Related posts