തുടർച്ചയായി എസ്എംഎസ് സന്ദേശം ലഭിച്ചതിനെ തുടർന്നു നോക്കിയപ്പോഴാണ് പണം പിൻവലിച്ചതായി മനസ്സിലായത്. ഉടൻ തന്നെ ബാങ്കിന്റെ കസ്റ്റമർ കെയറുമായി ബന്ധപ്പെട്ട് കാർഡ് ബ്ലോക്ക് ചെയ്തപ്പോഴേക്കും ഇത്രയും പണം നഷ്ടപ്പെട്ടിരുന്നു. ഓരോ തവണയും ഒടിപി നമ്പർ ഉപയോഗിച്ചാണ് പണം പിൻവലിച്ചതെങ്കിലും ഇതു സംബന്ധിച്ച് ആരും ഫോണിലേക്കു വിളിച്ചിട്ടില്ലെന്നു മോഹനൻ പറഞ്ഞു.
വിവിധ ഇ വാലറ്റ് അക്കൗണ്ടുകളിലേക്കാണു പണം പോയിരിക്കുന്നത്. എസ്ബിഐയുടെ ക്രെഡിറ്റ് കാർഡ് വിഭാഗത്തിനും മഹാദേവപുര പൊലീസിലും പരാതി നൽകിയെങ്കിലും പണം എവിടെനിന്നാണ് പിൻവലിച്ചതെന്നു കണ്ടെത്താൻ സാധിച്ചിട്ടില്ല.