കേരള ആർടിസി ബസുകളിൽ ക്രിസ്തുമസ് അവധിക്കാല റിസർവേഷൻ ആരംഭിച്ചു;ഇന്ന് തന്നെ ടിക്കറ്റ് ഉറപ്പാക്കൂ.

ബെംഗളൂരു : ക്രിസ്മസ് ആഘോഷിക്കാൻ നാട്ടിൽ പോകാനുള്ളവർക്ക് ഡിസംബർ 22 ന് ഉള്ള ടിക്കറ്റുകളുടെ ബുക്കിംഗ് കേരള ആർ ടി സി തുടങ്ങി. ക്രിസ്തുമസ് ട്രെയിൻ ടിക്കെറ്റുകൾ മുൻപേ വെയിറ്റിംഗ് ലിസ്റ്റിൽ ആയ സ്ഥിതിക്ക് കേരള ആർ ടി സി യുടെ ടിക്കെറ്റുകളും അതിവേഗം വിറ്റഴിഞ്ഞേക്കാം.

സ്വകാര്യ ബസുകളേക്കാൾ നിരക്ക്  കുറവാണ് എന്നതാണ് കേരള ആർ ടി സി യുടെ സവിശേഷത. പതിവു ഷെഡ്യൂളുകളിലെ സീറ്റുകൾ തീരുന്ന മുറക്ക് സ്പെഷൽ ബസുകൾ പ്രഖ്യാപിക്കാൻ സാധ്യത ഉണ്ട്. നാട്ടിലേക്കുള്ള വൻതിരക്ക് മുന്നിൽകണ്ട് ചില സ്വകാര്യ ബസുകൾ ക്രിസ്മസ് അവധിക്കുള്ള ടിക്കറ്റ് വിൽപ്പന കഴിഞ്ഞ മാസം തന്നെ ആരംഭിച്ചിരുന്നു.എന്നാൽ ഭൂരിഭാഗം സ്വകാര്യ ബസുകളിലേയും കർണാടക ആർ ടി സി യുടെയും ടിക്കെറ്റ് ബുക്കിംഗ് രണ്ടാഴ്ച കഴിഞ്ഞേ തുടങ്ങൂ.

കെ എസ് ആർ ടി സി ഔദ്യോഗിക വെബ്സൈറ്റി ലൂടെ ഓൺലൈനായും ബെംഗളൂരുവിലെ കൗണ്ടറുകളിലൂടെയും ടിക്കറ്റ് റിസർവ് ചെയ്യാം.

സാറ്റലൈറ്റ് ബസ്റ്റാന്റ്: 080-26756666

മജെസ്റ്റിക്: 9483519508

ശാന്തി നഗർ : 080-22221755

കലാശി പാളയം:080-26709799

പീനിയ :8762689508

http://www.ksrtconline.com/KERALAOnline/

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Leave a Comment

Click Here to Follow Us